മൂന്നാം മാസം ആണ് അറിയുന്നത് ഇരട്ടക്കുട്ടികൾ ആണെന്ന്, ഒരാളുടെ ഹാർട്ട് ബീറ്റ് കേൾക്കാൻ പോയ ഞാൻ രണ്ടാളുടെ ഹാർട്ട് ബീറ്റ് ആണ് കേട്ടാണ് മടങ്ങിയത്! ഞാൻ എന്റെ കുട്ടികളുടെ മുഖം പോലും കണ്ടിട്ടില്ല ; തന്റെ പ്രെഗ്‌നൻസിക്ക് പറ്റിയതെന്താണെന്ന് തുറന്ന് പറഞ്ഞ് ഡിംപിൾ റോസ്

1294

മിനിസ്‌ക്രാൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ഡിംപിൾ റോസ്. അടുത്തിടെയാണ് താരം അമ്മയായത്. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടി വിവാഹത്തോടോടെയാണ് അഭിനയ രംഗം വിട്ടത്. കുടുംബത്തിലേക്ക് വീണ്ടുമൊരു അതിഥി കൂടി വരുകയാണെന്ന് ഡിംപിൾ തന്നെയാണ് പറഞ്ഞത്. അഭിനയരംഗത്ത് നിനന് വിട്ടു നിന്നാലും വീട്ടു വിശേഷങ്ങളെല്ലാം പറഞ്ഞ് താരം തന്റെ യൂട്യൂബ് ചാനലിലൂടെ എത്താറുണ്ട്.

പക്ഷേ കുറേ നാളായി ഡിംപിൾ വീഡിയോസിൽ നിന്നും വിട്ടു നിൽക്കുകയിരുന്നു. ഏകദേശം നാല് മാസത്തോളം താരത്തെ ആരു കണ്ടിരുന്നില്ല. താരം എവിടെ കുഞ്ഞു ജനിച്ചോ. യൂ ട്യൂബ് ചാനൽ പൂട്ടിയോ എന്ന് തുടങ്ങി നിരവധി സംശയങ്ങളുമായി ആരാധകും എത്തിയിരുന്നു. ഇതിനൊക്കെ മറുപടിയുമായി ഡിംപിൾ എത്തുകയും ചെയ്തു. എന്നാൽ കുഞ്ഞുങ്ങളെക്കുറിച്ച് വ്യക്തമായ മറുപടിയൊന്നും നടി പങ്കിട്ടിരുന്നില്ല. ഇപ്പോഴിതാ എന്താണ് തന്റെ പ്രെഗ്‌നൻസിക്ക് പറ്റിയത് എന്ന് പറയുകയാണ് ഡിംപിൾ റോസ്.

Advertisements

ALSO READ

അനുമോൾ തന്നോട് സ്വകാര്യ ചാറ്റിലൂടെ പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തി യുവാവ്; തെളിവടക്കം കാണിച്ച് വീഡിയോ പുറത്ത് വിട്ടു

ഒരു ഷൂട്ടിന് വേണ്ടി എന്റെ വീട്ടിലേക്ക് വന്നതാണു ഞാൻ. ക്രിസ്തുമസ് ആഘോഷം ഒക്കെ കഴിഞ്ഞു ആ സമയത്താണ്. പ്രെഗ്‌നന്റ് ആണ് എന്ന് സംശയം തോന്നിയതും പ്രെഗ്‌നന്റ് ആണെന്ന് അറിയുന്നതും അപ്പോഴാണ്. ഡോക്ടർ ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ആയിരുന്നു. ചെറിയ അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഡോക്ടറിനെ കാണാൻ പോയി. അങ്ങനെ മൂന്നാം മാസം ആണ് അറിയുന്നത് ഇരട്ടക്കുട്ടികൾ ആണെന്ന്.

ഇരട്ട കുട്ടികൾ ആണെന്ന് കേട്ടിട്ട് സന്തോഷം കൊണ്ട് ഞാൻ കരഞ്ഞുപോയി. ഒരാളുടെ ഹാർട്ട് ബീറ്റ് കേൾക്കാൻ പോയ ഞാൻ രണ്ടാളുടെ ഹാർട്ട് ബീറ്റ് ആണ് കേട്ട് വീട്ടിലേക്ക് മടങ്ങിയത്. ഒരുപാട് എക്‌സൈറ്റഡ് ആയിരുന്നു ഞങ്ങൾ. ഒരുപാട് കെയർ ചെയ്യണം സ്റ്റിച്ച് ഇടണം എന്നും ഡോക്ടർ പറഞ്ഞിരുന്നു. നമ്മൾ പ്രതീക്ഷിക്കാതെ ഇരുന്ന സമയത്താണ് ഇരട്ടി സന്തോഷം വന്നെത്തിയത്.

സ്റ്റിച്ചു ഇട്ടു കഴിഞ്ഞാൽ വിശ്രമത്തിന്റെ ആവശ്യം ഇല്ലെന്ന് ചിലർ പറഞ്ഞു. വലിയ കെയറിന്റെ ആവശ്യം ഒന്നും ഇല്ലെന്നു പലരും പറഞ്ഞു. ആളുകൾ പറയുന്നത് ആയിരുന്നു എന്റെ മനസ്സിലേക്ക് ഞാൻ എടുത്തിരുന്നത്. കാര്യങ്ങൾ അറിയാൻ വേണ്ടി ഗൂഗിൾ ചെയ്യുകയും അതിൽ നിന്നുള്ള നെഗറ്റീവ് കാര്യങ്ങൾ ആണ് തലയിലേക്ക് എടുക്കുകയും ചെയ്തിരുന്നത്. അത് ഏറ്റവും മോശം കാര്യങ്ങൾ ആണ് എന്ന് ഇപ്പോൾ എനിക്ക് മനസിലായി.

