സെലിബ്രിറ്റികളുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് ഒരു സൂചന കിട്ടിയാൽ തന്നെ ഗോസിപ്പുകൾ പടരുന്നത് സാധാരണമാണ്. താരങ്ങളുടെ പ്രണയവും വിവാഹവും ഗർഭകാലവുമെല്ലാം പാപ്പരാസികൾ ആഘോഷമാക്കാറുണ്ട്.
ഇപ്പോഴിതാ മാധ്യമങ്ങൾക്കോ പാപ്പരാസികൾക്കോ ഒരു സൂചനയും നൽകാതെ ഒരു കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് നടി ശ്രിയ ശരൺ.
ALSO READ
അത്തരം റോൾ ചെയ്യുമ്പോൾ എനിക്ക് ഒരു പ്രത്യേക എനർജിയാണ്; തുറന്നു പറഞ്ഞ് ശാലു മേനോൻ
തമിഴിലും തെലുങ്കിലും മലയാളത്തിലും ബോളിവുഡിലുമൊക്കെ നിറസാന്നിധ്യമായിരുന്ന നടി അമ്മയായ വിവരം ആരാധകർ അറിഞ്ഞത് ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള വീഡിയോ പുറത്ത് വിട്ടതിന് ശേഷം മാത്രമാണ്.
വിവാഹശേഷം ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് സ്ഥിരതാമസം ആക്കിയതായിരുന്നു നടി ശ്രിയ ശരൺ. ഭർത്താവിനൊപ്പമുള്ള യാത്രകളുടെ വീഡിയോസ് നിരന്തരം പങ്കുവെക്കാറുള്ള നടി എന്നാൽ ഗർഭിണിയായ വിവരം പങ്കുവച്ചിരുന്നില്ല.
കുഞ്ഞിനെ എടുത്ത് തമാശ കാണിക്കുന്നൊരു വീഡിയോയാണ് ശ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പാൽ കൊടുക്കുന്ന ഭർത്താവിനെയും വീഡിയോയിൽ കാണാം.
View this post on Instagram
ALSO READ
അതി സുന്ദരിയായി താലി അണിഞ്ഞ ചിത്രങ്ങളുമായി അമൃത നായർ; ആരുമറിയാതെ വിവാഹിതായയോ എന്ന് ആരാധകർ
”ഹലോ പ്രിയപ്പെട്ടവരേ, ഞങ്ങൾക്ക് 2020 ലെ ക്വാറന്റൈൻ കുറച്ച് അമിതാവേശമുള്ളതായിരുന്നു. ലോകം വളരെ പ്രക്ഷുബ്ദമായ അവസ്ഥയിലൂടെ കടന്ന് പോകുന്നതിനൊപ്പം ഞങ്ങളുടെ ലോകം എന്നന്നേക്കുമായി മാറുകയായിരുന്നു. അവിടെ സാഹസികതയും ആവേശവും ചില പഠനങ്ങളും നിറഞ്ഞൊരു ലോകമാണ്. ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു മാലാഖ എത്തിയതിൽ വളരെയധികം അനുഗ്രഹീതരാണ്. ഞങ്ങൾ ദൈവത്തോട് നന്ദിയുള്ളവരുമായിരിക്കും. എന്ന് കുറിച്ചുകൊണ്ടാണ് ശ്രിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഏറെ കാലം നീണ്ട പ്രണയത്തിനൊടുവിൽ 2018 ലായിരുന്നു ശ്രിയ ശരണും റഷ്യൻ പൗരനായ ആൻഡ്രേയ് കൊഷ്ചിവും തമ്മിൽ വിവാഹിതരാവുന്നത്. ഇന്ത്യയിലെ പരമ്പരാഗതമായ ചടങ്ങുകളിലൂടെയാണ് ശ്രിയയും ആൻഡ്രോയും വിവാഹിതരായത്. കല്യാണശേഷമുള്ള ചിത്രങ്ങൾ പുറത്ത് വന്നപ്പോഴാണ് നടിയുടെ വിവാഹം കഴിഞ്ഞെന്ന കാര്യം ആരാധകർ അറിയുന്നത് തന്നെ.