കമൽ ഹസൻ അവതരകനായി എത്തുന്ന തമിഴ് ബഗ്ഗ് ബോസ് സീസൺ 5 നല്ല രീതിയിൽ മുന്നോട്ട് പോവുകയാണ്. മൂന്ന് ആഴ്ച കഴിയുമ്പോഴേക്കും പതിനെട്ട് മത്സരാർത്ഥികൾ ഉള്ളതിൽ, ട്രാൻസ്ജെന്റ് ആക്ടീവിസ്റ്റ് ആയ നമിത മാരിമുത്തു ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ബിഗ്ഗ് ബോസ് ഹൗസിൽ നിന്നും പുറത്തേക്ക് പോയി. നദിയ ചാങ് ഞായറാഴ്ച എലിമിനേഷനിലൂടെ പുറത്താവുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ ബിഗ്ഗ് ബോസ് സീസൺ 5 നെ കുറിച്ച് കാര്യമായ ചർച്ചകളാണ് നടന്നുകൊണ്ടിരിയ്ക്കുന്നത്. മോഡൽ കൂടെയായ അക്ഷര റെഡ്ഡിയെ ഷോയിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ ആരാധകരെ നേടാനും അക്ഷരയ്ക്ക് സാധിച്ചിട്ടുണ്ട്. അതിനിടയിൽ അക്ഷരയെ കുറിച്ച് ചില പഴയകാല കഥകളും സോഷ്യൽ മീഡിയയിൽ പ്രചരിയ്ക്കുന്നു.
ALSO READ
കേരളത്തിൽ കുപ്രസിദ്ധമായ സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രവ്യ സുധാകർ ആണ് അക്ഷര റെഡ്ഡി. കേസിൽ നിന്നും ഒഴിവായി പുറത്ത് വന്ന ശേഷം പ്ലാസ്റ്റിക് സർജ്ജറി നടത്തി രൂപവും പേരും മാറ്റി. തുടർന്ന് തന്റെ മോഡലിങ് കരിയർ മുന്നോട്ട് കൊണ്ടു പോകുകയാണ് ശ്രവ്യ എന്നാണ് സോഷ്യൽ മീഡിയിൽ ഉയരുന്ന വാർത്തകൾ.
മോഡലിങിൽ മാത്രമല്ല, വിജയ് ടിവിയിലും അക്ഷര സജീവമായിരുന്നു. അതുകൊണ്ട് തന്നെ വീഡിയോ ജോക്കിയായ പ്രിയങ്കയ്ക്ക് അക്ഷരയുടെ കഴിഞ്ഞ കാലം നന്നായി അറിയാം. ബിഗ്ഗ് ബോസ് ഷോയിൽ അക്ഷരയുടെ കഴിഞ്ഞ കാലത്തെ കുറിച്ച് പ്രിയങ്ക മുനവച്ച് സംസാരിക്കുന്നതും ഇതിന്റെ ഭാഗമാണെന്ന് സോഷ്യൽ മീഡിയയിൽ പറയുന്നുണ്ട്.
എന്നാൽ പ്രചരിയ്ക്കുന്ന വിഷയം പൂർണമായും സത്യമല്ല എന്നാണ് അക്ഷര റെഡ്ഡിയുടെ ആരാധകരുടെ കണ്ടെത്തൽ. ശ്രവ്യ സുധാകർ തന്നെയാണ് അക്ഷര റെഡ്ഡി എന്ന കാര്യം സത്യമാണ്. 2013 ൽ നടന്ന സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ ഫയാസ് അക്ഷരയുടെ സുഹൃത്ത് ആയിരുന്നു.
ഫയാസുമായി അടുത്ത ബന്ധമുള്ള എല്ലാവരെയും പൊലീസ് വിളിച്ച് ചോദ്യം ചെയ്തിരുന്നു. മലയാളി നടി മൈഥിലി അടക്കം അന്ന് ചോദ്യം ചെയ്യപ്പെട്ടിരുന്നു. അക്കൂട്ടത്തിലാണ് തന്നെയും വിളിപ്പിച്ചത് എന്ന് അന്ന് മാധ്യമങ്ങൾക്ക് നൽകിയ അക്ഷരയുടെ വീഡിയോയും ഇപ്പോൾ പ്രചരിയ്ക്കുന്നുണ്ട്. വിഷയത്തിൽ പ്രസ്മീറ്റ് നടത്തും എന്നും അക്ഷര പറഞ്ഞിട്ടുണ്ട്.
ALSO READ
സ്വർണ കടത്ത് കേസിൽ അറസ്റ്റിലായിരുന്നുവെങ്കിൽ അക്ഷരയുടെ കരിയർ വീണ്ടും ഇതുപോലെ തെളിഞ്ഞു വരില്ലായിരുന്നു എന്നും, അക്ഷര ബിഗ് ബോസ് പോലൊരു റിയാലിറ്റി ഷോയിൽ എത്തുകയില്ലായിരുന്നു എന്നും ആരാധകർ വാദിയ്ക്കുന്നുണ്ട്.
ഇത് അക്ഷരയെ മനപൂർവ്വം താഴ്ത്തിക്കെട്ടാൻ വേണ്ടി ഏഴ് വർഷം മുൻപ് നടന്ന കഥ മനപൂർവ്വം കുത്തിപ്പൊക്കുകയാണെന്നും ആരാധകർ പറയുന്നുണ്ട്. എന്തായാലും ഇത്തരം പ്രചരണങ്ങള്ഡ നടത്തുന്നവരേക്കാൾ ആരാധകരുണ്ട് അക്ഷരയ്ക്ക് എന്നത് വ്യക്തമാണ്.