മലയാളികളുടെ പ്രിയപ്പെട്ട രചയിതാവും സംവിധായകനും ആയിരുന്ന ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന സിനിയിലൂടെ ദിലീപിന്റെ നായികയായി അഭിനയ രംഗത്ത് എത്തിയ താരമാണ് മീരാ ജാസ്മിൻ. പിന്നീട് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂെ തെന്നിന്ത്യുടെ സൂപ്പർ നായികയായി മാറിയ നടിയായിരുന്നു മീരാ ജാസ്മിൻ.
സൂത്രധാരാന് പിന്നാലെ നിരവധി അവസരങ്ങൾ ആയിരുന്നു താരത്തെ തേടിയെത്തിയിരുന്നത്. മലയാളത്തിലെ സൂപ്പർതാരങ്ങൾക്കും യുവനിരയ്ക്കും എല്ലാം ഒപ്പം അഭിനയിച്ച മീരാ ജാസ്മിൻ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം നായികയായി തിളങ്ങിയിരുന്നു. ഒരേസമയം വാണിജ്യ സിനിമകൾക്ക് ഒപ്പം തന്നെ കലാമൂല്യമുള്ള സിനിമകളിലും താരം വേഷമിട്ടു.
മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം ഉൾപ്പെടെ നരവധി അവാർഡുകളും നേടിയിട്ടുണ്ട്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ അഭിനയത്തിനാണ് 2004 ൽ താരത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. മലയാളത്തിലും അന്യഭാഷകളി ലുമായി ഇതുവരെ താരം അമ്പത്തോളം സിനിമകളുടെ ഭാഗമായി. മലയാളത്തിൽ അഭിനയിച്ച രസതന്ത്രം, സ്വപ്നക്കൂട്, കസ്തൂരി മാൻ, പെരുമഴക്കാലം, പാഠം ഒന്ന് ഒരു വിലാപം തുടങ്ങിയ സിനിമകൾ ശ്രദ്ധേയമായിരുന്നു.
വിവാഹശേഷം ദുബായിയിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ. അതേ സമയം സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ സിനിമയിൽ കൂടി താരം മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇപ്പോൾ. ജയറാം നായകനായി എത്തുന്ന ചിത്രത്തിലാണാ മീരാ ജാസ്മാൻ വേഷമിടുന്നത്.
അതേ സമയം ജയറാമും മീരാജാസ്മിനും നായകനും നായികയുമാകുന്ന സത്യൻ അന്തിക്കാടിന്റെ ചിത്രം ഒക്ടോബർ രണ്ടാംവാരം എറണാകുളത്ത് ചിത്രീകരണമാരംഭിക്കും. വിവാഹത്തോടെ അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന മീരാജാസ്മിനും ഇതര ഭാഷാചിത്രങ്ങളിൽ സജീവമായ ജയറാമും മലയാളത്തിലേക്ക് ശക്തമായ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ്.
സെൻട്രൽ പ്രൊഡക്ഷൻസാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിർമ്മിക്കുന്നത്. ഞാൻ പ്രകാശനിലൂടെ അരങ്ങേറ്റം കുറിച്ച ദേവിക സഞ്ജയ്, ഇന്നസെന്റ്, ശ്രീനിവാസൻ, സിദ്ദിഖ് തുടങ്ങിയവരാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. എസ് കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
അമ്പിളിയിലൂടെ ശ്രദ്ധേയനായ വിഷ്ണുവിജയിന്റേതാണ് സംഗീതം. ഹരിനാരായണനാണ് ഗാനങ്ങളെഴു തുന്നത്. എഡിറ്റിംഗ് കെ. രാജഗോപാൽ, കലാസംവിധാനം പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം:സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, സ്റ്റിൽസ് എം.കെ. മോഹനൻ (മോമി), മേയ്ക്കപ്പ് പാണ്ഡ്യൻ.സത്യൻ അന്തിക്കാടിന്റെ തൊട്ട് മുൻ ചിത്രമായ ഞാൻ പ്രകാശനിലേത് പോലെ ഈ ചിത്രത്തിലും ശബ്ദം ലൈവായാണ് റെക്കോഡ് ചെയ്യുന്നത്. അനിൽ രാധാകൃഷ്ണനാണ് ശബ്ദസംവിധാനം നിർവഹിക്കുന്നത്.