നൃത്ത രംഗത്ത് നിന്നും സിനിമാ സീരിയൽ രംഗത്തേക്ക് എത്തി മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് ശാലു മേനോൻ. നിരവധി സൂപ്പർഹിറ്റ് വേഷങ്ങൾ ചെയ്ത് സിനിമയിലും സീരിയലിലും തിളങ്ങി നിൽക്കുകയാണ് നടി ഇപ്പോൾ.
പല പ്രതിസന്ധികളും അഭിമുഖീകരിച്ചാണ് ശാലു മേനോനേ#ഇന്നത്തെ നിലയിലെത്തിയത്. സിനിമകളിൽ വേഷം കുറവാണെങ്കിലും മിനിസ്‌ക്രീൻ പരമ്പരകളിൽ തിളങ്ങി നിൽക്കുകയാണ് നടി ഇപ്പോൾ. സീരിയലുകളിൽ നായികയായും വില്ലത്തിയായും സഹതാരമായും ഒക്കെ തിളങ്ങുകയാണ് ശാലു മേനോൻ.
അതേ സമയം ഇടക്കാലത്ത് രാഷ്ട്രീയ കേരളത്തെ പോലും പിടിച്ചുകുലുക്കിയ സോളാർ കേസിന്റെ പേരിൽ ചില പ്രശ്നങ്ങൾ നേരിടുകയും ജയിലിൽ പോകുകയും ചെയ്തിട്ടുണ്ട് ശാലു മേനോൻ. അതേ സമയം തന്റെ ജയിൽവാസത്തെ കുറിച്ച് ശ്ലുമേനോൻ തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് നടി തന്റെ മനസ് തുറന്നത്. ജീവിതത്തിൽ ഒരു തികഞ്ഞ ഈശ്വര വിശ്വാസി ആയിരുന്ന താൻ ജയിൽ ജീവിതത്തിനു ശേഷമാണ് എല്ലാ മതത്തിലും വിശ്വസിക്കാനും എല്ലാ ദൈവങ്ങളെയും പ്രാർത്ഥിക്കാൻ തുടങ്ങിയതും എന്നാണ് താരം പറയുന്നത്.
സിനിമകളിൽ മാത്രം കണ്ടുപരിചയിച്ച ജയിൽ എന്ന ലോകത്തേക്ക് താൻ കടന്നുചെന്നതിൽ പിന്നെ തനിക്ക് ലഭിച്ച ഒരു പാഠവും അതുതന്നെയാണ്. 41 ദിവസം ജയിലിൽ കിടന്ന തനിക്ക് എല്ലാ മതവും എല്ലാ ദൈവങ്ങളും ഒരു പോലെ തോന്നി. നഷ്ടപ്പെട്ടത് ഒക്കെ തിരിച്ചു പിടിക്കണമെന്ന വാശി മാത്രമായിരുന്നു അവിടെ കിടന്ന് ഓരോ കാലഘട്ടത്തിലും ഉണ്ടായിരുന്നത്.
താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. പിന്നെ ഞാൻ എന്തിനു വിഷമിക്കണം. എല്ലാം നേടിയെടുക്കണം എന്ന ആഗ്രഹത്തിന് പുറത്ത് ജയിലിൽ നിന്നിറങ്ങിയ പിറ്റേദിവസം നൃത്തത്തിന്റെ ലോകത്തേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു എന്ന താരം തുറന്നു പറയുന്നു. അതേ സമയം ഇപ്പോൾ നൃത്ത സ്‌കൂളുകളും സീരിയലുകളും ഒക്കെയായി സജീവമാണ് താരം.
ഇപ്പോഴും സീരിയൽ മേഖലയിൽ സജീവം ആണ് ശാലു മേനോൻ. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സൂപ്പർ ഹിറ്റ് സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ. ജയകേരള എന്ന പേരിൽ നിരവധി നൃത്തവിദ്യാലയങ്ങലും നടത്തുന്ന ശാലുമേനോന് നിരവധി വിദ്യാർത്ഥികളും ഉണ്ട്. ഇടയ്ക്ക് ഒക്കെ ഇവരുമായി നൃത്തപരിപാടികൾ ശാലുമേനോൻ സംഘടപ്പിക്കാറുമുണ്ട്.
Also Read
അമ്പരപ്പിക്കുന്ന ഗ്ലാമറസ് ലുക്കിൽ റെബ മോണിക്ക ജോൺ, കണ്ണുതള്ളി ആരാധകർ, വീഡിയോ വൈറൽ