മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ താൽപ്പര്യം ഇല്ലെന്ന് പറഞ്ഞ് അച്ഛൻ അന്ന് അഡ്വാൻസ് തിരികെ നൽകി; വെളിപ്പെടുത്തലുമായി ഷോബി തിലകൻ

797

ഒരു കാലത്ത് മലയാള സിനിമയിലെ അഭിനയ കുലപതി ആയിരുന്നു നടൻ തിലകൻ. പെരുന്തച്ചനും, കൊച്ചുവാവയുമടക്കം മലയാളികൾ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളെയാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. അതേ സമയം മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി അദ്ദേഹത്തിന് അത്ര നല്ല ബന്ധം ഉണ്ടായിരുന്നില്ല.

അതുകൊണ്ടുതന്ന അദ്ദേഹം വിവാദങ്ങളിലും നിറഞ്ഞു നിന്നിരുന്നു. നാടകരംഗത്ത് നിന്നുമാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചു. വർഷങ്ങൾ നീണ്ട കരിയറിൽ നടൻ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളിൽ നിറഞ്ഞുനിൽക്കുന്നവയാണ്.

Advertisements

സൂപ്പർതാര സിനിമകളിൽ ഉൾപ്പെടെ തിലകൻ ചെയ്ത റോളുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്റെ ഡേറ്റിന് വേണ്ടി ഒരുകാലത്ത് കാത്തിരുന്ന സംവിധായകരും നിർമ്മാതാക്കളും ഏറെയാണ്. ചില പ്രധാനപ്പെട്ട റോളുകളിൽ തിലകനെ അല്ലാതെ മറ്റാരെയും സങ്കൽപ്പി ക്കാൻ പോലും അണിയറക്കാർക്ക് ആയില്ല. എല്ലാതരം വേഷങ്ങളും മലയാളത്തിൽ ചെയ്തിട്ടുണ്ട് തിലകൻ.

Also Read
ഞങ്ങൾ രണ്ടു പേരും ചെയ്ത കാര്യം ഒന്നാണ്, ലിപ്ലോക്ക് ചെയ്ത നടന്റെ ഭാര്യ സപ്പോർട്ടീവ്, എന്നെ പിന്തുണച്ച ഭർത്താവ് നാണം ഇല്ലാത്തവൻ, അതെന്താ അങ്ങനെ: തുറന്നടിച്ച് ദുർഗാ കൃഷ്ണ

ഒന്നിനൊന്ന് മകിച്ച വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്ത് മിക്ക സിനിമകളിലും നടൻ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഇപ്പോഴിതാ മലയാള സിനിമയിൽ എക്കാലത്തെയും മികച്ച നടൻമരായ തിലകനും മെഗാസ്റ്റാർ മമ്മൂട്ടിയും തമ്മിൽ വഴക്കുണ്ടാക്കുന്നത് കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റും തിലകന്റെ മകനുമായ ഷോബി തിലകൻ.

തച്ചിലേടത്ത് ചുണ്ടൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഇരുവരും വഴക്കുണ്ടാക്കുന്നത് ഞാൻ കണ്ടിരുന്നു. പിന്നീട് മമ്മൂട്ടിയും ഒത്തുള്ള സിനിമ വന്നപ്പോൾ ഒരുമിച്ച് അഭിനയിക്കാൻ താൽപ്പര്യം ഇല്ലെന്നും അഡ്വാൻസ് തിരികെ നൽകൈാ എന്നും അച്ഛൻ പറഞ്ഞു. രണ്ടുപേരും സമാന സ്വഭാവക്കാരാണ്.

