എന്നെ കണ്ടാൽ പൊട്ടിത്തെറിച്ച് നടക്കുന്ന കുട്ടിയായിട്ടാണോ തോന്നുന്നത്, എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് തോന്നിയിട്ടുണ്ട്: തുറന്നു പറഞ്ഞ് അനന്യ

197

സിനിമാ അഭിനയരംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് നായകയായി മലയാളത്തിന് ഒപ്പം തെന്നിന്ത്യൻ സിനിമയിൽ ആകെ മാനം ഒരുപോലെ തിളങ്ങിയ താരമാണ് നടി അനന്യ. 1995 ൽ പുറത്തിറങ്ങിയ പൈ ബ്രദേഴ്സ്, വൃദ്ധൻമാരെ സൂക്ഷിക്കുക എന്നീ ചിത്രങ്ങളി ലൂടെയാണ് അനന്യ ബാലതാരമായി എത്തിയത്.

അന്ന് താരത്തിന്റെ പേര് ആയില്യ എന്നായിരുന്നു. 2008 ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെ നായികയായി മലയാള ത്തിൽ എത്തിയ താരം പിന്നീട് തമഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരുപോലെ തിളങ്ങുകയായിരുന്നു. പോസിറ്റീവിന് പിന്നാലെ തമിഴിൽ നാടോടികൾ എന്ന സിനിയിൽ അഭിനയിച്ചതോടെയാണ് അനന്യ ശ്രദ്ദിക്കപ്പെട്ട് തുടങ്ങിയത്.

Advertisements

ഈ സിനിയിലെത്തിയപ്പോഴാണ് താരം ആയില്യ എന്ന പേര് മാറ്റി അനന്യ എന്നാക്കിയത്. പിന്നീട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം സൃഷ്ടിക്കാൻ കഴിഞ്ഞ നടിക്ക് ഏറെ ആരാധകരെയും ലഭിച്ചു. കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പടുന്ന താരമാ യിരുന്നു അനന്യ. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി മലയാളത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു അനന്യ.

Also Read
ഞാൻ അങ്ങനെ ചെയ്യില്ല, 14 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണ് ഞാൻ: വെളിപ്പെടുത്തലുമായി നടി രശ്മി അനിൽ

ഈ സമയത്ത് മറ്റ് ഭാഷകളിൽ സജീവമായിരുന്നു. ഇപ്പോഴിതാ അനന്യ മലയാളത്തിലേക്ക് തിരികെ വരികയാണ്. പൃഥ്വിരാജ് നായക നാകുന്ന ഭ്രമത്തിലൂടെയാണ് അനന്യയുടെ തിരിച്ചുവരവ്. തിരിച്ചുവരാൻ നല്ലൊരു തിരക്കഥയ്ക്ക് വേണ്ടി കാത്തിരിക്കുക ആയിരു ന്നു വെന്നാണ് അനന്യ പറയുന്നത്. ഭ്രമത്തിൽ വളരെ പ്രാധാന്യമുള്ളതാണ് തന്റെ കഥാപാത്രം. മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനന്യ യുടെ വെളിപ്പെടുത്തൽ.

ഇത്രയും നാളും എവിടെയായിരുന്നു എന്ന ചോദ്യത്തിന് അനന്യ മറുപടി നൽകുകയാണ് അഭിമുഖത്തിൽ. അനന്യയുടെ വാക്കുകൾ ഇങ്ങനെ:

ഇവിടെ തന്നെയുണ്ടായിരുന്നു. മൂന്ന് വർഷത്തിന് ശേഷമാണ് മലയാളത്തിൽ ഒരു സിനിമയുടെ ഭാഗമാവുന്നത്. അതാണ് ഈ ചോദ്യത്തിന് കാരണം. ഈ വർഷങ്ങളിലും ഞാൻ സിനിമ ചെയ്തിരുന്നു. അന്യഭാഷാ ചിത്രങ്ങളായിരുന്നു എന്ന് മാത്രം. മലയാളത്തി ലേക്ക് തിരിച്ചു വരാൻ നല്ലൊരു തിരക്കഥയ്ക്കായുള്ള കാത്തിരിപ്പായിരുന്നു.

