മലയാളത്തിന് നിരവധി സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച സൂപ്പർ സംവിധായകനാണ് ഷാജി കൈലാസ്. ഡോക്ടർ പശുപതി എന്ന കോമഡി സിനിമ ചെയ്ത് മലയാല സിനിമയിൽ സ്വതന്ത്ര സംവിധായകനായി തുടക്കം കുറിച്ച ഷാജി കൈലാസ് പിന്നീട് ഒന്നിന് ഒന്ന് മികച്ച മാസ്സ് ആക്ഷൻ ചിത്രങ്ങളാണ് ഒരുക്കിയത്.
മികച്ച ആക്ഷൻ സിനിമകൾ ആയിരുന്നു താരാജാവ് മോഹൻലാലിന് ഒപ്പം ചേർന്ന് ഷാജി കൈലാസ് മലയാളത്തിന് സമ്മാനിച്ചത്.
1997 ലാണ് ഷാജി കൈലാസ് മോഹൻലാൽ ടീം ആദ്യമായി ഒന്നിച്ചത്. ആറാം തമ്പുരാൻ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അത്. അതുവരെയുള്ള എക്കാലത്തേയും ചരിത്ര വിജയം സമ്മാനിച്ച് കൊണ്ട് ഷാജി കൈലാസ് മോഹൻലാൽ ടീം എല്ലാവരെയും ഞെട്ടിച്ചു.
മനോജ് കെ ജയനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത അസുരവംശം എന്ന സിനിമയുടെ പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് രഞ്ജിത്ത് തയ്യാറാക്കിയ ആറാം തമ്പുരാൻ എന്ന സിനിമയുടെ തിരക്കഥ മോഹൻലാൽ വായിക്കുകയും അതിൽ അഭിനയിക്കണമെന്ന് ആഗ്രഹം അറിയിക്കുകയും ചെയ്യുകയായിരുന്നു. ഇതതോടെ ഷാജി കൈലാസ് മോഹൻലാൽ ടീമിന്റെ ആദ്യ സിനിമയ്ക്ക് ആരംഭമായി.
ആറാം തമ്പുരാൻ നൽകിയ മാസ്മരിക വിജയം ഇതേ ടീമിന് വലിയ കരുത്ത് നൽകിയപ്പോൾ രണ്ടായിരമാണ്ടിൽ മറ്റൊരു മാസ് വാണിജ്യ ചിത്രവുമായി ഇതേ ടീം പ്രേക്ഷകർക്ക് മുന്നിലെത്തി. നരസിംഹം എന്ന സിനിമ രണ്ടായിരത്തിലെ തുടക്കത്തിൽ മലയാള സിനിമയിലെ മഹാ വിജയമായി മാറിയപ്പോൾ ഷാജി കൈലാസ് മോഹൻലാൽ ടീം മലയാള സിനിമയിലെ മറക്കപ്പെടാൻ കഴിയാത്ത കൂട്ടുകെട്ടായി മാറി.
ഇപ്പോഴിതാ 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ ചീത്രീകരണം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഷാജി കൈലാസുമായി ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ മോഹൻലാൽ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ പേര് എലോൺ എന്നാണ് ലാലേട്ടൻ വെളിപ്പെടുത്തിയിരിക്കുന്നത്.
ഷാജിയുടെ നായകന്മാർ എപ്പോഴും ശക്തരാണ് ധീരരാണ്. യഥാർത്ഥ നായകൻ എല്ലായിപ്പോഴും തനിച്ചാണ്. ഈ ചിത്രം കാണുമ്പോൾ നിങ്ങൾക്കത് മനസിലാകും എന്നാണ് പ്രഖ്യാപന വേളയിൽ ലാൽ പറഞ്ഞത്.
ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രമായ നരസിംഹം സംവിധാനം ചെയ്ത ഷാജി കൈലാസാണ് ഈ ചിത്രത്തിന്റെയും സംവിധായകൻ.
ഞാനും ഷാജി കൈലാസുമായി ഒരുപാട് ചിത്രങ്ങളിൽ സഹകരിച്ചിട്ടുണ്ട്. ഷാജിയുടെ നായകന്മാർ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാർത്ഥ നായകൻ എല്ലായിപ്പോഴും തനിച്ചാണ്. ഈ ചിത്രം കാണുമ്പോൾ നിങ്ങൾക്കത് മനസിലാകും. റിയൽ ഹീറോസ് ആർ ഓൾവേയ്സ് എലോൺ എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് രാജേഷ് ജയരാമനാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് മോഹൻലാൽ അഭിനയിച്ച് പൂർത്തിയാക്കിയ ചിത്രം. സംവിധായകനാകുന്ന ത്രീഡി ചിത്രം ബറോസും ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമും പൂർത്തിയാക്കാനുണ്ട്.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹവും ബി ഉണ്ണിക്കൃഷ്ണന്റെ ആറാട്ടും ആണ് റിലീസ് കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന സ്‌പോർട്‌സ് ഡ്രാമയിലും മോഹൻലാലാണ് നായകൻ. ഈ ചിത്രത്തിൽ ബോക്‌സറുടെ വേഷമാണ് മോഹൻലാലിന്.
കൂടാതെ എംടി പ്രിയദർശൻ കൂട്ടുകെട്ടിലും മോഹൻലാൽ ഒരു ചിത്രം അഭിനയിക്കുന്നുന്നുണ്ട്. ഓളവും തീരവും എന്ന ഈ ചിത്രം ഒരു ആന്തോളജി സിനിമയാണെന്നാണ് അറിയുന്നത്.