ഇത്തരം വഴക്കുകളെല്ലാം വെറും സൗന്ദര്യപ്പിണക്കങ്ങൾ മാത്രമാണെന്നും ഷോബി തിലകൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഷോബി തിലകന്റെ വാക്കുകൾ ഇങ്ങനെ:

തച്ചിലേടത്ത് ചുണ്ടൻ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഞാനും ഉണ്ടായിരുന്നു. അവിടെ വച്ച് ഇരുവരും വഴക്കിട്ടു. സൗന്ദര്യപ്പിണക്കം എന്ന് വേണമെങ്കിൽ പറയാം, ഒരേ സ്വഭാവമുള്ളവരാണ് രണ്ട് പേരും. രണ്ടു പേർക്കും വഴക്കുണ്ടാക്കുന്നത് ഒരു ആത്മസംതൃപ്തിയാണ്. രണ്ട് മിനിറ്റ് വരെയെ അവരുടെ പിണക്കം ഉണ്ടാകാറുള്ളൂ. ചെറു ചിരിയോടെയാണ് ഞാൻ വഴക്കുകൾ കാണുന്നത്.

എനിക്കറിയാം അത് അത്രയെ ഉള്ളൂവെന്ന്. അച്ഛൻ ആശുപത്രിയിലായിരുന്നപ്പോൾ മമ്മൂട്ടിയും ദുൽഖറും വന്നിരുന്നു.
തച്ചിലേടത്ത് ചുണ്ടന് ശേഷം മമ്മൂട്ടിയും ഒത്തുള്ള സിനിമ വന്നപ്പോൾ സിനിമയുടെ നിർമ്മാതാക്കളെ വിളിച്ച് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ താൽപ്പര്യം ഇല്ലെന്നും അഡ്വാൻസ് തിരികെ നൽകാമെന്നും അച്ഛൻ പറഞ്ഞു. ഇതറിഞ്ഞ് മമ്മൂക്ക വിളിച്ച സംസാരിച്ചതോടെ പ്രശ്നം കഴിഞ്ഞു എന്നും ഷോബി തലകൻ പറയുന്നു.

Also Read
എന്റെ കുടുംബം പ്രതിസന്ധികളിൽ സൽമാൻ എപ്പോഴും കൂടെയുണ്ടാവും; വൈറലായി ഷാരൂഖ് ഖന്റെ വാക്കുകൾ

തിലകൻ ചേട്ടനോട് താൻ ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തു: തുറന്നു പറഞ്ഞ് സിദ്ധീഖ്

മലയാള സിനിമയിലെ അഭിനയ കുലപതി ആയിരുന്നു അന്തരിച്ച നടൻ തിലകൻ. പെരുന്തച്ചനും, കൊച്ചുവാവയു മടക്കം മലയാളികൾ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളെയാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. അതേ സമയം മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി അദ്ദേഹത്തിന് അത്ര നല്ല ബന്ധം ഉണ്ടായിരുന്നില്ല.

അതുകൊണ്ടുതന്ന അദ്ദേഹം വിവാദങ്ങളിലും നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ തിലകനോട് താൻ ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്‌തെന്ന് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ സിദ്ദീഖ്. അമ്മയുമായി ഇടഞ്ഞ് നിന്ന സമയത്ത് തിലകനോട് എതിർത്ത് സംസാരിച്ചതിൽ കുറ്റബോധം തോന്നിയിട്ടുണ്ടെന്നാണ് സിദ്ദീഖ് വെളിപ്പെടുത്തിയത്.

തിലകൻ ചേട്ടൻ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ശക്തമായി വിമർശിക്കുകയാണ് താൻ ചെയ്തത്. അത് പിന്നീട് തിലകൻ ചേട്ടന്റെ മകൾ എന്നോട് പറഞ്ഞു. മറ്റ് പലരും പറഞ്ഞതിനേക്കാൾ ചേട്ടൻ പറഞ്ഞത് അച്ഛന് ഏറെ വേദനിച്ചുവെന്ന് മകൾ പറഞ്ഞതായും സിദ്ദീഖ് പറയുന്നു. പിന്നീട് താൻ തിലകനോട് നേരിട്ട് തന്നെ മാപ്പു പറഞ്ഞെന്നും സിദ്ദീഖ് പറഞ്ഞു. ഒരു ചാനലിന്റെ പരിപാടിയിൽ തിലകൻ ചേട്ടനും നവ്യാ നായരും ഞാനുമായിരുന്നു വിധികർത്താക്കൾ.

