നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക്ക് വീഡിയോകളിലൂടെ പ്രശസ്തയായ സൗഭാഗ്യയും മികച്ച ഒരു നർത്തകിയാണ്. ഇപ്പോൾ മലയാളികൾക്ക് സുപരിചിതരാണ് സൗഭാഗ്യയുംഭർത്താവും നടനുമായ അർജുൻ സോമശേഖറും.
ഇരുവരും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ്. ഇപ്പോൾ ഗർഭകാലത്തെ വിശേഷങ്ങൾ വീണ്ടും ആരാധകരുമായി പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സൗഭാഗ്യയും അർജുനും. ആദ്യത്തെ കണ്മണി ഇനിയും ജനിച്ചിട്ടില്ലെങ്കിലും രണ്ടാമത്തെ കുട്ടി എപ്പോഴാണ് ഉണ്ടാവുക എന്ന നാടൻ ചോദ്യം തമാശരൂപേണ അവതാരക ചോദിച്ചിരുന്നു.
താൻ ജനിച്ചത് ഏക മകളായിട്ടാണ്. അതുകൊണ്ട് എനിക്കും ഒരു കുഞ്ഞ് മാത്രം മതി എന്നായിരുന്നു സൗഭാഗ്യ അതിന് മറുപടിയായി പറഞ്ഞത്. എന്നാൽ അർജുന്റെ കുടുംബത്തിൽ രണ്ട് മക്കൾ ഉള്ളത് കൊണ്ട് എങ്ങനെയാണ് ശരിയാവുക എന്ന് ചോദിച്ചു. രണ്ട് മക്കളുണ്ടെങ്കിൽ ഭയങ്കര ചിലവുകൾ വരും.
Also Read
ആ ബ്ലാക് ഡയമണ്ട് മോതിരം എംജിയുടെ കൈയ്യിൽ തന്നേയുണ്ടോ എന്ന് പരിഹാസം: ഉഗ്രൻ മറുപടിയുമായി ഭാര്യ ലേഖ
അത് തനിക്ക് മനസിലായത് കൊണ്ട് ഒരു കുട്ടി മതിയെന്ന് അർജുനും പറയുന്നു. എങ്ങനെയാണ് നിറവയറിൽ ഡാൻസ് കളിക്കുന്നതെന്ന ചോദ്യത്തിന് അതിലൊന്നും കുഴപ്പമില്ലെന്നായിരുന്നു സൗഭാഗ്യയുടെ മറുപടി. ഡാൻസ് ദിവസേനെയുള്ള ആക്ടീവിറ്റി പോലെയാണ് എനിക്ക്.
പ്രത്യേകമായൊരു എഫർട്ട് അതിന് കൊടുക്കുന്നതായി തോന്നിയിട്ടില്ല. തറയൊക്കെ എന്നും അടിച്ച് വാരി തുടക്കുന്നത് പോലെയാണ്. ഗർഭിണിയായതിന് ശേഷം ഡാൻസ് പഠിച്ചതല്ലെന്ന് തമാശരൂപേണ അർജുൻ പറഞ്ഞിരുന്നു. സിനിമയിലൊക്കെ കാണുന്നത് പോലെ അത്ര സന്തോഷമുള്ള കാര്യമൊന്നുമല്ല ഗർഭകാലം.
തലവേദനയും മറ്റ് വേദനകളും അസ്വസ്ഥയുമൊക്കെയുള്ള കാലമാണ്. ഫുൾ ടൈം എനർജിയോടെ നടന്ന ഒരാൾക്ക് പെട്ടെന്ന് കാലിലൊക്കെ നീരൊക്കെ വന്ന് വയ്യാതെ ആവുന്നത് കാണുമ്പോൾ ബുദ്ധിമുട്ടുണ്ടെന്ന് അർജുൻ പറയുന്നു. ഗർഭിണിയായെന്ന് കരുതി കാര്യമായ മാറ്റമൊന്നും ഞങ്ങൾക്കിടയിൽ ഇല്ല. വഴക്കുണ്ടാക്കറുണ്ടോന്ന് ചോദിച്ചാൽ പഴയത് പോലെയാണ് ഞങ്ങൾ.
പിന്നെ തലവേദനയും മറ്റ് പ്രശ്‌നങ്ങളുമൊക്കെയാണ് ആകെ വന്ന മാറ്റം. ബൈക്കിൽ റൈഡ് ചെയ്യുന്നതും കുറഞ്ഞു. ആറാം മാസം വരെ ബൈക്കിൽ കയറിയിരുന്നു. ഏഴാം മാസം തുടങ്ങിയപ്പോഴാണ് കയറാതെ വന്നതെന്ന് സൗഭാഗ്യ പറയുന്നു. ഇനി പ്രസവശേഷമേ കൊണ്ട് പോവുകയുള്ളുവെന്ന് അർജുനും പറയുന്നു.
Also Read
അഭിനയ മികവിന്റെ വിസ്മയം വിടവാങ്ങി, നെടുമുടി വേണു അന്തരിച്ചു, സങ്കടക്കടലിൽ മലയാള സിനിമാ ലോകം