മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയും. 600 എപ്പിസോഡുകൾ പിന്നിട്ട ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് ആയി യുവ മഴവിൽ മനോരമയ്‌ക്കൊപ്പം സജീവമാണ്. ‘തുമ്പപ്പൂ’വിലൂടെ മൃദുല വീണ്ടും മഴവിൽ കുടുംബത്തിന്റെ ഭാഗമാവുകയാണ്.
അണിഞ്ഞൊരുങ്ങി നടക്കാൻ താൽപര്യമില്ലാത്ത കഥാപാത്രമാണ് ‘തുമ്പപ്പൂ’വിനെ നായിക വീണ. അതുകൊണ്ടാണ് മൃദുലയോട് ‘ഒരുങ്ങുന്ന മൃദുലയെയാണോ ഒരുങ്ങാത്ത മൃദുലയെയാണോ യുവയ്ക്ക് ഇഷ്ടം’ എന്ന കൗതുകചോദ്യം ഉയർന്നിരുന്നു. യുവയോട് ചോദിച്ചതിന് ശേഷമായാണ് മൃദുല ഈ ചോദ്യത്തിന് മറുപടി നൽകിയത്.
ALSO READ
ഞാൻ ഒരുങ്ങാതിരിക്കുന്നതാണ് ഏട്ടനിഷ്ടം. ഞാൻ ഒരുങ്ങാതെ നാച്ചുറൽ ആയിരിക്കുന്നതാണ് കൂടുതൽ ഭംഗി, കൂടുതൽ സുന്ദരി എന്നാണ് ഏട്ടന്റെ അഭിപ്രായം. ചടങ്ങുകൾക്ക് ഒന്നിച്ചു പോകുമ്പോ ലിപ്സ്റ്റിക്കൊക്കെ ഏട്ടൻ തുടപ്പിക്കും. അതുകൊണ്ട് വീണ എന്ന കഥാപാത്രം ഏട്ടന് ഒത്തിരി ഇഷ്ടമായെന്നായിരുന്നു മൃദുലയുടെ പറഞ്ഞത്.
പൂക്കാലം വരവായി അവസാനിച്ചതിന് ശേഷമായി പുതിയ സീരിയലുമായി താനെത്തുന്നുണ്ടെന്ന് മൃദുല പറഞ്ഞിരുന്നു. തുമ്പപ്പൂവിന്റെ പ്രമോ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സംഗീത മോഹന്റെ രചനയിലൊരുങ്ങുന്ന പരമ്പര നിർമ്മിക്കുന്നത് യുഡി ക്രിയേഷൻസാണ്. ആത്മസഖിക്ക് ശേഷം യുഡി ക്രിയേഷൻസും സംഗീത മോഹനും വീണ്ടും ഒന്നിക്കുന്ന സീരിയൽ കൂടിയാണ് തുമ്പപ്പൂ. ഒക്ടോബർ 18 മുതൽ രാത്രി 8 മണിക്കാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്.
പൂക്കാലം വരവായി അവസാനിച്ചതിന് ശേഷമായി പുതിയ സീരിയലുമായി താനെത്തുന്നുണ്ടെന്ന് മൃദുല അറിയിച്ചിരുന്നു. തുമ്പപ്പൂവിന്റെ പ്രമോ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സംഗീത മോഹന്റെ രചനയിലൊരുങ്ങുന്ന പരമ്പര നിർമ്മിക്കുന്നത് യുഡി ക്രിയേഷൻസാണ്. ആത്മസഖിക്ക് ശേഷം യുഡി ക്രിയേഷൻസും സംഗീത മോഹനും വീണ്ടും ഒന്നിക്കുന്ന സീരിയൽ കൂടിയാണ് തുമ്പപ്പൂ.
ഷർമിള വി ഷർമിയെന്ന അധ്യാപികയാണ് തുമ്പപ്പൂവിന് കഥയൊരുക്കുന്നത്. തിരക്കഥയൊരുക്കുന്നത് അഭിനേത്രി കൂടിയായ സംഗീത മോഹനാണ്. സ്വന്തമായി വ്യക്തിത്വമുള്ള സ്വന്തം കഴിവിൽ വിശ്വാസമുള്ള സ്ത്രീ കഥാപാത്രങ്ങളെയാണ് സീരിയലുകൾ പ്രതിനിധാനം ചെയ്യേണ്ടതെന്ന വിശ്വസിക്കുന്നവരാണ് ഇരുവരും.
ALSO READ
പൃഥ്വിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ, നന്ദി പറഞ്ഞ് പൃഥ്വി ; ബ്രോ ഡാഡി ടീമിന്റെ വീഡിയോ വൈറൽ
25 വർഷത്തോളമായി അഭിനയരംഗത്ത് സജീവമായിരുന്ന സംഗീത മോഹൻ ആത്മസഖിയിലൂടെയായിരുന്നു എഴുത്തിന്റെ വഴിയെ സഞ്ചരിച്ച് തുടങ്ങിയത്. അഭിനയത്തേക്കാളേറെ എഴുത്ത് ഇഷ്ടപ്പെടുന്നയാളാണ് സംഗീത മോഹൻ. മൃദുലയ്ക്കും ഷർമിളയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ സംഗീത മോഹനും ഷെയർ ചെയ്തിരുന്നു.