ആ ഷോ പുറത്ത് വന്നില്ല. അന്ന് തനിക്ക് നേരത്തെ പറഞ്ഞ ഭയം ഉള്ളിലുണ്ട്. അദ്ദേഹം ഏത് സമയത്ത് വേണമെങ്കിലും പൊട്ടിത്തെറിക്കാം. നവ്യയോട് വളരെ സ്വാതന്ത്ര്യമുണ്ട്. വളരെ വാൽസല്യത്തോടെയാണ് നവ്യയോട് പെരുമാറുന്നത്. എന്നോട് മിണ്ടുന്നുമില്ല അങ്ങനെ എന്തോ ഒരു പെർഫോമൻസ് കഴിഞ്ഞിട്ട് ഞാനൊരു അഭിപ്രായം പറഞ്ഞു.

Also Read
എനിക്കദ്ദേഹം എല്ലാമെല്ലാമായിരുന്നു, എനിക്ക് വിട പറയാനാവില്ല, എന്റെ മനസ്സിൽ വേണു ഉണ്ട്, ഉണ്ടാവും; വിതുമ്പലോടെ മമ്മൂട്ടി

ചെയ്തതിനെ കുറ്റപ്പെടുത്തി പറയുകയല്ല. അത് മറ്റൊന്നിന്റെ കോപ്പിയാണ്. മറ്റൊരാൾ ചെയ്തതിനെ പകർത്തി ചെയ്തു എന്ന് മാത്രമേ പറയാനുള്ളു എന്നാണ് പറഞ്ഞത്. അപ്പോൾ ഉടനെ തിലകൻ ചേട്ടൻ മൈക്കെടുത്ത് പറഞ്ഞു. സിദ്ദിഖ് ഒരു അഭിപ്രായം പറഞ്ഞല്ലോ. 100 ശതമാനം ശരിയാണ്. ഒരു കലാകാരനായതുകൊണ്ടാണ് ആ അഭിപ്രായം പറയുന്നത് എന്ന്.

നിങ്ങളീ ചെയ്തത് തന്നെ വേറൊരാൾ ചെയ്യുന്നത് കണ്ടിട്ടുണ്ട് എന്നും പറഞ്ഞു. അതിന് ശേഷം ആ ഷോയിൽ ബ്രേക്കായിരുന്നു. നവ്യ അപ്പുറത്തെവിടെയോ പോയി. എന്തും വരട്ടയെന്ന് കരുതി ഞാൻ തിലകൻ ചേട്ടനോട് പറഞ്ഞു. എന്നോട് ക്ഷമിക്കണം. ഞാൻ തിലകൻ ചേട്ടനോട് ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തു.

ചെയ്യാൻ പാടില്ലായിരുന്നുവെന്ന്. ആ തിരിച്ചറിവുണ്ടായല്ലോ അതു മതി എന്നാണ് അപ്പോൾ അദ്ദേഹം പറഞ്ഞത എന്നും സിദ്ദീഖ് വ്യക്തമാക്കുന്നു. കാൻ ചാനൽ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സിദ്ദീഖിന്റെ തുറന്നുപറച്ചിൽ.

ആ മഞ്ജുവിനെ സൂക്ഷിക്കണം അല്ലെങ്കിൽ കടത്തി വെട്ടിക്കളയും: അന്ന് തിലകൻ മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞത് വെളിപ്പെടുത്തി സംവിധായകൻ

മലയാള സിനിമയുടെ ലേഡി സൂപ്പർതാരം എന്നറിയപ്പെടുന്ന താര സുന്ദരിയാണ് മഞ്ജു വാര്യർ. സാക്ഷ്യം എന്ന സിനിയിലെ ചെറിയ വേഷത്തിലൂടെയെത്തി പിന്നീട് സല്ലാപത്തിലെ നായകയായി മലയാള സിനമയിൽ കാലുറപ്പിച്ച താരം ഇന്നും ശക്തയായ നായികായായി സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ്. അസാമാന്യ അഭിനയ പാടവം കൊണ്ട് നിരവധി കഥാപാത്രങ്ങളെയാണ് മഞ്ജു വാര്യർ മലയാളിക്ക് സമ്മാനിച്ചിട്ടുള്ളത്.

