ഐഡിയ സ്റ്റാർസിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറി മനോഹരമായ നിരവധി സിനിമ ഗാനങ്ങൾ ആലപിക്കുകയും പിന്നീട് സ്വന്തം കഴിവിലൂടെ മ്യൂസ്‌ക്ക് ബാൻഡ് അടക്കമുള്ള ആരംഭിക്കുകയും ചെയ്ത താരമാണ് ഗായിക അമൃത സുരേഷ്. അമൃത സുരേഷിന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
അമൃത സുരേഷിനൊപ്പം അനിയത്തി അഭിരാമിയും ഐഡിയ സ്റ്റാർ സിങ്ങറിൽ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. പിന്നീട് അമൃതയോടൊപ്പം പരിപാടികളിൽ പ്രത്യക്ഷപ്പെടുകയും അഭിരാമി പാട്ടുപാടാനും പെർഫോം ചെയ്യാനും തുടങ്ങി. അധികം വൈകാതെ പ്രേക്ഷകരുടെ ശ്രദ്ധ നേടി. പിന്നീട് അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി ഇപ്പോൾ ചേച്ചിയ്ക്ക് ഒപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് നടത്തുകയാണ്.
സ്റ്റേജ് ഷോകളും യുട്യൂബ് വ്‌ലോഗിങ്ങും ഒക്കെയായി സജീവമാണ് ഈ സഹോദരിമാർ. ഏഷ്യാനെറ്റിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസ് മലയാളം പതിപ്പിലും അമൃതയും അഭിരാമിയും മൽസരാർത്ഥികൾ ആയി എത്തിയിരുന്നു. ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥികളായാണ് അഭിരാമിയും അമൃതയും ഒരുമിച്ച് എത്തിയത്.
അടുത്തിടെ വിരൽ എന്ന ഹ്രസ്വ ചിത്രത്തിലും അഭിരാമി അഭിനയിച്ചിരുന്നു. കൂടാതെ നിരവധി മലയാളം സിനിമകളിലും തമിഴ് സിനിമകളിലും അഭിരാമി അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് അടുത്തിടെ തെന്നിന്ത്യയിലെ ഏറ്റവും വലിയ അവാർഡ് നിശയായ സൈമയിൽ പങ്കെടുക്കാൻ പോയിരുന്നു. ഒപ്പം പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അമൃതയുടെ യാത്രാവേളകളിലും മ്യൂസിക്ക് ഷോകളിലും സഹായിയായും കൂട്ടുകാരിയായും സഹാപട്ടുകാരിയായുമെല്ലാം അഭിരാമിയും ഉണ്ടാകാറുണ്ട്.
ഇപ്പോൾ ഇതാ തന്റെ അനിയത്തി അഭിരാമിക്ക് മനോഹരമായ പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷ്. കുടുംബത്തിലെ എല്ലാ ആഘോഷങ്ങളും വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ള അമൃത സഹോദരി അഭിരാമിക്ക് നേർന്ന പിറന്നാൾ ആശംസയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
തന്റെ ജീവിതത്തില പ്രണയമാണ് അഭിരാമി എന്ന അനിയത്തിയെന്നാണ് അമൃത സുരേഷ് പറഞ്ഞത്. ജീവിതത്തിലെ എക്കാലത്തെയും വലിയ പിന്തുണ തനിക്ക് ലഭിക്കാറുള്ളത് അഭിരാമിയിൽ നിന്നാണെന്ന് പലപ്പോഴും അമൃത പറഞ്ഞിട്ടുണ്ട്. എന്റെ ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകൾ ജന്മദിനങ്ങൾ ലഭിക്കുമ്പോൾ പ്രായക്കൂടുന്നതായി നിനക്ക് തോന്നിയേക്കാം. പക്ഷേ നീ എപ്പോഴും എന്റെ കുഞ്ഞാണ് ജന്മദിനാശംസകൾ പൊന്നാ’ എന്നാണ് അഭിരാമിക്കായി അമൃത കുറിച്ചത്.
ചേച്ചി അമൃതയുടെ പിറന്നാൾ ആശംസ എത്തിയതോടെ അഭിരാമിക്ക് ആരാധകരടക്കം നിരവധി പേർ ആശംസകൾ നേർന്ന് രംഗത്ത് എത്തിയിരിക്കുകയാണ്. കേരളോത്സവം എന്ന മലയാള സിനിമയിലാണ് അഭിരാമി ആദ്യമായി അഭിനയിച്ചത്. പിന്നീട് വേനൽമരം, ഗുലുമാൽ, കെൽവി, ക്രോസ് റോഡ് തുടങ്ങിയ സിനിമകളിലും അഭിരാമി അഭിനയിച്ചു.
മൂന്ന് തമിഴ് സിനിമകളുടേയും ഭാഗമായിട്ടുണ്ട് അഭിരാമി. ഇപ്പോൾ അഭിരാമി സിനിമകളിൽ അഭിനയിക്കാറില്ല. പാട്ടിന് പ്രാധാന്യം നൽകി മ്യൂസിക്ക് ആൽബങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് ചേച്ചി അമൃതയ്‌ക്കൊപ്പമാണ് പ്രവർത്തനങ്ങളെല്ലാം.