മകൾ എന്നതിനും അപ്പുറത്താണ് എനിക്ക് അവൾ, ഏട്ടത്തിയെ മിസ് ചെയ്യാത്തതിന് കാരണം അവളുടെ സാന്നിധ്യമാണ് : സൗഭാഗ്യ വെങ്കിടേഷിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു

803

കുഞ്ഞതിഥിയുടെ വരവ് കാത്തിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജ്ജുനും. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഇരുവരും. ചക്കപ്പഴത്തിൽ ശിവനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അർജുനിലെ അഭിനേതാവിനെ പ്രേക്ഷകർ അടുത്തറിഞ്ഞത്. പരമ്പര വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു അർജുൻ പിൻവാങ്ങിയത്.

ഡാൻസ് സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് താൻ മാറിയതെന്ന് അർജുൻ വ്യക്തമാക്കിയിരുന്നു. സക്കുട്ടിയെന്ന സൗഭാഗ്യയെ പരിചയപ്പെട്ടതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമെല്ലാം അർജുൻ വാചാലനായിരുന്നു. കുഞ്ഞതിഥിയുടെ വരവിന് മുന്നോടിയായുള്ള വളക്കാപ്പ് ചടങ്ങ് നടത്തിയത് അടുത്തിടെയായിരുന്നു.

Advertisements

ALSO READ

നിങ്ങൾ എല്ലായ്‌പ്പോഴും എല്ലാവർക്കും മികച്ച ആളായിരിയ്ക്കണമെന്നില്ല, എന്നാൽ ഒരാൾക്ക് നിങ്ങൾ എപ്പോഴും നല്ലത് ആയിരിയ്ക്കും; ചുവപ്പിൽ അതി സുന്ദരിയായി സ്നേഹ

വളക്കാപ്പ് ചടങ്ങിൽ സൗഭാഗ്യയ്ക്കൊപ്പം സജീവമായി അനുവുമുണ്ടായിരുന്നു. അർജുന്റെ സഹോദരന്റെ മകളാണ് അനു. തന്റെ വളക്കാപ്പിന് പിന്നാലെയായി ബാർബിയുടെ വളക്കാപ്പ് നടത്തുകയാണ് അവൾ. ബാർബി ഒഴികെ മറ്റെന്ത് ചോദിച്ചാലും അവൾ തരും.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ അർജുനും സൗഭാഗ്യയും അനുവിനെക്കുറിച്ച് പറഞ്ഞ കമന്റാണിത്. അനുവിനോടുള്ള ഇഷ്ടം പറഞ്ഞുള്ള സൗഭാഗ്യയുടെ പുതിയ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്റർനാഷണൽ ഗേൾ ചൈൽഡ് ഡേയോട് അനുബന്ധിച്ചായിരുന്നു സൗഭാഗ്യ കുറിപ്പും ഫോട്ടോയും സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തത്.

പെൺകുട്ടികൾ അനുഗ്രഹമാണ്. എന്റെ പെൺകുട്ടിക്ക് ഗേൾ ചൈൽഡ് ആശംസകൾ. മകൾ എന്നതിനും അപ്പുറത്താണ് എനിക്ക് അവൾ. എന്റെ ഫ്രണ്ടാണ്, ബാർബി ഡോളാണ്, സ്റ്റൈലിസ്റ്റാണ്, എന്റെ വെൽവിഷറാണ് അങ്ങനെ എല്ലാമാണ്. ഇപ്പോഴും ഏട്ടത്തിയെ മിസ് ചെയ്യാത്തതിന് കാരണം അവളുടെ സാന്നിധ്യമാണ്. ചേട്ടത്തിയുടെ തനിപ്പകർപ്പാണ് അവൾ.

ചെറുപ്രായത്തിൽ തന്നെ അമ്മായിഅമ്മയുടേയും സഹോദരിയുടേയും റോളിൽ എനിക്കവൾ സർപ്രൈസ് തരാറുണ്ട്. എപ്പോഴും എന്നെ കെയർ ചെയ്യാറുണ്ട്. ബേബിയെ വരവേൽക്കാനായി കാത്തിരിക്കുകയാണ് അവൾ. ഐ ലവ് യൂ അനൂയെന്നുമായിരുന്നു സൗഭാഗ്യ കുറിച്ചത്.

ALSO READ

എന്റെ അഭിനയം കണ്ടു സങ്കടം വരുന്നു എന്ന് മെസ്സേജുകൾ അയക്കുന്നവരുണ്ട് ; ട്രോളുകളും നന്നായി എൻജോയ് ചെയ്യുന്നുണ്ട് : വിശേഷങ്ങൾ പങ്കു വച്ച് പ്രേക്ഷകരുടെ വലിയക്കുഞ്ഞ്

കുഞ്ഞിനെക്കുറിച്ച് ചേട്ടത്തി എപ്പോഴും ചോദിക്കാറുണ്ടായിരുന്നു. എനിക്കൊരു വല്യമ്മയാവണമെന്ന് പറഞ്ഞയാളാണ്. കുഞ്ഞെത്തും മുൻപേ ആൾ പറ്റിച്ചിട്ട് പോയി, ചേട്ടത്തിയമ്മ എനിക്ക് ശരിക്കും അമ്മയായിരുന്നു. ചേട്ടത്തിയെക്കുറിച്ച് അർജുൻ നേരത്തെ പറഞ്ഞ വാക്കുകളാണിത്.

കോവിഡിനെത്തുടർന്നായിരുന്നു അർജുന്റെ പിതാവ് അന്തരിച്ചത്. ദിവസങ്ങൾക്ക് ശേഷം സഹോദരഭാര്യയും അന്തരിയ്ക്കുകയായിരുന്നു. സൗഭാഗ്യ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ സുരക്ഷ മുൻനിർത്തി മറ്റൊരു വീട്ടിലേക്ക് മാറാനായി തന്നെ നിർബന്ധിച്ചത് ചേച്ചിയായിരുന്നുവെന്ന് അർജുൻ പറഞ്ഞിരുന്നു.

ജോലിക്ക് പോവുമ്പോഴും പുറത്തേക്ക് പോവുമ്പോഴുമെല്ലാം അങ്ങേയറ്റം ശ്രദ്ധയായിരുന്നു ചേച്ചിക്ക്. കുഞ്ഞതിഥി എത്തുന്ന സന്തോഷത്തിന് മുൻപായിരുന്നു അർജുന്റെ പിതാവിന്റേയും ചേട്ടത്തിയുടേയും വേർപ്പാടുണ്ടായത്.

Advertisement