അത്തരത്തിൽ മഞ്ജു അവിസ്മരണീയമാക്കിയ ഒരു കഥാപാത്രമാണ് കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിലെ ഭദ്ര.
മാതാപിതാക്കളെ ഇല്ലാതാക്കിയ അച്ഛനെയും മകനെയും വശീകരിച്ച് വക വരുത്തി ഇല്ലാതാക്കിയ മകൾ. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിൽ മഞ്ജുവിന്റെ ക്യരക്ടറെക്കുറിച്ചുള്ള ഒരു വൺ ലൈൻ ചോദിച്ചാൽ ഇത്രയെ പറയാൻ സാധിക്കൂ. വാക്കുകളിൽ നിന്ന് ഒരിക്കലും ആ ചിത്രം മനസിലാക്കി എടുക്കാൻ സാധിക്കില്ല. അത് കണ്ട് തന്നെ അറിയണം.

Also Read
ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്, ആ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല! നെടുമുടിയെകുറിച്ച് മോഹൻലാലിന്റെ വൈകാരികക്കുറിപ്പ്

ആരാധകർ ഇരുകൈയ്യും നീട്ട് സ്വീകരിച്ച ചിത്രം അന്ന് ബോക്‌സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു. സംവിധായകൻ ടികെ രാജീവ് കുമാർ നിർമ്മാതാക്കളായ മണിയൻപിള്ളരാജു, സുരേഷ് കുമാർ എന്നിവരാണ് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത്. സംവിധായകൻ ടികെ രാജീവ് കുമാർ കുമാർ നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ അഭിനയ കുലപതി നടൻ തിലകൻ മഞ്ജു വാര്യരെക്കുറിച്ച് പറയുന്ന സ്റ്റേറ്റ്‌മെന്റ് വെളിപ്പെടുത്തിയിരുന്നു. ടികെ രാജീവ് കുമാർ അന്ന് പറഞ്ഞത് ഇങ്ങനെ:

ചിത്രത്തിൽ അഭിനയിക്കാൻ വരുമ്പോൾ അദ്ദേഹത്തിന് ശാരീരികമായ അസ്വസ്ഥതകൾ നിറയെ ഉണ്ടായിരുന്നു. എങ്കിലും അദ്ദേഹം സെറ്റിൽ പറയുമായിരുന്നു. മഞ്ജുവിനെ സൂക്ഷിക്കണം അല്ലെങ്കിൽ അവൾ എന്നെ കടത്തി വെട്ടിക്കളയും. മുഴുവൻ സമയവും സെറ്റിലിരുന്ന് അദ്ദേഹം മഞ്ജുവിന്റ അഭിനയത്തെ നോക്കി കാണുമായിരുന്നു എന്നായിരുന്നു രാജീവ് കുമാറിന്റെ വാക്കുകൾ

മലയാള സിനിമയുടെ കാർന്നോർ എന്ന് വിശേഷിപ്പിക്കാവുന്ന നടൻ തിലകനൊപ്പം മത്സരിച്ച് അഭിനയിച്ച മഞ്ജു പക്ഷേ വിവാഹശേഷം അഭിനയത്തിൽ നിന്ന് വിടപറഞ്ഞത് മലയാളസിനിമയ്ക്ക് ഒരു തീരാനഷ്ടമായിരുന്നു. എന്നാൽ തിരിച്ചു വരവിലും നായികാ പ്രധാന്യമുള്ള വേഷങ്ങളിലേക്ക് മഞ്ജു എത്തിപ്പെട്ടതോടെ താരം മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറായി മാറിയിരിക്കുകയാണ്. ഇന്ന് മലയാളത്തിലും ഇതരഭാഷകളിലുമായി നിറഞ്ഞു നിൽക്കുകയാണ് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യർ.

Advertisement