വിവാഹവുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ എതിരാക്കിയതിൽ സങ്കടമാണ്, പിണക്കങ്ങളെല്ലാം മറന്ന് അവരിപ്പോൾ തനിക്കൊപ്പമുണ്ട് ; മലയാളത്തിലേക്ക് തിരിച്ചുവരാൻ നല്ലൊരു തിരക്കഥയ്ക്കായുള്ള കാത്തിരിപ്പായിരുന്നു : അനന്യയുടെ വാക്കുകൾ

65

കുറച്ച് കാലങ്ങൾക്ക് ശേഷം നടി അനന്യ മലയാളത്തിലേക്ക് എത്തിയിരിയ്ക്കുകയാണ്. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ വളരെ അധികം സെലക്ടീവാണ് അനന്യ. വിവാഹ ശേഷവും അഭിനയം തുടരുന്ന നടി വർഷത്തിൽ ഒരു സിനിമ എന്ന നിലയിലാണ് ഇപ്പോൾ മുന്നോട്ട് പോവുന്നത്.

2018 ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ മലയാളികൾ അനന്യയെ കണ്ടത്. 2019 ൽ ഒരു തെലുങ്ക് ചിത്രവും 2020 ൽ ഒരു തമിഴ് ചിത്രവും അനന്യ ചെയ്തു. പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഒന്നിയ്ക്കുന്ന ഭ്രമം എന്ന ചിത്രമാണ് ഇപ്പോൾ ലേറ്റസ്റ്റ്.

Advertisements

ALSO READ

പീലിമോൾ കരഞ്ഞത് വെറുതെ ആയില്ല, കൺമുന്നിൽ നേരിട്ടെത്തി തന്റെ പ്രിയപ്പെട്ട മമ്മൂക്ക, എല്ലാവരേയും അമ്പരിപ്പിച്ച് പീലിമോളുടെ ഒരു കിടിലൻ ചോദ്യവും

കഴിഞ്ഞദിവസം പുതിയ സന്തോഷം പങ്കിട്ട നടി എത്തിയിരുന്നു. മൂന്ന് വർഷത്തിന് ശേഷം മലയാളത്തിലേക്ക്, ആദ്യ ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കുന്ന അനുഭവം ഒരു സ്വകാര് മാധ്യമത്തിന് അനന്യ വ്യക്തമാക്കിയത്. ഇതിനും പിന്നാലെയാണ് ഇപ്പോൾ താരത്തിന്റെ മുൻകാലത്തെ ഒരു അഭിമുഖം വൈറലായി മാറുന്നത്. മൂന്ന് വർഷത്തിന് ശേഷമാണ് മലയാളത്തിൽ അനന്യ ഒരു സിനിമയുടെ ഭാഗമാവുന്നത്. എന്നാൽ ഈ വർഷങ്ങളിൽ എല്ലാം താൻ സിനിമ ചെയ്തിരുന്നു എന്ന് പറയുകയാണ് അനന്യ.

മലയാളത്തിലേക്ക് തിരിച്ചുവരാൻ നല്ലൊരു തിരക്കഥയ്ക്കായുള്ള കാത്തിരിപ്പായിരുന്നു. അല്ലാതെ ഈ ഗ്യാപ്പിനു പിന്നിൽ മറ്റു കാര്യങ്ങൾ ഇല്ലെന്നും അനന്യ വെളിപ്പെടുത്തുന്നുണ്ട്. ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ വേഷത്തിലാണ് അനന്യ ഭ്രമത്തിൽ അവതരിപ്പിക്കുന്നത്. 2012 ൽ ആണ് തൃശൂർ സ്വദേശിയായ ആഞ്ജനേയൻ ആണ് വിവാഹം ചെയ്യുന്നത്. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ടുകൊണ്ട് നിരവധി ചർച്ചകൾ ആയിരുന്നു അന്ന് നടന്നത്. കുടുംബവുമായി ബന്ധപ്പെട്ടുകൊണ്ട് ഉണ്ടായ വിഷയങ്ങളെക്കുറിച്ചുമെല്ലാം അനന്യ വ്യക്തമാക്കിയിരുന്നു.

ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങൾ മാതാപിതാക്കളെ വേദനിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാകാം. എന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത് എന്നായിരുന്നു മുൻപ് അനന്യ സംസാരിച്ചത്. ഞാൻ അവരുടെ മകളാണ് എന്ന് പറഞ്ഞു തുടങ്ങുന്ന ഒരു അഭിമുഖം ആണ് വീണ്ടും വൈറലായി മാറുന്നത്. എന്നെ വെറുക്കാൻ അവർക്കോ, അവരെ മറക്കാൻ എനിക്കോ കഴിയില്ലെന്ന് അനന്യ പറയുന്നു. അകൽച്ച ഉണ്ടായിരുന്നെങ്കിലും പിണക്കങ്ങളെല്ലാം മറന്ന് ഇപ്പോൾ പപ്പയും മമ്മിയും അനിയനും തനിക്കൊപ്പമുണ്ടെന്ന് അനന്യ പറഞ്ഞിട്ടുണ്ട്.

ഭർത്താവായ ആഞ്ജനേയൻ തന്റെ ബലമാണെന്നും താരം മുൻപേ വ്യക്തമാക്കിയിരുന്നു. വിവാഹവുമായി ബന്ധപ്പെട്ടുകൊണ്ട് മാതാപിതാക്കളെ എതിരാക്കിയതിൽ പശ്ചാത്താപം അല്ല മറിച്ചു സങ്കടമാണെന്ന് അനന്യ പറഞ്ഞിട്ടുണ്ട്. ആ വേദന കാലമെത്ര കഴിഞ്ഞാലും മായുകയില്ല. ഒറ്റക്ക് ഇരിക്കുന്ന അവസരങ്ങളിൽ കരച്ചിൽ വരും. അച്ഛനെയും അമ്മയെയും ധിക്കരിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ആരും പിന്തുണച്ചിരുന്നില്ലെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. അച്ഛനോടും അമ്മയോടും ഉള്ള സ്‌നേഹം അങ്ങനെ ഒന്നും പൊയ്പോകില്ല. അവരെ കാണണം എന്നുള്ളപ്പോൾ കുടുംബത്തിൽ പോകാറുണ്ട്. എങ്കിലും ചില പ്രയാസങ്ങൾ തങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഒരിക്കൽ മുറിഞ്ഞത് കൂട്ടിയോജിപ്പിക്കാൻ സമയം വേണ്ടി വരുമല്ലോ. ഭാവിയിൽ എല്ലാം പരിഹരിക്കപ്പെടും എന്ന വിശ്വാസവും അന്ന് അനന്യ പങ്കിട്ടിരുന്നു. നടിയുടെ ആ വിശ്വാസം ഇപ്പോൾ യാഥാർഥ്യമാവുകയും ചെയ്തു.

ALSO READ

ആരെന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കുമായിരുന്നു, പക്ഷേ അനുഭവങ്ങൾ പഠിപ്പിച്ചത് ഇങ്ങനെ: മനസ്സു തുറന്ന് നടി ശാലു മേനോൻ

അനന്യയെ വിവാഹം കഴിക്കും മുൻപേ ആഞ്ജനേയന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയാമായിരുന്നു എന്നും അനന്യ മുൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇക്കാര്യം താൻ അമ്മയോട് പറഞ്ഞിരുന്നതാണ്. ആ സമയത്ത് നിയമപരമായി ആ ബന്ധം വേർപെടുത്തി കഴിഞ്ഞിരുന്നു. അവസാന ചില പേപ്പർ വർക്കുകൾ മാത്രമായിരുന്നു ബാക്കിയെന്നും അനന്യ പറഞ്ഞിട്ടുണ്ട്.

അവർ ആദ്യം പിന്തണച്ചു എങ്കിലും പിന്നീട് ഈ ബന്ധത്തിന് എതിരാകാൻ കാരണം പുറത്തുനിന്നും അദ്ദേഹത്തെ കുറിച്ച് കിട്ടിയ വിവരങ്ങൾ ആണ്. ഒരിക്കലും ദുരൂഹതകൾ നിറഞ്ഞ വ്യക്തിയല്ല ആഞ്ജനേയൻ. അദ്ദേഹത്തിന്റെ പൂർവ്വ ജീവിതത്തെക്കുറിച്ചു മനസിലാക്കിയിട്ടാണ് താൻ അദ്ദേഹവുമായി വിവാഹിതയായത് എന്ന് അനന്യ മുൻപ് നൽകിയ അഭിമുഖം ആണ് ഇപ്പോൾ വീണ്ടും ആരാധകർ ഏറ്റെടുത്തത്. നിങ്ങൾ എന്നും സന്തോഷത്തോടെ ജീവിക്കാൻ ഞങ്ങളുടെ പ്രാർത്ഥന ഒപ്പം ഉണ്ടാകും എന്നാണ് ആരാധകർ പറയുന്നത്.

 

Advertisement