അല്ലാതെ ഈ ഗ്യാപ് വന്നതിന് വേറെ കാരണങ്ങൾ ഒന്നുമില്ല. കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട് തന്റെ കരിയറിൽ. 2013 വരെ നല്ല രീതിയിലാണ് പോയിരുന്നത്. പിന്നീടാണ് ഒരു മാറ്റം വരുന്നത്. എങ്കിലും ഒരു വർഷം ഒരു ചിത്രമെങ്കിലും താൻ ചെയ്തിരുന്നു. പക്ഷേ മലയാളത്തിൽ ആരും കണ്ടിരുന്നില്ല എന്നതാണ് സത്യം. നല്ല തിരക്കഥകൾ വരാതിരുന്നതിൽ സങ്കടം തോന്നിയിട്ടുണ്ടെന്നും അനന്യ പറയുന്നു.

പലപ്പോഴും എന്തിനാണ് ഇങ്ങനെയൊരു സിനിമ ചെയ്യുന്നത് എന്ന് തോന്നിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. നല്ല സ്മൂത്ത് കരിയറാ യിരുന്നില്ല എന്റേത്. എങ്കിലും 2021ൽ ദാ ഇപ്പോൾ രണ്ട് മലയാള ചിത്രങ്ങളാണ് ചെയ്യുന്നത്. അതിൽ ഒരുപാട് സന്തോഷമുണ്ട്. വളരെ വ്യത്യസ്ഥ തയുള്ള, അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് തന്റെ ആഗ്രഹം.

പക്ഷേ എന്തുകൊണ്ടോ തന്നെ തേടി വരുന്ന തിരക്കഥകളെല്ലാം ഒരേ പോലെയുള്ളതാണ്. തമാശയ്ക്ക് ആണെങ്കിലും എന്നെ കണ്ടാൽ പാവപ്പെട്ട വീട്ടിലെ കുട്ടി, അല്ലെങ്കിൽ പൊട്ടിത്തെറിച്ച് നടക്കുന്ന കുട്ടിയായിട്ടാണോ തോന്നുന്നത് എന്ന് ഞാൻ ചോദിക്കാറുണ്ട്.

Also Read
ഉമ്മിയുടെ വിവാഹം പതിമൂന്നാമത്തെ വയസിൽ ആയിരുന്നു, ഇപ്പോൾ ഉമ്മിയെ കണ്ടാൽ എന്റെ സഹോദരിയെ പോലെയുണ്ട്: മനസ്സ് തുറന്ന് കൂടെവിടെ താരം അൻഷിത

മനഃപൂർവം ഞാൻ അത്തരം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത് ംല്ല. വരുന്ന വേഷങ്ങളിൽ നല്ലത് സ്വീകരിക്കുന്നു എന്ന് മാത്രം. മലയാളത്തിൽ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്. അങ്ങനെ വന്നാലേ വീണ്ടും വീണ്ടും സിനിമ ചെയ്യാൻ ഒരു അഭിനേതാവിന് തോന്നുകയുള്ളു. എന്നാൽ മറ്റ് ഭാഷകളിൽ തനിക്ക് കുറേക്കൂടി വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇവിടെ അത്തരം വേഷങ്ങൾ തേടി വരാത്തതിൽ ചെറിയൊരു പരിഭവമുണ്ടെന്നും അവസരം തന്നാലല്ലേ ഒരു കലാകാരി എന്ന നിലയിൽ നമുക്ക് തെളിയിക്കാനാവു. അവസരം ലഭിക്കുക ആണെങ്കിൽ അത് നന്നായി തന്നെ ചെയ്യാനാവും എന്നാണ് തന്റെ വിശ്വാസമെന്നും അനന്യ കൂട്ടിച്ചേർക്കുന്നു.

അതേ സമയം ആയുഷ്മാൻ ഖുറാന പ്രധാന വേഷത്തിലെത്തിയ അന്ധാദുൻ എന്ന ചിത്രത്തിന്റെ മലയാളം റീമേക്കാണ് ഭ്രമം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടത്. ഒക്ടോബർ ഏഴിന് ആമസോൺ പ്രൈമിലൂടെയായിരിക്കും സിനിമയുടെ റിലീസ്.

പൃഥ്വിരാജാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. മംമ്ത മോഹൻദാസ്, ഉണ്ണി മുകുന്ദൻ, ശങ്കർ, റാഷി ഖന്ന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം.

Also Read
സെറ്റിലേക്ക് ഒറ്റയ്ക്ക് ചെല്ലുമ്പോൾ പലരുടേയും ധാരണ മറ്റെന്തോ ആണെന്നാണ്; ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി നടി ശ്രീധന്യ

Advertisement