നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനുശ്രി. നായികയായും സഹനടിയായും ഒക്കെ വലുപ്പ ചെറുപ്പം ഇല്ലാതെ തനിക്ക് കിട്ടുന്ന വേഷങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചതാക്കുന്ന അനുശ്രീക്ക് നിരവധി ആരാധകരാണുള്ളത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ അനുശ്രീ പങ്കുവെച്ച ഒരു ചിത്രം വളരെയധികം വൈറലായി മാറിയിരിക്കുകയാണ്.
ഈ ചിത്രം അനുശ്രീ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം താരയുടെ ലൊക്കേഷനിൽ നിന്നുമുള്ളതാണ്.
മുറുകെ പിടിക്കുന്നു ശരിയെന്ന് തോന്നുന്നു കൈകോർത്തു, താര എന്ന് കുറിച്ചുകൊണ്ട് ഒരു കൈ ആം സ്ലിങ് പൗച്ചിൽ തൂക്കിയിട്ടുകൊണ്ട് നിൽക്കുന്ന ചിത്രമാണ് അനുശ്രീ തന്റെ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരിക്കുന്നത്.
Also Read
ചെറുപ്പക്കാരുടെ കൂടെ ഹാങ് ഔട്ട് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്: തുറന്നു പറഞ്ഞ് ശോഭന
അതേ സമയം കൈ ഒടിഞ്ഞ ചിത്രം അനുശ്രീ പങ്കുവെച്ചതിന് പിന്നാലെ കാര്യം അറിയാതെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇതെന്തു പറ്റി, ഈ ഹെഡിങ് പൃഥിരാജിന് മാത്രം വായിച്ചാൽ മതിയോ, പെട്ടെന്ന് സുഖം പ്രാപിക്കൂ. പോസ്റ്റ് ഇട്ടാൽ അതിനുള്ള മറുപടി തരണം അല്ലാതെ ചുമ്മാ തൂക്കി ഇട്ട് പോസ്റ്റു ഇടരുത് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്.
ദേശ്വിൻ പ്രേം ആണ് താര സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അടുത്തിടെ നടൻ ഫഹദ് ഫാസിലും സുരഭി ലക്ഷ്മിയും സംവിധായകൻ ദിലീഷ് പോത്തനും ചേർന്ന് പുറത്തിറക്കിയിരുന്നു. സമർ പിഎം ആണ് സമീർ മൂവീസ് ബാനറിൽ അന്റോണിയോ മോഷൻ പിക്‌ചേഴ്‌സിന്റേയും ഡൗൺ ടൗൺ പ്രൊഡക്ഷൻസിന്റേയും സഹകരണത്തോടെ ചിത്രം നിർമ്മിക്കുന്നത്.
സിതാര എന്ന കഥാപാത്രത്തെയാണ് അനുശ്രീ സിനിമയിൽ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ താരരരാജാവ് മോഹൻലാൽ നായകനായെത്തുന്ന 12ത് മാൻ എന്ന സിനിമയുടെ ഷൂട്ടിന് ശേഷമാണ് താരയുടെ സെറ്റിൽ അനുശ്രീ ജോയിൻ ചെയ്തത്.