ഉമ്മിയുടെ വിവാഹം പതിമൂന്നാമത്തെ വയസിൽ ആയിരുന്നു, ഇപ്പോൾ ഉമ്മിയെ കണ്ടാൽ എന്റെ സഹോദരിയെ പോലെയുണ്ട്: മനസ്സ് തുറന്ന് കൂടെവിടെ താരം അൻഷിത

6644

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് ആനന്ദ് നാരായണൻ. ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പരയായ
കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് താരം ആരാധകർക്ക് സുപരിചിതനായി മാറിയത്. സ്വനന്തമായി ഒരു യൂട്യൂബ് ചാനലും ആനന്ദ് നാരായണന് ഉണ്ട്.

തന്റെ യൂട്യൂബ് ചാനലിലൂടെ രസകരമായ അഭിമുഖങ്ങളാണ് ആനന്ദ് നാരായണൻ പങ്കുവെക്കാറുള്ളത്. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നിരവധി താരങ്ങൾക്കൊപ്പം ഏതെങ്കിലും റസ്റ്റോറന്റിൽ നിന്നുമായിരിക്കും ആനന്ദ് അഭിമുഖം എടുക്കുന്നത്. ഏറ്റവും പുതിയതായി നടി അൻഷിതയാണ് ആനന്ദിനൊപ്പം എത്തിയിരിക്കുന്നത്.

Advertisements

വളരെ വേഗത്തിൽ തന്നെ അൻഷിതയുടെ വിശേഷങ്ങൾ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്. അഭിനയത്തിന്റെ തുടക്ക കാലത്ത് കുടുംബത്തിൽ നിന്നും പിന്തുണ ലഭിച്ചിട്ടില്ലെന്ന് അൻഷിത മുൻപും പറഞ്ഞിട്ടുണ്ട്. എന്നാൽ അന്നൊക്കെ തന്റെ ഉമ്മിയാണ് പിന്തുണ തന്നിരുന്നതെന്നാണ് അഭിമുഖത്തിൽ നടി പറയുന്നത്.

ആൽബങ്ങളും ഷോർട്ട് ഫിലിമും ചെയ്യുന്ന കാലം മുതൽ ബിപിൻ ചേട്ടനും താനും സുഹൃത്തുക്കളാണ്. ഇപ്പോൾ മൂന്നാല് വർഷമായി. പുള്ളിയുടെ കൂടെ ഞാൻ ഭയങ്കര കംഫർട്ടബിൾ ആണ്. ഞാൻ മാത്രമല്ല ബിപിൻ ചേട്ടന്റെ കൂടെ അഭിനയിച്ച എല്ലാവരും അങ്ങനെയേ പറയുകയുള്ളു.

Also Read
സെറ്റിലേക്ക് ഒറ്റയ്ക്ക് ചെല്ലുമ്പോൾ പലരുടേയും ധാരണ മറ്റെന്തോ ആണെന്നാണ്; ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി നടി ശ്രീധന്യ

എന്ത് സീൻ വന്നാലും അദ്ദേഹം നമുക്ക് സജഷൻ തരും. റൊമാൻസ് സീനുകൾ ആണെങ്കിലും ബിപിൻ ചേട്ടൻ അങ്ങനെ ചെയ്താൽ മതിയെന്ന് പറഞ്ഞ് തരും. സൂര്യയുടെ പ്രകടനത്തിന് ബിപിൻ ചേട്ടനും സംവിധായകനുമാണ് ക്രെഡിറ്റെന്ന് നടി പറയുന്നു. ഏഷ്യാനെറ്റിലെ കൂടെവിടെ സീരിയലിലെ സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങൾ അവതരിപ്പിക്കുകയാണ് ഇരുവരും.

വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതയായ ഉമ്മിയെ കുറിച്ചും സീരിയലിലെ വിശേഷങ്ങളുമെല്ലാം അൻഷിത പങ്കുവെക്കുന്നു. ഈ ഫീൽഡിലേക്ക് വരാൻ എല്ലാ സപ്പോർട്ടും തന്നത് എന്റെ ഉമ്മി തന്നെയാണ്. പിന്നെ എന്റെ ബ്രദറും. ടിവി യിൽ എന്നെ കാണുന്നത് സഹോദരനും വലിയ ഇഷ്ടമാണ്. ഉമ്മിയാണ് എന്നെ എല്ലായിടത്തും കൊണ്ട് പോവുന്നതും സഹായിക്കുന്നതും എല്ലാം.

തുടങ്ങിയ സമയത്ത് കുടുംബത്തിൽ ഭയങ്കര നെഗറ്റീവ് ആയിരുന്നു. ഇതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ ചോദിച്ചവരുണ്ട്. അതൊന്നും മൈൻഡ് ആക്കേണ്ടെന്നും പറയാനുള്ളത് പറഞ്ഞിട്ട് പോവട്ടേ എന്നും ഉമ്മിയാണ് പറഞ്ഞത്. തന്റെ ഉമ്മി വളരെ ചെറിയ പ്രായത്തിൽ വിവാഹം കഴിച്ച ആളാണ്. പതിമൂന്നാമത്തെ വയസിലായിരുന്നു ഉമ്മിയുടെ വിവാഹം. നന്നായി ഭക്ഷണം ഉണ്ടാക്കുന്ന ആളാണ് തന്റെ ഉമ്മിയെന്നും നടി പറയുന്നു.

Also Read
ദിലീപിനെ ഏറെ സ്‌നേഹിച്ച ദിലീപിന്റെ വിശേഷങ്ങൾ അപ്പപ്പോൾ തന്നെ ഏറ്റെടുത്ത ചെറുപ്പക്കാരൻ ; നീ മരണപെട്ടപ്പോൾ ആണല്ലോ ആ മുഖം കാണാൻ കഴിഞ്ഞത് : ഹൃദയ ഭേദകമായ കുറിപ്പ്

പക്ഷേ ഇപ്പോൾ ഫാമിലിയിൽ അന്നില്ലാത്ത പലതും ഇന്നുണ്ടാവുന്നുണ്ട്. അതാണ് മാറ്റം. അന്ന് നമുക്ക് ആവശ്യമുള്ള പലതും ആരും തന്നിരുന്നില്ല. പക്ഷേ ഇന്ന് പലരുടെയും ഭാഗത്ത് നിന്നും സ്നേഹവും മറ്റുമൊക്കെ കിട്ടുന്നുണ്ടെങ്കിലും അതിന്റെ സമയം കഴിഞ്ഞ് പോയി. എല്ലാവരോടും ഹായ്, ബൈ പറഞ്ഞ് നടക്കുകയാണെന്നും അൻഷിത പറയുന്നു.

അതേ സമയം കുടുംബവിളക്കിലെ ആനന്ദിന്റെ കഥാപാത്രത്തെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഞാൻ ആനന്ദേട്ടനോട് മിണ്ടില്ല. എന്തിനാണ് ആ ഇന്ദ്രജ എന്ന സ്ത്രീയുടെ പിന്നാലെ നടക്കുന്നതെന്ന് അൻഷിത ചോദിക്കുമ്പോൾ സ്‌ക്രീപ്റ്റിൽ ഉള്ളത് പോലെയല്ലേ ചെയ്യാൻ പറ്റുകയുള്ളുവെന്ന് താരം തിരിച്ച് ചോദിക്കുന്നു.

അച്ഛന്റെ പാത തന്നെ മകനും പിന്തുടരുകയാണ്. കെകെ മകനെ നശിപ്പിക്കല്ലേ എന്നും അൻഷിത തമാശരൂപേണ കുടുംബവിളക്ക് താരങ്ങളോടായി പറയുന്നു.

Advertisement