സ്റ്റാർ മാജിക് പരിപാടിയിൽ സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി മറ്റുള്ളവർ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തുവെന്ന് ആരോപണം ഉയരുകയാണ് സോഷ്യൽമീഡിയയിൽ. എന്നാൽ ബിനു അടിമാലിയെ സന്തോഷ് പണ്ഡിറ്റ് അപമാനിക്കുന്ന വീഡിയോയും അതിന് പിന്നാലെ പുറത്തെത്തിയിരുന്നു. ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സ്റ്റാർ മാജിക് ഷോയിലെ മറ്റൊരു താരമായ അസീസ് നെടുമങ്ങാട്.
സന്തോഷ് പണ്ഡിറ്റിന് പരിപാടിയുടെ രീതികൾ അറിയാത്തത് കൊണ്ട് സംഭവിച്ചതാണ് ഇതൊക്കെയെന്ന് അസീസ് പറയുന്നു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്നത്.
ALSO READ
വിവരക്കേട് പറയാതെ സ്ത്രീയേ ; വൈറലായി ഭാവനയുടേയും രമ്യ നമ്പീശന്റേയും വീഡിയോ
അസീസിന്റെ വാക്കുകൾ:
സ്റ്റാർ മാജിക്കിനെ കുറിച്ച് പറയുന്ന സുഹൃത്തുക്കളോട് ഒറ്റ കാര്യമേ പറയാനുള്ളു. സ്റ്റാർ മാജിക് വളരെ ഭയാനകമായ പ്രശ്നങ്ങളിലൂടെ പോയ്കൊണ്ടിരിയ്ക്കുകയാണ്. സത്യസന്ധമായി പറയുകയാണെങ്കിൽ ഞങ്ങൾ ആരെയും ദ്രേഹിക്കാറില്ല. നമ്മൾ ജനിച്ച് വളർന്നപ്പോൾ മുതൽ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരെല്ലാം പിന്നീട് ഒത്തൊരുമിക്കുന്നത് പോലെയാണ് സ്റ്റാർ മാജിക്കിൽ എത്തുന്നത്.
ഞങ്ങൾ കൂട്ടുകാർ പറയുന്ന തമാശകൾ മാത്രമാണ് അതിൽ നടക്കുന്നത്. ചിലർക്ക് അറ്റാക്ക് ചെയ്യുന്നത് പോലെ തോന്നും. പക്ഷേ സുഹൃത്തുക്കൾ ഒത്തൊരുമയോടെ കൂടുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ മാത്രമാണ് അവിടെ നടക്കുന്നത്. അത് ക്യാമറ വെച്ച് ഷൂട്ട് ചെയ്യുകയാണ്. ആരെയും അവഹേളിക്കുന്ന രീതിയിലോ കളിയാക്കുന്ന തരത്തിലോ ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ആയിരുന്നെങ്കിൽ ഞാൻ എന്നേ പോയേനെ. ഷിയാസ് ഒക്കെ എപ്പോഴേ കളഞ്ഞിട്ട് പോയേനെ. നമ്മുടെ ആ പരിപാടിയിലെ ഒരു ജോണർ ആണത്. ഇപ്പോൾ സന്തോഷ് ചേട്ടൻ വന്നപ്പോൾ ഉണ്ടായ വിഷയത്തെക്കുറിച്ച് ഞാൻ വിളിച്ചു അന്വേഷിച്ചു.
എനിക്കും വിഷമമായി തോന്നി. അതിൽ പറഞ്ഞിരിക്കുന്ന കാര്യം ഞാൻ ഇങ്ങനെ പാടും. അന്നേരം നിങ്ങൾ ഇതുപോലെ മാറ്റി പാടണമെന്ന് പുള്ളി തന്നെ പറഞ്ഞതാണെന്നാണ്. അങ്ങനെ പുള്ളിക്കാരൻ പറഞ്ഞിട്ടാണ് ചെയ്തിട്ടുള്ളത്. അത് പുള്ളിക്ക് കളിയാക്കൽ ആയി തോന്നിയെങ്കിൽ തൊട്ടടുത്ത ദിവസത്തെ എപ്പിസോഡിൽ പറയാമായിരുന്നു. ഇൻട്രോ ഒന്നും സ്ക്രീപ്റ്റഡ് അല്ല. നമ്മൾ പറഞ്ഞത് ശരിയായില്ലെങ്കിൽ അന്നേരം തന്നെ വിളിച്ച് പറയും. സത്യം പറഞ്ഞാൽ നമ്മൾ മനസിൽ എഡിറ്റ് ചെയ്താണ് അവിടെ ഓരോ കാര്യങ്ങളും പറയുന്നത്.
അദ്ദേഹം ഗസ്റ്റ് ആയിട്ടല്ല, ഞങ്ങളെ പോലെ മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് വന്നത്. സന്തോഷേട്ടന് സത്യത്തിൽ നമ്മുടെ പരിപാടിയുടെ ജോണർ അറിയില്ല. മുൻപൊരിക്കൽ അദ്ദേഹം സ്റ്റാർ മാജിക്കിൽ വന്നപ്പോൾ നിങ്ങളുടെ ഒരു ആരാധിക ഇവിടെ വന്നിട്ടുണ്ടെന്ന് പറഞ്ഞ് ലക്ഷ്മി ഒരാളെ വിളിച്ചു. വന്നത് തങ്കച്ചൻ ആയിരുന്നു. അതൊരു ക്യാരക്ടർ ആയിരുന്നെങ്കിലും പുള്ളിക്ക് അത്ര ഇഷ്ടം ആയില്ല.
ALSO READ
നിങ്ങളെന്നോട് കാണിച്ചത് ശരിയായില്ല, ഇത് ചീറ്റിങ്ങ് ആണെന്നൊക്കെ പുള്ളി പറഞ്ഞു. തങ്കച്ചനും സന്തോഷേട്ടനും തമ്മിലൊരു ഡാൻസ് വരെ പ്ലാൻ ചെയ്തെങ്കിലും ഒടുവിൽ ശശാങ്കന്റെ കൂടെയാണ് തങ്കു ഡാൻസ് കളിച്ചത്. ഈ ഷോയുടെ രീതി അദ്ദേഹത്തിന് മനസിലായില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരിക്കലും ഒരു താരത്തെ വിളിച്ച് വരുത്തി കളിയാക്കാൻ നോക്കില്ല.
ആ വ്യക്തി ഞങ്ങൾക്കൊരു ശല്യമായിട്ടില്ല. പുള്ളിയുടെ കരിയർ തകർക്കാനോ അവസരങ്ങൾ ഇല്ലാതാക്കാനോ ആരും ശ്രമിച്ചിട്ടില്ല, ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം ഒറ്റയ്ക്ക് വന്ന് ഒറ്റയ്ക്ക് സിനിമ തിയേറ്ററിൽ എത്തിച്ച വ്യക്തിയാണ്. പുള്ളി ബുദ്ധി കൊണ്ട് മാത്രം കളിക്കുന്ന ആളാണെന്നും ഞാൻ പറയും. ഈ ഷോ നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ ഞങ്ങൾ ഇനിയും വരും എന്നും അസീസ് പറയുന്നുണ്ട്.