മോഹൻലാലിനെയും കമൽഹാസനെയും കണ്ടു പഠിക്കണം ചീത്തപ്പേര് മാത്രം കേൾപ്പിക്കരുത്, കീർത്തിയോട് അമ്മ മേനക

1276

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി ഒരുകാലത്ത് തിളങ്ങിയ സൂപ്പർനടി ആയിരുന്നു
മേനക സുരേഷ്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മേനക നിർമ്മാതാവ് ജി സുരേഷ്‌കുമാറിനെ വിവാഹം കഴിക്കുകയായിരുന്നു.

വിവാഹളശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത മേനക തിരിച്ചു വരികയും സിനിമയിലും മിനിസ്‌ക്രീനിലും സജീവമാവുകയും ചെയ്തിരുന്നു. മേനകയുടെ മകൾ കീർത്തി സുരേഷും അമ്മയുടെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് എത്തിയിരുന്നു.

Advertisements

ഇതിനോടംകം തന്നെ തെന്ന്യൻ സിനിമയിലെ സൂപ്പർ നടിമാരിൽ ഒരാളായി മാറിക്കഴിഞ്ഞു. ബാലതാരമായി സിനിമയിലെത്തിയ കീർത്തി മാഹൻലാൽ നായകനായ ഗീതാഞ്ജലിയിലൂടെയാണ് നായകയായി അരങ്ങേറിയത്.

Also Read
സുലുവും എന്റെ ഉമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വളരെ വലുതാണ്, അതിന് തക്കതായ ഒരു കാരണവുമുണ്ട്: തുറന്നു പറഞ്ഞ് മമ്മൂട്ടി

പിന്നീട് തമിഴിലും തെലുങ്കിലും മലയാളത്തിലും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ ദേശീയ അവാർഡും കീർത്തി സുരേഷ് നേടിയെടുത്തു. ഇപ്പോഴിതാ സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് കീർത്തിക്ക് നൽകിയ ഉപദേശത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മേനക.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മേനക ഇക്കാര്യം പറഞ്ഞത്.സിനിമയിൽ സജീവമാകും മുന്നേ രണ്ടേ രണ്ടു ഉപദേശം മാത്രമാണ് ഞാൻ കീർത്തിയ്ക്ക് നൽകിയത് എന്നാണ് മേനക പറയുന്നത്. സമയം പാലിക്കുക, രണ്ട് സെറ്റിൽ ചെറിയ ആളുകൾ മുതൽ വലിയ ആളുകളോട് വരെ ഒരേ പോലെ പെരുമാറുക.

അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്നവുമില്ല. മേനകയുടെ മോൾക്ക് അഭിനയം വന്നില്ല അത്രയേ പറയുകയുള്ളു, അത് സാരമില്ല. ആവശ്യമായ വിദ്യഭ്യാസം അവൾക്കുള്ളതുകൊണ്ട് അതൊന്നും പ്രശ്നമില്ല. പക്ഷേ ചീത്തപ്പേര് മാത്രം ഉണ്ടാക്കരുത്.

ഞാൻ സമ്പാദിച്ച് വെച്ച പേരുണ്ട്, അതുമാത്രം ഒന്നും ചെയ്യരുത്. ഞാനൊരിക്കലും ഒരിടത്തും വൈകി ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല എന്നുമാണ് മേനക പറഞ്ഞത്. അതേ സമയം ദലീപിന് ഒപ്പം
റിംഗ് മാസ്റ്ററിൽ അഭിനയിക്കും മുന്നേ മോഹൻലാലിനെയും കമൽഹാസനെയും കണ്ടു പഠിക്കണമെന്നും താൻ കീർത്തിയോട് പറഞ്ഞിട്ടുണ്ടെന്നും മേനക വെളിപ്പെടുത്തി.

Also Read
ഞങ്ങടെ ചെക്കൻ വന്നേ, ആൺകുഞ്ഞ് സന്തോഷം പങ്കുവെച്ച് നടൻ നിരഞ്ജൻ, ആശംസകളുമായി സഹതാരങ്ങളും ആരാധകരും

റിങ്മാസ്റ്റർ സിനിമയിൽ അന്ധയായ പെൺകുട്ടിയെ അവതരിപ്പിക്കും മുൻപ് അമ്മയ്ക്ക് എന്തെങ്കിലും നിർദ്ദേശം തരാനുണ്ടോ എന്ന് കീർത്തി ചോദിച്ചു. കണ്ണില്ലാത്തവർക്ക് ചെവി ഷാർപ്പാണ്, അതു മനസ്സിലാക്കി ചെയ്യുക എന്നാണ് ഞാൻ പറഞ്ഞത്. റഫറൻസിനു വേണ്ടി യോദ്ധയിലെ മോഹൻലാലിനെയും രാജ പാർവ്വൈയിലെ കമൽഹാസനെയും കാണാൻ പറഞ്ഞുവെന്നും മേനക വ്യക്തമാക്കുന്നു.

Advertisement