ശരിയാണ് മേഘ്നയും ഒരമ്മയുടെ മകളാണ്, അല്ലെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. കല്യാണം എങ്ങനെ കൊണ്ടുവന്നുവെന്ന് അറിയാൻ യൂട്യൂബിൽ നോക്കിയാൽ മതി, ഇഷ്ടം പോലെ വീഡിയോയുണ്ട്! വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് ഡെൻസി ടോണി

11755

മലയാളികൾക്ക് സുപരിചിതയാണ് ഡിംപിൾ റോസ് എന്ന നടി. അതുപോലെ തന്നെ സുപരിചിതരാണ് ആ കുടുംബത്തിലെ ഓരോരുത്തരും. അഭിനയത്തിൽ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട് ഡിംപിൾ. യൂട്യൂബ് ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇരട്ടകളെ പ്രസവിച്ചുവെങ്കിലും ഒരാളെ നഷ്ടമായതിനെക്കുറിച്ച് ഡിംപിൾ പറഞ്ഞിരുന്നു.

പ്രീമെച്വർ ബേബിയായതിനാൽ എക്സ്ട്രാ കെയർ കൊടുക്കുന്നതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായി മാറിയിരുന്നു. മകൾക്കെതിരെ വ്യാപക വിമർശനം ഉന്നയിക്കുന്നവർക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ഡിംപിളിന്റെ അമ്മ ഡെൻസി ടോണി. ഡെൻസി ടോണിയും യൂട്യൂബ് ചാനലുമായി സജീവമാണ്. നിരന്തരം നെഗറ്റീവ് കമന്റുമായെത്തുന്നവരുടെ പേര് സഹിതമായാണ് ഡെൻസി പ്രതികരിച്ചത്. ശാശി മേസ്തിരി, ഓൺലൈൻ സൂസൂ തുടങ്ങിയ പേരുകളിൽ നിന്നായാണ് രൂക്ഷവിമർശനങ്ങൾ വന്നിട്ടുള്ളതെന്ന് ഡെൻസി ടോണി പറയുന്നുണ്ട്.

Advertisements

ALSO READ

ഇതാണ് അനന്യ പാണ്ഡെ, കുറഞ്ഞ സമയം കൊണ്ട് ബോളിവുഡിൽ മുൻനിര നായികമാരുടെ പട്ടികയിൽ ഇടം പിടിച്ച താരം ; തെന്നിന്ത്യൻ സിനിമകളിലും തുടക്കം കുറിച്ച് നടി

തന്നെയും കുടുംബത്തേയും മോശമാക്കുന്ന തരത്തിൽ നിരന്തരം കമന്റുകൾ കണ്ടതോടെയാണ് ശ്രദ്ധിച്ച് തുടങ്ങിയത്. ഡിംപിളിനെയോ ഡിവൈനെയോ പറഞ്ഞാലും താൻ പ്രതികരിക്കും. ഞങ്ങളെല്ലാം ഒരു കുടുംബമാണ്. പാച്ചുവിനെക്കുറിച്ച് പറഞ്ഞുള്ള കമന്റുകളും ഇക്കൂട്ടത്തിലുണ്ട്. തന്നെ തള്ളയെന്ന തരത്തിലാണ് കമന്റിൽ സംബോധന ചെയ്യാറുള്ളതെന്നും ഡെൻസി പറയുന്നു. ഡോക്ടർ ശ്രദ്ധിക്കാൻ പറഞ്ഞ സമയത്തും സാരി വ്ളോഗ് ചെയ്ത ടീമാണ്. നിനക്ക് പോയ കുഞ്ഞിനോട് അൽപ്പമെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ വ്ളോ്ഗ് നിർത്ത്. എന്നിട്ട് ഉള്ള കൊച്ചിനെ പൊന്നുപോലെ നോക്ക് എന്നായിരുന്നു ഒരു കമന്റ്. അത് ഈ കുട്ടി പറഞ്ഞിട്ട് വേണോ അങ്ങനെ ചെയ്യാൻ. ആ കമന്റ് കണ്ടപ്പോഴും സാരമില്ലെന്ന് കരുതിയാണ്.

