ഒരു പച്ച ചുരിദാറുമിട്ട് ഞാൻ ബസ് സ്റ്റോപ്പിൽ നിൽക്കും, ചേട്ടൻ വരണം; മുകേഷിന് മേനകയും ലിസിയും കൂടി കൊടുത്ത മുട്ടൻ പണി

768

വർഷങ്ങളായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നടനും എംഎൽഎയുമായ മുകേഷ്.
ഒരുകാലത്ത് മലയാളികളുടെ ഇഷ്ട താരങ്ങളായിരുന്നു മുകേഷും നടിമാരായ മേനകയും ലിസിയും എല്ലാം. ഇവർ മൂന്ന് പേരും നല്ല സുഹൃത്തുക്കളുമാണ്.

1980 ൽ രാമായി വയസ്സുക്ക് വന്താച്ച് എന്ന തമിൾസിനിമയിലൂടെയായിരുന്നു മേനകയുടെ സിനിമാ അഭിനയ തുടക്കം. അതിനുശേഷം കെഎസ് സേതുമാധവന്റെ ഓപ്പോൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 120 ഓളം സിനിമകളിൽ അഭിനയിച്ചു.

Advertisements

Also Read
എന്റെ പവർബാങ്ക്, അതീവ ഗ്ലാമറസ് ലുക്കിൽ ഗോപി സുന്ദറിനൊപ്പം അഭയ ഹിരൺമയി, ഏറ്റെടുത്ത് ആരാധകർ

അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും മലയാളത്തിലായിരുന്നു. പ്രേംനസീർ അടക്കമുള്ള മുൻനിര നായകന്മാരുടെ നായികയായി മേനക അഭിനയിച്ചിട്ടുണ്ടെങ്കിലും, ശങ്കറിനോടൊപ്പം അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.

ഇവരുടെ ഒരു പഴയ അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മേനക ഇപ്പോൾ. മുകേഷിനെ ലിസിയും മേനകയും കൂടി പറ്റിച്ച കഥയാണ് താരം വെളിപ്പെടുത്തിയത്. മേനകയുടെ വാക്കുകൾ ഇങ്ങനെ:

സിനിമയുടെ ഭാഗമായി ഞങ്ങൾ അമൃത ഹോട്ടലിൽ നിൽക്കുന്ന സമയം. ഞാനും ലിസിയും എല്ലാമുണ്ട്. അങ്ങനെയിരിക്കെയാണ് മുകേഷേട്ടനെ ഒന്ന് പറ്റിക്കാമെന്ന് ഞങ്ങൾ തീരുമാനിക്കുന്നത് അങ്ങനെ റൂമിലുള്ള ഫോണെടുത്ത് അദ്ദേഹത്തെ വിളിച്ചു.

എന്നിട്ട് ചേട്ടാ ഞാൻ ചേട്ടന്റെ വലിയ ആരാധികയാണെന്നും ചേട്ടനെ ഭയങ്കര ഇഷ്ടമാണെന്നും ഒന്നു കാണമെന്നും എല്ലാം പറഞ്ഞു. ഇതോടെ മുകേഷും ഇങ്ങോട്ട് സംസാരിച്ചു. ഞാൻ ഒരു പച്ചക്കളർ ചുരിദാറാണ് ധരിച്ചിരിക്കുന്നത് എന്നും തൈക്കാട് ബസ് സ്റ്റോപ്പിൽ വന്ന് നിൽക്കാമെന്നും ചേട്ടൻ വരണമെന്നും ചേട്ടനെ കണ്ടേ പറ്റൂവെന്നും ഒക്കെ ഞാൻ പറഞ്ഞു.

ഇതോടെ മുകേഷേട്ടനും കാര്യമായിട്ട് തന്നെ സംസാരിച്ചു. അങ്ങനെ ഏറ്റവും അവസാനം മറുപടി കാണാം എന്ന് പറഞ്ഞു. മറുപടി എന്ന് താൻ ഉദ്ദേശിച്ചത് വീണ്ടും എന്ന തമിഴ് അർത്ഥത്തിലാണ്. അത് തന്റെ മലയാളം അത്ര നല്ലതല്ലാത്തതു കൊണ്ട് വന്നു പോയതാണ്. അങ്ങനെ ഫോൺവെച്ച് ഞങ്ങൾ രണ്ടുപേരും കൂടി ഭയങ്കരമായി ചിരിച്ചു.

Also Read
മമ്മൂക്ക എന്നെ പരസ്യത്തിൽ കണ്ടത് ആ സമയത്ത് ആയിരുന്നു, പിന്നെ സംഭവിച്ചത് ഇങ്ങനെ: മാളവിക മോഹൻ പറയുന്നു

പറ്റിച്ചല്ലോ എന്ന് ഓർത്തിട്ട് എന്നാൽ പിന്നീട സംഭവിച്ചത് അതിലും തമാശയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ റൂമിലേക്ക് മറ്റൊരു കോൾ വന്നെന്നും അത് മുകേഷ് ചേട്ടൻ ആയിരുന്നു. ഹലോ ഞാൻ മുകേഷാണ് എന്ന് പറഞ്ഞു. ഞാൻ മേനകയാണ് എന്താണെന്ന് ചോദിച്ചു. മേനക ഇപ്പോൾ എന്നെ വിളിച്ചിരുന്നോ എന്നായി പുള്ളി.

ഇല്ല ഞാൻ വിളിച്ചില്ല എന്തായിരുന്നു എന്ന് ഞാൻ ചോദിച്ചു. അല്ല നീ കുറച്ചു മുൻപേ എന്നെ വിളിച്ചില്ലെ എന്നായി വീണ്ടും. ഇല്ല വിളിച്ചില്ലെന്ന് പറഞ്ഞപ്പോൾ പച്ച ചുരിദാറിട്ട് വരാമെന്ന് പറഞ്ഞത് നീയല്ലേ എന്ന് ചോദിച്ചപ്പോഴേക്ക് ഞങ്ങൾ അങ്ങ് ചിരിച്ചു പോയി. അപ്പോൾ പുള്ളി പറഞ്ഞു. നീ പറഞ്ഞ ആ അവസാനത്തെ വാക്കിലാണ് ഞാൻ പിടിച്ചത്.

നീ ആ വാക്ക് പറഞ്ഞതോടെയാണ് ഞാൻ ഈ ശബ്ദം എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് ഓർക്കുന്നത്. ആ തമിഴ് ടച്ച് പിടികിട്ടിയതോടെ ആളെ മനസിലായി. അല്ലെങ്കിൽ ഇപ്പോൾ ബസ് സ്റ്റോപ്പിൽ പോയി പച്ച ചുരിദാർ, പച്ച ചുരിദാർ എന്ന് പറഞ്ഞ് ഞാൻ നിന്നേനെ എന്നും മുകേഷ് പറഞ്ഞു എന്ന് മേനക പറയുന്നു.

Advertisement