തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായിക ആയിരുന്നു കാർത്തിക എന്ന നടി ഒരുകാലത്ത്. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നായികമാരിൽ ഒരാൾ കൂടിയാണ് കാർത്തിക. മികച്ച ഒരുപിടി ചിത്രങ്ങളിൽ വേഷമിട്ട നടി അഭിനയിച്ച അത്രയും കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്നവ ആയിരുന്നു.
നിരവധി സൂപ്പർ ഹിറ്റ് സിനിമളിൽ നായികയായി അഭിനയിച്ച കാർത്തിക മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായ നടി ആയി മാറിയരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ഏറ്റവും പ്രിയപ്പെട്ട താര ജോഡി കൂടി ആയിരുന്നു കാർത്തിക.മലയാളികളും ഏറെ ഇഷ്ടപ്പെട്ടിരുന്ന താരജോഡികളായിരുന്നു മോഹൻലാലും കാർത്തികയും.
താളവട്ടം, ഉണ്ണികളെ ഒരു കഥപറയാം, ജനുവരി ഒരു ഓർമ്മ, ദേശാടനക്കിളികൾ കരയാറില്ല, സൻമനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് തുടങ്ങി നിരവധി സിനമകളിൽ മോഹൻലാലും കാർത്തികയും ജോഡികളായി തിളങ്ങി. അതേ സമയം ഒരു ബാഡ്മിന്റൺ താരമായിരുന്ന കാർത്തികയെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നത് മലയാളത്തിന്റെ സൂപ്പർ സംവിധായകനായ ബാലചന്ദ്ര മേനോൻ ആയിരുന്നു.
Also Read
താരരാജാവിന്റെ എലോൺ ഒരുക്കാൻ ഷാജി കൈലാസ് ഒറ്റയ്ക്കല്ല, കട്ടയ്ക്ക് കൂട്ടിന് സഹ സംവിധായകനായി മകൻ ജഗനും
മണിച്ചെപ്പ് തുറന്നപ്പോൾ എന്ന സിനിമയിലായിരുന്നു കാർത്തിക ആദ്യമായി അഭിനയിച്ചത്. പിന്നീട് താരത്തിന് തിരഞ്ഞു നോക്കേണ്ടി വന്നിരുന്നില്ല. അതേ സമയം വിവാഹശേഷം സിനിമവിട്ട നടി പിന്നീട് അഭിനയരംഗത്തേക്ക് എത്തിയിട്ടേയില്ല. ഇപ്പോൾ കുടുംബിനിയായി വളരെ സന്തോഷത്തോടെ കഴിയുന്ന നടിയുടെ മകന്റെ വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു.
ഈ വിവാഹ സൽക്കാരത്തിന് നടൻ താരരാജാവ് മോഹൻലാൽ ഉൾപ്പടെ പല പ്രമുഖരും എത്തിയിരുന്നു. അതേ സമയം പൊതു വേദികളിൽ പ്രത്യക്ഷപ്പെടാത്ത താരത്തിന്റെ പാട്ടുപാടുന്ന പഴയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. നടി തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
ആരും കൂവരുതെന്ന് പറഞ്ഞുകൊണ്ടാണ് താരം പാട്ട് ആരംഭിക്കുന്നത്. സംഭവം നടന്നത് 1987 ലാണ്. ഖത്തറിൽ മമ്മൂട്ടിയുടെ നേതൃത്വ ത്തിൽ ഒരു സ്റ്റേജ് ഷോയിൽ വച്ചാണ് കാർത്തിക പാടുന്നത്. തികച്ചും അപ്രതീക്ഷിതമായി മമ്മൂട്ടി തന്നെയാണ് സ്റ്റേജിലേക്ക് താരത്തെ ക്ഷണിച്ചതും. ആദ്യമായാണ് വേദിയിൽ പാടുന്നതെന്നും ആരും കൂവരുതെന്നും പറഞ്ഞ് ഗാനം ആലപിക്കുകയായിരുന്നു.
ഇതിനോടകം നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സ്നേഹനിർഭരമായ പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. താരം ഒരു നടി മാത്രമല്ല ഒരു ഗായിക കൂടിയാണ് എന്നാണ് ആരാധകർ പറയുന്നത്.
Also Read
അത്തരം ചോദ്യങ്ങളെ ഭയന്ന് അഭിമുഖങ്ങളിൽ നിന്ന് ഞാൻ ഒരിക്കലും ഒഴിഞ്ഞു മാറാറില്ല: മഞ്ജു വാര്യർ