അതിൽ മാത്രം കുറച്ചൊക്കെ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്, അല്ലാതെ വലിയ മാറ്റങ്ങൾ ഒന്നും തന്നെയില്ല: പുതിയ വിശേഷം പങ്കുവെച്ച് സ്വാതി നിത്യാനന്ദ്

120

മികച്ച ഒരു പിടി സീരിയലുകളിലെ തകർപ്പൻ വേഷങ്ങളിലൂടെ മലയാളി മിനിസ്‌ക്രീൻ ആരാധകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് സ്വാതി നിത്യാനന്ദ്. നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലാണ് സ്വാതി ഏറ്റവും ഒടുവിൽ എത്തിയത്. അതിനും മുൻപേ ഭ്രമണത്തിലെ ഹരിത എന്ന കഥാപാത്രമായും സ്വാതി തിളങ്ങിയിരുന്നു.

ഇപ്പോൾ പുതിയ പരമ്പരയിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് നടി. പ്രണയവർണ്ണങ്ങൾ എന്ന സീ കേരളത്തിൽ ആരംഭിക്കുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെയാണ് സ്വാതി അവതരിപ്പിക്കുന്നത്. പ്രണയവർണ്ണങ്ങളിലെ അപർണ എന്ന കഥാപത്രം ആകാനുള്ള തയ്യാറെടുപ്പിലാണ് നടി.

Advertisements

ഇപ്പോഴിതാ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സ്വാതി നിത്യാനന്ദ്. സ്വാതിയുടെ വാക്കുകൾ ഇങ്ങനെ:

പ്രണയവർണങ്ങളിൽ ഞാൻ അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രത്തിന്റെ പേര് അപർണ്ണ എന്നാണ്. സീയിൽ എന്റെ ആദ്യത്തെ പ്രൊജക്റ്റാണ്. മഴവിൽ മനോരമയിൽ ആണ് ഇത് വരെ പ്രോജക്ടുകൾ ചെയ്തുകൊണ്ടിരുന്നത്. അതിനും മുൻപേ ഏഷ്യാനെറ്റിൽ ആയിരുന്നു. ഹീറോയിൻ വേഷത്തിലാകും ഞാൻ എത്തുക.

Also Read
ഭാവന അന്ന് ബുദ്ധിപരമായ തീരുമാനമെടുത്തു, പക്ഷെ ഞാൻ മണ്ടത്തരം കാണിച്ചു, അതിന്റെ ഫലം ഞാൻ അനുഭവിക്കുകയും ചെയ്തു: ആസിഫലി

ഒരു ഫാഷൻ ഡിസൈനറിന്റെ കഥയാണ്. സിദ്ധാർഥും അപർണ്ണയും ആണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ. സിദ്ധാർഥ് വളരെ റിച്ചായ, തിരക്കേറിയ ഒരു ഫാഷൻ ഡിസൈനറാണ്. റിച്ചാർഡ് ആണ് സിദ്ധാർത്ഥിനെ അവതരിപ്പിക്കുന്നത്. അപർണ്ണ എന്ന് പറയുന്ന എന്റെ ക്യാരക്ടർ സാധാരണ കുടുംബത്തിലെ ഒരു കുട്ടിയാണ്.

അപർണ്ണക്ക് സിദ്ധാർത്ഥിന്റെ ഫേമിൽ പോയി ഫാഷൻ ഡിസൈനിങ് പഠിക്കണമെന്നും അവിടെ ജോലിചെയ്യണം എന്നുമാണ് ആഗ്രഹം അതിനായി ഒരുപാട് ഹാർഡ് വർക്ക് ചെയ്യുന്ന കുട്ടി കൂടിയാണ് അപർണ്ണ. പിന്നെ കെകെ രാജീവ് സാർ ആണ് പരമ്പര സംവിധാനം ചെയ്യുന്നത്.

അദ്ദേഹത്തിന്റെ ഒപ്പം വർക്ക് ചെയ്യാൻ കഴിയുന്നു എന്നത് എന്റെ വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. സാറിന്റെ കൂടെ എന്റെ സെക്കൻഡ് പ്രോജക്റ്റ് ആണ്. ആദ്യത്തേത് സൂര്യയിൽ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന അയലത്തെ സുന്ദരി ആയിരുന്നു. അതിൽ കുറച്ചു ഭാഗത്തായിരുന്നു ഞാൻ.

ഇതിൽ നായികയായിട്ടാണ് എത്തുന്നത്. അദ്ദേഹത്തിന്റെ പ്രൊജക്റ്റിൽ നായികയായി എത്താ ൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്. ഭയങ്കര വെറൈറ്റി ആയ ഒരു സബ്ജക്റ്റും ആണ്. ബംഗാളിയിൽ ഇതേ ഒരു ഷോ പോയ്കൊണ്ട് ഇരിക്കുന്നുണ്ട്. അതിന്റെ റീമേക്ക് കൂടിയാണ് ഈ പ്രോജക്ട്.

Also Read
ജന്മദിനാശംസകൾ പൊന്നാ, തന്റെ ജീവിതത്തിലെ പ്രണയത്തിന് പിറന്നാൾ ആശംസിച്ച് അമൃത സുരേഷ്

ഞാൻ എന്താണോ അതെ സ്റ്റൈൽ ആയിരുന്നു കഥാപാത്രത്തിന് ആവശ്യം. പിന്നെ കോസ്റ്റ്യൂമിൽ ആണെങ്കിലും കുറച്ചൊക്കെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നല്ലാതെ വലിയ മാറ്റങ്ങൾ ഒന്നും തന്നെയില്ല. ഇത് വരെയും എന്റെ ഒപ്പം ഉണ്ടായിരുന്ന പ്രേക്ഷകർ ഇനിയും കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിലാണുള്ളത്. അപ്പോൾ കൂടെയുണ്ടാകണം ഞങ്ങളുടെ ഒപ്പം എന്നായിരുന്നു സ്വാതി കുറിച്ചത്.

Advertisement