അത്തരം സിനിമകളോട് മാത്രമാണ് നോ പറഞ്ഞിട്ടുള്ളത്, ഒരു സിനിമയും ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുമില്ല: തുറന്നു പറഞ്ഞ് അനു സിത്താര

152

2013 ൽ പുറത്ത് ഇറങ്ങിയ പൊട്ടാസ് ബോബെന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്ത് എത്തി പിന്നീട് മലയാളികളുടെ സ്വപ്‌ന സുന്ദരിയായി മാറിയ നടിയാണ് അനു സിത്താര. കലോൽസവ വേദികളിൽ നിന്നുമാണ് മികച്ച ഒരു നർത്തകി കൂടിയായ അനു സിത്താര സിനിമയിലെത്തിയത്.

ഇപ്പോൾ യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്‌നേഹിക്കുന്ന താരം കൂടിയാണ് അനു സിത്താര. ചെറിയ വേഷങ്ങളിലൂടെ ആയിരുന്നു അനു സിത്താരയുടെ തുടക്കം. പൊട്ടാസ് ബോബിന് പിന്നാലെ ഇന്ത്യൻ പ്രണയ കഥ, അനാർക്കലി തുടങ്ങിയ സിനിമകളിലും നടി ചെറിയ വേഷങ്ങളിൽ എത്തിയിരുന്നു. 2016 ൽ പുറത്ത് ഇറങ്ങിയ ഹാപ്പി വെഡിങ്ങ് ആണ് നടിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രം.

Advertisements

ഈ ചിത്രത്തിലെ ഷാഹിന എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. രമേട്ടന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിലൂടെയാണ് നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി ചത്രങ്ങളിൽ അനു നായികയായി തിളങ്ങിയിരുന്നു.
വ്യത്യസ്തമായ കഥാപാത്രങ്ങളായിട്ടാണ് നടി ഓരോ തവണ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ഇത് ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

Also Read
ആ സിനിമ ചെയ്യുമ്പോൾ എനിക്ക് അങ്ങനെയൊരു മോഹമേ ഉണ്ടായിരുന്നില്ല, അതിന് കാരണവും ഉണ്ട്: തുറന്നു പറഞ്ഞ് സംവൃത സുനിൽ

ഇപ്പോഴിത തന്റെ സിനിമകളെ കുറിച്ചും പ്രേക്ഷകരുടെ പ്രതികരണങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് അനു സിത്താര. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി വാചാലയാവുന്നത്. ത്ൻ ഇതുവരെ ചെയ്ത എല്ലാ സിനിമകളും ഏറെ ഇഷ്ടപ്പെട്ട് ചെയ്താണെന്നാണ് നടി പറയുന്നത്. സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ സെലക്ടീവ് ആണോ എന്ന ചോദ്യത്തിന് നടിയുടെ മറുപടി ഇങ്ങനെ ആയിരുന്നു.

ഞാൻ സെലക്ടീവ് ആണോ അല്ലയോ എന്നൊക്കെ ചോദിച്ചാൽ തനിക്ക് അറിയില്ല. എന്നാൽ ഇതുവരെ ചെയ്ത സിനിമകളൊക്കെ വളരെ ആസ്വദിച്ചാണ് ചെയ്തത്. ഒരു സിനിമയും ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല. കൂടാതെ ഒരുപാട് സിനിമകളൊന്നും വോണ്ടെന്ന് വെച്ചിട്ടുമില്ല. ചില സിനിമകളുടെ കഥ കേൾക്കുമ്പോൾ എനിക്ക് തന്നെ തോന്നാറുണ്ട്, ഇത് ഞാൻ ചെയ്താൽ ശരിയാകില്ലെന്ന്.

