മോൺസൻ മാവുങ്കൽ എന്നയാൾ നടത്തിയ പുരാവസ്തു തട്ടിപ്പിന്റെ കഥകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം കേട്ടുകൊണ്ട് ഇരിക്കുന്നത്. രാഷ്ട്രീയക്കാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സെലിബ്രിറ്റികളും അടക്കം സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിലുള്ള നിരവധി പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.
കോടികൾ വിദേശത്ത് നിന്നും തന്റെ അക്കൗണ്ടിലേക്ക് എത്താനുണ്ടെന്ന രേഖകൾ കാണിച്ച് വിശ്വസിപ്പിച്ച് ഇയാൾ പലരിൽ നിന്നും കോടിക്കണക്കിന് രൂപ പറ്റിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഉന്നതരുമായുള്ള തന്റെ സ്വാധിനവും ബന്ധങ്ങളുമാണ് ഇയാൾ ഇതിനു വേണ്ടി ഉപയോഗിച്ചത്.
ആരെയും എന്തും പറഞ്ഞു വിശ്വസിപ്പിക്കാൻ ഉള്ള ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു ഇയാൾക്ക്. വിദേശ പണം എത്തിയാൽ തനിക്ക് തരുന്ന പണത്തിന്റെ ഇരട്ടിയോളം തിരിച്ചു തരുമെന്ന വാഗ്ദാനത്തിലും ഇയാളുടെ ഷോയിലും വാചകമടിയിലും പെട്ട് കണ്ണു മഞ്ഞളിച്ച പണത്തോട് അത്യാർത്തിയുള്ള നിരവധിപേർ ഇയാൾക്ക് പണം നൽനൽകുക ആയിരുന്നു.
ഇയാളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പുതിയ ചില റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇയാൾ പറ്റിച്ചവരുടെ കൂട്ടത്തിൽ പല വമ്പൻമാരും ഉണ്ടായിരുന്നു എന്ന് വ്യക്തമായിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ ഒരു പ്രമുഖ താരത്തെയും ഇയാൾ പറ്റിച്ചിരുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് ഇദ്ദേഹം എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൊച്ചി നഗരത്തിന് പുറത്താണ് ഇദ്ദേഹം താമസിക്കുന്നത്. പത്തുലക്ഷം രൂപയുടെ വാച്ച് ആണ് ഈ നടന്ന ഇദ്ദേഹം സമ്മാനം കൊടുത്തത്. ഈ നടൻ പിന്നീട് വാച്ച് ദുബായിൽ കൊണ്ടുപോയി പരിശോധന നടത്തി. അപ്പോഴാണ് ഇതിന് വലിയ വിലയൊന്നും ഇല്ലെന്നും വെറും 200 ദിർഹംസ് മാത്രമാണ് ഇതിന്റെ വിലയെന്നും അദ്ദേഹം തിരിച്ചറിയുന്നത്.
പുരുഷന്മാർക്ക് വാച്ചുകളും സ്ത്രീകൾക്ക് സ്വർണാഭരണങ്ങൾ അടക്കമുള്ള സാധനങ്ങളും ആണ് ഇദ്ദേഹം സമ്മാനം നൽകിയിരുന്നത്. ഗായകൻ എംജി ശ്രീകുമാറിന് ഇയ്യാൾ ബ്ലാക്ക് ഡയമണ്ട് എന്ന പേരിൽ ഒരു മോതിരം സമ്മാനിച്ചിരുന്നു. ഒരു ചാനൽ പരിപാടിയിൽ ഇത് കൈയ്യിൽ അണിഞ്ഞ് വന്ന് തട്ടിപ്പുകാരനെ പുകഴ്ത്തി എംജി സംസാരിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.