ഞാൻ ഇതൊക്കെ പണ്ട് മുതലേ ചെയ്തിരുന്നു, എല്ലാത്തിനും ഏറ്റവും വലിയ പിന്തുണ ഭർത്താവാണ്: തുറന്നു പറഞ്ഞ് സജിത ബേട്ടി

195

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരസുന്ദരിയായിരുന്നു നടി സജിത ബേട്ടി. സിനിമകളിലും സീരിയലുകളിലും ഒരുപോലെ നിറഞ്ഞ് നിന്നിരുന്ന സജിത ബേട്ടി ബാലതരാമായിട്ടാണ് വെള്ളിത്തിരയിൽ എത്തിയത്. വില്ലത്തി ആയിട്ടാണ് സജിത കൂടുതലും അഭിനയിച്ചത്.

സിനിമയ്ക്കൊപ്പം മിനിസ്‌ക്രീനിൽ നിറഞ്ഞ് നിന്ന നടി വിവാഹം കഴിഞ്ഞതോടെ ഇടവേള എടുത്തിയിരുന്നു. അഭിനയത്തിലേക്ക് സജിതയുടെ തിരിച്ച് വരവ് എന്നാണെന്ന് ചോദിക്കുന്നവരോട് വൈകാതെ വരുമെന്ന് തന്നെയാണ് നടി പറയുക.

Advertisements

Also Read
ആദ്യ സിനിമ പരാജയമായതോടെ അടുത്ത സിനിമിടെ അഡ്വാൻസ് അവർ തിരിച്ചുവാങ്ങി, അപ്പോൾ അച്ഛൻ പറഞ്ഞത് ഇങ്ങനെ: ബിജു മേനോൻ പറയുന്നു

നല്ലൊരു കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും മുൻപൊരു അഭിമുഖത്തിൽ സജിത വ്യക്തമാക്കിയിരുന്നു. വിവാഹം കഴിഞ്ഞാൽ അഭിനയം വേണ്ടെന്ന് പലരും തീരുമാനിച്ചെങ്കിലും താനങ്ങനെ അല്ലെന്നാണ് സജിത പറയുന്നത്.

കരിയർ മുന്നോട്ട് കൊണ്ട് പോവാൻ ഏറ്റവും വലിയ പിന്തുണ തരുന്നത് ഭർത്താവ് ഷമാസ് ആണ്. ഇപ്പോഴിതാ അഭിനയ ജീവിതത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചു സജിത നൽകിയ ഒരു അഭിമുഖം വീണ്ടും സോഷ്യൽ ലോകത്ത് വൈറൽ ആവുകയാണ്.

മുൻപ് ഗ്ലാമർ വേഷങ്ങളിൽ അഭിനയിച്ചിരുന്ന താൻ അതിൽ നിന്നും പെട്ടെന്ന് ട്രഡീഷണൽ ആയതൊന്നും അല്ലെന്നാണ് സജിത പറയുന്നത്. പണ്ട് മുതൽ തന്നെ പർദ്ദ ധരിക്കുന്ന ആളാണ് ഞാൻ. നിസ്‌കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ മേക്കപ്പ് ഇടില്ല. ഇപ്പോഴും അതങ്ങനെ തുടർന്ന് കൊണ്ട് പോകുന്നു.

ഉറുദു മുസ്ലീം സമുദായക്കാരാണ് ഞങ്ങൾ. അതുകൊണ്ട് പരമ്പരാഗതമായ ആചാരങ്ങളിൽ വിശ്വസിച്ചു പോരുകയാണ്. എന്ന് കരുതി സിനിമയിലോ സീരിയലിലോ എത്തുമ്പോളും അതേ വസ്ത്രം മാത്രമേ ധരിക്കൂ എന്നൊന്നും പറയാറില്ലെന്നും നടി വ്യക്തമാക്കുന്നു. കഥാപാത്രങ്ങൾക്ക് അനുസരിച്ച് ഗ്ലാമർ വേഷങ്ങൾ ഒഴികെയുള്ള എന്തും താൻ ചെയ്യും.

ഇനിയും അങ്ങനെ തന്നെ ആയിരിക്കും അത്തരത്തിലുള്ള മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല. അങ്ങനെ ഉണ്ടാവാൻ ഭർത്താവായ ഷമാസിക്ക സമ്മതിക്കുകയുമില്ലെന്നും നടി പറയുന്നു. ഭർത്താവ് എന്റെ പ്രൊഫഷനെ അത്രയും ബഹുമാനിക്കുന്ന ആളാണ്. പടച്ചോന്റെ കൃപ കൊണ്ടാണ് അദ്ദേഹത്തെ തനിക്ക് ലഭിച്ചത്.

പല സാഹചര്യങ്ങൾ കൊണ്ടുമാണ് അഭിനയത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്. ഇനി നല്ല കഥാപാത്രങ്ങൾ ശരിയായി വന്നാൽ അഭിനയത്തിലേക്ക് തന്നെ താൻ തിരിച്ചു വരും. സിനിമയിലേക്കുള്ള നിരവധി ഓഫറുകൾ വരുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച പോലൊരു കഥാപത്രം ഇനിയും കിട്ടിയിട്ടില്ല.

Also Read
ശരത് വിവാഹിതനായിരുന്നു, എനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു, രണ്ടാളും സിംഗിൾ ആയതോടെയാണ് ഞങ്ങൾക്കിടയിൽ പ്രണയം സംഭവിച്ചത്: രഞ്ജിനി ഹരിദാസ്

ഞാൻ മുൻപ് ചെയ്തിട്ടുള്ള വില്ലത്തി കഥാപാത്രങ്ങളെ പറ്റിയാണ് ഇപ്പോഴും എന്നെ കാണുന്ന ആളുകൾ സംസാരിക്കാറുള്ളത്. ഇനിയും വില്ലത്തി ആണെങ്കിലും സാധാരണ കഥാപാത്രം ആണെങ്കിലും അതൊരു ലീഡ് റോൾ ആയിരിക്കണമെന്ന നിർബന്ധമുണ്ടെന്നാണ് നടി പറയുന്നത്.

സീരിയലുകളുടെ കാര്യത്തിൽ മാത്രമേ ഈയൊരു വാശിയുള്ളു. സിനിമയിൽ നായിക കഥാപാത്രം തന്നെ വേണമെന്നൊന്നും ഞാൻ പറയില്ല. എന്നോട് വീണ്ടും അഭിനയത്തിലേക്ക് പോവാൻ ഷാമസിക്ക പറയാറുണ്ട്. നീ എല്ലാവരും അറിയുന്ന ഒരു സ്റ്റാർ ആണ്.

അപ്പോൾ നീ അഭിനയിക്കണം. എന്തിനും കൂട്ടായി ഞാൻ ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ബിസിനസുകാരനാണ് സജിതയുടെ ഭർത്താവായ ഷമാസ്.

Advertisement