എനിക്ക് ആ കഥാപാത്രങ്ങളെ അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ സാധിക്കില്ല എന്ന് തോന്നുന്നവ. നോ പറഞ്ഞിട്ടുള്ളത് അത്തരം ചില സിനിമകളോട് മാത്രമാണ്. രാമന്റെ ഏദൻ തോട്ടമാണ് തന്റെ പ്രിയപ്പെട്ട ചിത്രമെന്നും സിനിമ ചെയ്തു തുടങ്ങിയ സമയത്ത് ത നിക്ക് കിട്ടിയ നായിക പ്രധാന്യമുള്ള ചിത്രമാണ് അതെന്നും അനു സിത്താരപറയുന്നു.

തന്നെ കൂടുതൽ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയതും ഒരുപാട് പേർ ഇഷ്ടപ്പെട്ടതുമെല്ലാം സിനിമയിലൂടെയാാണ്. വളരെ പ്രിയപ്പെട്ട ഓർമ്മകൾ തന്ന ചിത്രമാണെന്നും നടി പറയുന്നു. കൂടാതെ ക്യാപ്റ്റൻ, നീയും ഞാനും എന്നിങ്ങനെ ചെയ്ത എല്ലാ ചിത്രവും ഇഷ്ടമാണെന്നും അനു സിത്താര പറയുന്നു. കുഞ്ചാക്കോ ബോബനോടൊപ്പമുള്ള അനുഭവവും നടി പങ്കുവെയ്ക്കുന്നുണ്ട്.

പണ്ടും ഇപ്പോഴും ഒരു വ്യത്യാസമില്ലാത്ത രീതിയിൽ ഇരിക്കുന്ന ആളാണ് ചാക്കോച്ചൻ. അദ്ദേഹത്തിന്റെ സിനിമകളും അദ്ദേഹത്തിന്റെ ക്യാരക്ടറുമൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്. രാമേട്ടന്റെ ഏതൻ തോട്ടം എന്ന സിനിമയുടെ ഷൂട്ടിംഗിനായി ആദ്യ ദിവസം ചെല്ലുമ്പോൾ എന്റെ മനസ് മുഴുവൻ ചാക്കോച്ചന്റെ നായികയാവുന്നതിലുള്ള സന്തോഷം കൂടിയായിരുന്നു. ചാക്കേച്ചനെ കണ്ട് ഒന്ന് സംസാരിച്ചപ്പോൾ തന്നെ എല്ലാ ടെൻഷനും മാറിയിരുന്നു.

Also Read
സന്തോഷകരമായ ദാമ്പത്യ ജീവതത്തിന് അടിപൊളി ടിപ്‌സുമായി നടൻ ഉണ്ണി മുകുന്ദൻ, ഏറ്റെടുത്ത് ആരാധകർ

അത്രയ്ക്ക് കൂളായ ഒരു ക്യാരക്ടറാണ്. വളരെ സപ്പോർട്ടീവും ഒരു പാവവുമാണെന്നും അനു സിത്താര പറയുന്നു.നിമിഷ സജയനാണ് അനു സിത്താരയുടെ ഏറ്റവും അടുത്ത സുഹൃത്ത്. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപാട് സൗഹൃദങ്ങളുണ്ടെങ്കിലും ഏറ്റവും അടുത്ത സുഹൃത്ത് നിമിഷയാണെന്നാണ് നടി പറയുന്നത്. ഇരു കുടുംബവുമായും അങ്ങനെ തന്നെയാണ്.

നല്ല സൗഹൃദത്തിലാണ്. വീട്ടിൽ വരുകയും നിൽക്കാറുമൊക്കെ ഉണ്ട്. ജീവിതത്തിൽ നല്ല സൗഹൃദത്തിന് വലിയ പ്രധാന്യ കൊടുക്കുന്ന ഒരാളാണ് താനെന്നും ഓരോ സൗഹൃദം വിലപ്പെട്ടതാണെന്നും അനു സിത്താര പറയുന്നു. കുടുംബത്തിന് ഒപ്പം സമയം ചെലവഴിക്കാനാണ് ഏറെ ഇഷ്ടമെന്നും അനു സിത്താര വ്യക്തമാക്കുന്നു.

Advertisement