സമയം പോയി കൊണ്ടിരിക്കും തോറും എല്ലാത്തിനോടും പേടി ആയിരുന്നു. എങ്കിലും ആഘോഷങ്ങളുടെ ഒരു സമയം കൂടി ആയിരുന്നു. ഫോട്ടോഷൂട്ടിനു വേണ്ടി പലരും അപ്രോച്ച് ചെയ്തിരുന്നു. കുഞ്ഞുങ്ങൾക്ക് വേണ്ടി പലതും വാങ്ങാൻ വേണ്ടി പലതും പ്ലാൻ ചെയ്തു. ഗിഫ്റ്റുകൾ കൊണ്ട് റൂം നിറഞ്ഞു. ഒന്നും പൊട്ടിച്ചില്ല, എല്ലാം വീഡിയോ ചെയ്യാൻ വേണ്ടി മാറ്റി വച്ചു. അതിന്റെ ഇടയിലും ചില ആരോഗ്യ പ്രശനങ്ങൾ ഉണ്ടായിരുന്നു. അതൊന്നും ഞാൻ ആരോടും പറഞ്ഞിരുന്നില്ല.

അഞ്ചര മാസത്തിൽ ചെറിയ ഒരു ബ്ലീഡിങ് പോലെ കണ്ടു. ഡിവൈനോട് പറയുകയും ചെയ്തു. നോക്കാം എന്ന് പറഞ്ഞിട്ട് ഫുഡ് കഴിക്കാൻ നോക്കി എങ്കിലും ഒന്നും കഴിക്കാൻ ആയില്ല. പക്ഷേ മമ്മിക്ക് കാര്യം മനസിലായി. അങ്ങനെ ഡോക്ടറെ വിളിച്ചു. ഹോസ്പിറ്റലിൽ പോയി ഒരു ഇന്‌ജെക്ഷൻ എടുത്തു വരാൻ ഡോക്ടർ പറയുകയും ചെയ്തു. ഹോസ്പിറ്റലിൽ പോയി ഞാൻ ഒറ്റക്കാണ് ആശുപത്രിയിലേക്ക് പോയത് ഭർത്താവ് കാറിലും. ഡോക്ടർ കണ്ടപാടെ ഏതുസമയത്തും ഡെലിവറി നടക്കും എന്ന് പറഞ്ഞു. പുറത്തു നിൽക്കുന്ന ആൻസനോട് ഞങ്ങൾ കാര്യങ്ങൾ പറഞ്ഞോളാം എന്ന് പറയുകയും ചെയ്തു.

ALSO READ

മനോജുമായി സൗഹൃദത്തിൽ പോലും മുൻപോട്ട് പോകാൻ പറ്റില്ല, വിവാഹത്തിന് ശേഷമുള്ള എന്റെ ജീവിതത്തിൽ ദുഃഖം മാത്രമേ ഉണ്ടായിരിന്നുള്ളു; ഉർവ്വശി

പിന്നീട് നടക്കുന്നത് എന്താണ് എന്ന് പോലും അറിയാൻ പറ്റാത്ത ഒരു അവസ്ഥ. കുട്ടി ഒരാൾ താഴേക്ക് വന്നു തുടങ്ങി എന്ന് ഡോക്ടർ പറഞ്ഞു. ഒന്നുകിൽ പ്രസിവിക്കാം അല്ലെങ്കിൽ മെംബ്രേയ്ൻ അകത്തേക്ക് കയറ്റണം എന്നും പറഞ്ഞു. കൗൺസിലിംഗിന് ശേഷം ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. എന്താകും എന്ന് ഒന്നും അറിയുമായിരുന്നില്ല. അങ്ങനെ സ്റ്റിച്ച് ഇട്ടു. ഒരു രണ്ട് ആഴ്ച അങ്ങനെ ഒരു കിടപ്പ് കിടന്നു. ഡെലിവറി കഴിയുന്നത് വരെ ഇങ്ങനെ കിടക്കണം എന്നും ഡോക്ടർ പറഞ്ഞിരുന്നു. കിടന്ന കിടപ്പിൽ എല്ലാം ചെയ്യണം എന്ന് പറയില്ലേ ആ അവസ്ഥയിൽ ആയിരുന്നു.

ജൂൺ പന്ത്രണ്ടോടോടുകൂടി ഒരു വേദന വന്നു. ആദ്യം പോട്ടെ എന്ന്കരുതി. എന്നാൽ പിന്നീട് വല്ലാതെ ആയി. അങ്ങനെ ലേബർ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. ആ ദിവസം മുതൽ മൂന്നു ദിവസം വേദന സഹിച്ചു അവിടെ കിടന്നു. വേദന തടയാൻ നോക്കിയിട്ടും അത് നിർത്താൻ ആകുമായിരുന്നില്ല.

കുട്ടികളെ പുറത്തെടുക്കണം എന്ന് ഡോക്ടർമാർ പറയുന്നു. അങ്ങനെ സ്റ്റിച്ചു കട്ട് ചെയ്തു കുട്ടികളെ പുറത്തെടുത്തു. ഞാൻ എന്റെ കുട്ടികളുടെ മുഖം പോലും കണ്ടിട്ടില്ല. അവരെ പൊതിഞ്ഞു എടുത്തുകൊണ്ട് ഓടുന്നത് വരെ മാത്രമാണ് ഞാൻ കാണുന്നത് അതായിരുന്നു അവസ്ഥ. ജൂൺ പതിനാലിനാണ് രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകിയത് എന്നും പറഞ്ഞാണ് ഡിംപിൾ വീഡിയോ നിർത്തിയത്.

 

Advertisement