ബിഗ് ബോസിലെ നിങ്ങടെ പ്രകടനത്തിന്റെ അത്ര നിലവാര തകർച്ചയില്ല, നവ്യാ നായരെ കളിയാക്കിയ ദയാ അശ്വതിയെ തേച്ചൊട്ടിച്ച് നവ്യ ആരാധകർ

41

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ദയ അശ്വതി. ഏഷ്യാനെറ്റിലെ സൂപ്പർ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമായിരുന്നു ദയാ ആശ്വതി. ഇമോഷണൽ മത്സരാർഥി എന്ന തരത്തിൽ ബിഗ് ബോസ് രണ്ടാം സീസണിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ദയ അശ്വതി.

ചെറിയ കാര്യത്തിന് പോലും പൊട്ടക്കരയുന്ന പ്രകൃതമാണ് ദയയുടെത്. മലയാള സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച ദയ, ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിച്ച് ബഹ്‌റൈനിൽ ജോലി ചെയ്ത് വരികയായിരുന്നു. ആ സമയത്താണ് ബിഗ് ബോസിൽ പങ്കെടുക്കാനുള്ള അവസരം കിട്ടുന്നത്.

Advertisements

ബിഗ് ബോസ് സീസൺ രണ്ടാം ഭാഗത്തിൽ മത്സരിക്കാൻ എത്തിയതോടെയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.

Also Read
കൊച്ചി കോർപ്പറേഷന്റെ 10 രൂപയ്ക്ക് ഊണ് ഉദ്ഘാടന ചടങ്ങിനെത്തി ലേഡി സൂപ്പർ സ്റ്റാർ ; താരജാഡകളൊന്നുമില്ലാതെ എല്ലാവരോടും വളരെ കൂളായി ഇടപെട്ട് താരം : ചിത്രങ്ങളും വീഡിയോയും വൈറൽ!

കഴിഞ്ഞ കുറച്ചു ദിവസങ്ങളിസായി സോഷ്യൽ ലോകത്ത് നടക്കുന്ന ചർച്ചകളിൽ ഒന്ന് ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് ഷോയുമായി ബന്ധപ്പെട്ട ചില വിവാദങ്ങളാണ്. അഭിനയം, നിർമ്മാണം, സംവിധാനം അടക്കം ഒരു സിനിമയ്ക്ക് വേണ്ട ഒട്ടുമിക്ക കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിനെ ഈ പരിപാടിയിൽ ക്ഷണിച്ചു വരുത്തി അപമാനിച്ചു എന്നാണ് ഉയരുന്ന ആരോപണം.

ആ ദിവസത്ത പരിപാടിയിൽ അതിഥികളായി എത്തിയ മുൻകാല നായികാ നടിമാരായ നിത്യ ദാസും, നവ്യ നായരും സ്റ്റാർഡമാജിക്കിന്റെ അവതാരക ലക്ഷ്മി നക്ഷത്രയും മറ്റ് താരങ്ങളും ചേർന്ന് അപമാനിച്ചു എന്നാണ് ഉയരുന്ന ആരോപണം. എന്നാൽ മനപ്പൂപർവ്വം തങ്ങൾ ആരെയും അപമാനിച്ചിട്ടില്ലെന്നും ഷോയുടെ രീതി അതാണെന്നുമാണ് താരങ്ങൾ ഇപ്പോൾ പറയുന്നത്.

ഈ വിഷയത്തിൽ നടി നവ്യാ നായർക്ക് എതിരെ തുറന്നടിച്ച് ദയ അശ്വതി എത്തിയിരുന്നു. നവ്യ പണ്ട് കലോത്സവത്തിന് കലാതിലകം കിട്ടാതിരുന്നതിനു കരഞ്ഞതിന്റെ വീഡിയോ ദയ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചിരുന്നു. സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത സ്റ്റാർ മാജിക് പരിപാടി കണ്ടു. എനിക്ക് വളരെ വിഷമം തോന്ന, അതിനെ പറ്റി രണ്ട് വാക്ക് പറയാൻ ആയിട്ടാണ് ഈ വീഡിയോ.

കൂടുതൽ പറയാനുള്ളത് നവ്യ ചേച്ചിയോടാണ്. പണ്ട് സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ഒരു നവ്യ ചേച്ചിയുണ്ട്. മറ്റുള്ളവരെ കളിയാക്കുമ്പോൾ ആ ഒരു വീഡിയോ ഇടയ്ക്കിടയ്ക്ക് കാണുക. ആ വീഡിയോ ഇപ്പോഴും ഉണ്ട് യൂട്യൂബിൽ. എനിക്ക് കഴിവില്ലാതെയാണ് ആ സമ്മാനം കിട്ടാതെ പോയത് എന്ന് ഒന്ന് ചിന്തിക്കൂ. രണ്ടാമതായി എനിക്ക് നവ്യ ചേച്ചിയോട് പറയാനുള്ളത്, ഒരുപാട് സിനിമകളിൽ നായികയായി, വലിയ സ്റ്റാറായി, ഒരുപാട് സമ്പാദിച്ചു.

വിവാഹത്തിന് ഇട്ട സ്വർണം കണ്ടു ഒരുപാടുണ്ടായിരുന്നു. അതിൽ ഒരു ഗ്രാം എടുത്തിട്ട് മറ്റുള്ളവർക്ക് ഒരു നേരത്തെ ആഹാരം വാങ്ങിച്ചു കൊടുത്തിട്ട് അദ്ദേഹത്തെ കളിയാക്കൂ. സന്തോഷ് പണ്ഡിറ്റ് സിനിമയിൽ വലിയ സ്റ്റാർ അല്ലെങ്കിലും ജീവിതത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്, ജീവിതത്തിൽ അദ്ദേഹം വലിയ സ്റ്റാറാണ് എന്റെ മനസിലും ജനങ്ങളുടെ മനസിലും എന്നായിരുന്നു ദയ അശ്വതി പറഞ്ഞത്.

Also Read
നിങ്ങൾ എങ്ങോട്ടാണ് ഹെ ഈ പോകുന്നത്! പൃഥ്വിരാജിനോട് അനുശ്രീയുടെ ചോദ്യം

അതോടെ ദയയെ പിന്തുണച്ചും വിമർശിച്ചും ആളുകൾ എത്തിയിരുന്നു. വളരെ കുറച്ച് പേര് മാത്രമാണ് ദയെ പിന്തുണച്ച് എത്തിയത്. നവ്യ അന്ന് ചെറുപ്രായം ആയിരുന്നല്ലോ അതാകും കരഞ്ഞത് ഷെയർ ചെയ്ത അമ്മച്ചി കൊള്ളാം അവരുടെയൊക്കെ പേരുപോലും പറയാൻ യോഗ്യതയില്ലാത്തവൾ.

കഴിവ് ഉള്ളവർ അർഹിക്കുന്നത് ലഭിക്കാതെ വരുമ്പോൾ അതിൽ വിഷമിക്കുന്നത് സ്വാഭാവികം. നിന്നെ ഒക്കെ വേഷം കെട്ടിന് മാത്രം കൊള്ളാം. ബിഗ് ബോസിലെ നിന്റെ പ്രകടനത്തിന്റെ അത്ര നിലവാര തകർച്ച ഈ കരച്ചിലിന് ഇല്ല. നവ്യ ചേച്ചിയെ കളിയാക്കാൻ യോഗ്യത ഉള്ള വ്യക്തി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് ദയയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ എത്തുന്നത്.

Advertisement