മേഘ്നയും ഒരമ്മയുടെ മകളാണ്, നീ കൊണ്ടുവന്ന കല്യാണം, നീ വേണമായിരുന്നു ഒത്തുതീർപ്പാക്കാൻ. ശരിയാണ്, മേഘ്നയും ഒരമ്മയുടെ മകളാണ്. അല്ലെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. കല്യാണം എങ്ങനെ കൊണ്ടുവന്നുവെന്ന് അറിയാൻ യൂട്യൂബിൽ നോക്കിയാൽ മതി, ഇഷ്ടം പോലെ വീഡിയോയുണ്ട്, ഇനി ഇതേക്കുറിച്ച് വിശദീകരണം തരാനില്ല. പോണമെന്ന് വിചാരിച്ച് കേസ് കൊടുത്തവർ പോട്ടെ, പശു ചത്തു മോരിലെ പുളിയും പോയി. പിന്നെയും എന്തിനാണ് ചൊറിച്ചിൽ. പിന്നെ നിങ്ങൾ വല്ല ബന്ധുക്കളും ആണെങ്കിൽ, ഇവിടെയുള്ള സമയത്ത് ഇങ്ങനെയൊരു ബന്ധുവിനെ കണ്ടിട്ടില്ലെന്നായിരുന്നു ഡെൻസി മറുപടി പറഞ്ഞത്. ഇപ്പോൾ വല്ലവരും വന്നതാണോയെന്ന് അറിയില്ല.

ഒരു വീഡിയോ ഭർത്താവിന്റെ വീട്ടിൽ വെച്ചെടുക്കുമോ, ഇത് തനിക്ക് മനസ്സിലാക്കാൻ പറ്റാത്ത ഭാഷയാണെന്നായിരുന്നു ഡെൻസി പറഞ്ഞത്. ദൈവത്തോട് പ്രാർത്ഥിക്ക് പെണ്ണേയെന്ന കമന്റും ആ വീഡിയോയ്ക്ക് കീഴിലുണ്ടായിരുന്നു. നെഗറ്റീവ് കമന്റുകൾ കണ്ട ഇതേക്കുറിച്ച് പ്രതികരിക്കാനായി പലരും പറഞ്ഞിരുന്നു. അന്ന് പോട്ടെന്ന് വെച്ചതാണ്. നെഗറ്റീവ് കമന്റുകൾ കണ്ടപ്പോൾ ഞാൻ ഡിവൈനോ ഡിംപിളിനോ കാണിച്ച് കൊടുത്തിരുന്നില്ല. ഞാൻ ആളാരാണെന്ന് തിരഞ്ഞ് നോക്കിയിരുന്നു. ആളാരാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും ഡെൻസി പറയുന്നു.

ALSO READ

തനിക്കെതിരെ വന്ന ട്രോളിന് പ്രതികരണവുമായി ഗായത്രി സുരേഷ്

പോയി ആ പേളി മാണിയെ കണ്ടുപഠിക്കൂ, കൊച്ചിനെ കഴിഞ്ഞേ എല്ലാമുള്ളൂ, നീ വെറും ഷോഓഫാണ് എന്നായിരുന്നു വേറൊരു കമന്റ്. നമ്മളാരെയും കണ്ട് പഠിക്കേണ്ട കാര്യമില്ല. ഈ കുട്ടിക്ക് അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ടാവും. പാച്ചു അമ്മയെ മറക്കുമെന്നായിരുന്നു മറ്റൊരു കമന്റ്. കുഞ്ഞിനെ പറഞ്ഞാൽ പ്രതികരിക്കാതിരിക്കാനാവില്ലെന്നും ഡെൻസി വീഡിയോയിൽ പറയുന്നുണ്ട്. ആർക്കും മനസ്സിലാവാതിരിക്കാനായി സ്പെലിംഗൊക്കെ തെറ്റിച്ചാണ് കമന്റിടാറുള്ളത് എന്നും ഡെൻസി പറയുന്നുണ്ട്.

ഡിവൈന്റെ മകനെ കൊഞ്ചിക്കുന്നില്ലേയെന്നായിരുന്നു അടുത്ത ചോദ്യം. അത് നിങ്ങളെ കാണിക്കേണ്ട കാര്യമില്ല, ഇത് ഞങ്ങളുടെ പ്രൈവറ്റ് കാര്യമാണ്. അവൻ ഈ വീട്ടിലെ മകനാണ്. ഇനി ഞങ്ങളെക്കുറിച്ച് പറഞ്ഞാൽ നേരിൽ വന്ന് മറുപടി പറയും. അത് പ്രതീക്ഷിച്ച് വേണം കമന്റിടാനെന്നായിരുന്നു ഡെൻസി പ്രതികരിച്ചത്. ഇത്തരത്തിലുള്ള കമന്റുകളൊന്നും മൈൻഡ് ചെയ്യേണ്ടതില്ല. മേഘ്നയുടെ വിഷയമൊക്കെ ഇപ്പോഴും ചർച്ച ചെയ്യേണ്ട കാര്യമില്ല, അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യമല്ലേ എന്ന തരത്തിലുള്ള കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

Advertisement