പറയാതെ തന്നെ പല കാര്യങ്ങളും മനസ്സിലാക്കാനാവും, പ്രേമിച്ചിരുന്ന സമയത്തുള്ള അതേ തീവ്രത ഇപ്പോഴും ഞങ്ങളുടെ ബന്ധത്തിലുണ്ട്: ജയസൂര്യ

74

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയസൂര്യ. മിമിക്രി രംഗത്ത് നിന്നും എത്തിയ ജയസൂര്യ സ്വപ്രയത്‌നം കൊണ്ടും കഴിവു കൊണ്ടും മുൻനിരയിലേക്ക് എത്തിയ താരമാണ്. വിനയൻ ഒരുക്കിയ ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിലൂടെയാണ് നായകനായിട്ടാണ് ജയസൂര്യ സിനിമയിലേക്ക് എത്തിയത്.

കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ഏതറ്റം വരെയും പോകാൻ തയ്യാറാകുന്ന നടനാണ് ജയസൂര്യ. കഴിഞ്ഞ വർഷം നായകനായി എത്തിയ വെള്ളം എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ളത്തിലൂടെ ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡും ജയസൂര്യക്കാണ് ലഭിച്ചത്.

Advertisements

കാമുകിയായിരുന്ന സരിതയെ ആണ് ജയസൂര്യ വിവാഹം കഴിച്ചിരുന്നത്. 2004ൽ ആയിരുന്നു ജയസൂര്യയും സരിതയും തമ്മിലുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. രണ്ട് മക്കളാണ് ദമ്പതികൾക്ക് ഉള്ളത്. അദ്വൈത്, വേദ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ.

അതേ സമയം പ്രേമിച്ചിരുന്ന സമയത്തെ അതേ തീവത്രയും ആത്മാർത്ഥതയും ഇപ്പോഴും ഞങ്ങളുടെ ബന്ധത്തിനുണ്ടെന്ന് തുറന്നു പറയുകയാണ് ജയസൂര്യ. പ്രേമിച്ചിരുന്ന സമയത്തെപ്പോലെ തന്നെ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ഫോൺ വിളിക്കാറുണ്ട്. നിങ്ങൾക്ക് ഇത്രയും സംസാരിക്കാൻ എന്താണുള്ളതെന്ന് പറഞ്ഞ് പലരും കളിയാക്കാറുണ്ട്.

Also Read
എമ്മയെ പേളി താലോലിക്കുമ്പോൾ കൗതുകത്തോടെ നോക്കുന്ന നില ; നിലാ ബേബിയുടെ സർപ്രൈസ് വിസിറ്റേഴ്‌സിനെ പരിചയപ്പെടുത്തി പേളി മാണി : നന്ദി പറഞ്ഞ് ആരാധകർ

എന്നാൽ ഇപ്പോൾ അവരും തന്റെ രീതി അനുകരിച്ച് തുടങ്ങിയെന്നാണ് ജയസൂര്യ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നത്. ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ:

പ്രേമിച്ചിരുന്ന സമയത്തെപ്പോലെ തന്നെ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട് . ഇത്രയും സംസാരിക്കാൻ എന്താണുള്ളതെന്ന് പറഞ്ഞ് പലരും കളിയാക്കാറുണ്ട്. എന്നാൽ ഇപ്പോൾ അവരും തന്റെ രീതി അനുകരിച്ച് തുടങ്ങി. ഷൂട്ട് കഴിഞ്ഞെത്തിയാൽ ഭാര്യയേയും മക്കളേയും കൂട്ടി പുറത്ത് പോവുന്ന പതിവുണ്ട്.

ഡ്രൈവിന് പോവുമ്പോൾ മക്കൾക്ക് ഐസ്‌ക്രീമൊക്കെ മേടിച്ച് കൊടുക്കും. തിരിച്ച് വരുമ്പോഴേക്കും കാറിൽ കിടന്ന് അവർ ഉറങ്ങും. പ്രേമിച്ചിരുന്ന സമയത്തുള്ള അതേ തീവ്രത ഇപ്പോഴും ബന്ധത്തിലുണ്ട്. പറയാതെ തന്നെ പല കാര്യങ്ങളും മനസ്സിലാക്കാനാവുമെന്നും ജയസൂര്യ പറയുന്നു.

അതേ സമയം ജയസൂര്യയ്ക്ക് ഒപ്പം അഭിനയത്തിൽ മകൻ അദ്വൈതും അരക്കൈ നോക്കിയിട്ടുണ്ട്. അദ്വൈത് സംവിധാനം ചെയ്ത ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷൂട്ടിംഗ് തിരക്കുകൾ ഒഴിയുമ്പോൾ യാത്രകൾക്ക് സമയം കണ്ടെത്തുന്ന താരം കൂടിയാണ് ജയസൂര്യ.

Also Read
ശരിയാണ് മേഘ്നയും ഒരമ്മയുടെ മകളാണ്, അല്ലെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. കല്യാണം എങ്ങനെ കൊണ്ടുവന്നുവെന്ന് അറിയാൻ യൂട്യൂബിൽ നോക്കിയാൽ മതി, ഇഷ്ടം പോലെ വീഡിയോയുണ്ട്! വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് ഡെൻസി ടോണി

സരിതയും യാത്രപ്രിയയാണ്. പോയ വർഷം ഇരുവരും ഒന്നിച്ച് നേപ്പാളിലും സ്വിറ്റ്സർലൻഡിലും യാത്രകൾ നടത്തിയരുന്നു. ഇവരുടെ യാത്രയിലെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Advertisement