അച്ഛന്റേയും അമ്മയുടേയും വിയർപ്പു കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാനേ അവർക്കറിയൂ, തന്നെ ചൊറിയാൻ വന്നവരെ തേച്ചൊട്ടിച്ച് സൂര്യ ജെ മേനോൻ

68

ബിഗ്ബോസ് മലയാളം പതിപ്പ് മുന്നാം സീസണിൽ എത്തിയതോടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയും നടിയും ഡിജെയുമാണ് സൂര്യ ജെ മേനോൻ. ബിഗ്ബോസ് ഹൗസിനുള്ളിൽ 90ദ ിവസങ്ങൾ സൂര്യ പൂർത്തിയാക്കിയിരുന്നു. എന്നാൽ ഷോയിൽ പങ്കെടുക്കവെ കടുത്ത വിമർശനവും താരം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

സൂര്യയ്ക്ക് എതിരെ പലരും സൈബർ അറ്റാക്കുകളും നടത്തിയിരുന്നു. ഇപ്പോഴിതാ തനിക്ക് എതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ട്രോളുകൾക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സൂര്യ മേനോൻ.
എന്നെ ഹോട്ടൽ സപ്ലയർ ആയി ചിത്രീകരിക്കുന്ന ട്രോളുകൾ കണ്ടു സന്തോഷമേ ഉള്ളൂ. ഏതൊരു ജോലിക്കും മര്യാദ ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ.

Advertisements

അധ്വാനിച്ചു ജീവിക്കാത്തവർക്ക് അതിന്റെ വില അറിയില്ല. അച്ഛന്റേയും അമ്മയുടേയും വിയർപ്പു കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാനേ അവർക്ക് അറിയൂ. സ്റ്റേ ഹാപ്പി ഗായ്സ് എന്നായിരുന്നു ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

Also Read
ഒരു നടൻ എന്നതിനേക്കാൾ മികച്ച മനുഷ്യനാണ് മമ്മൂട്ടി, അദ്ദേഹത്തിന്റെ കൂടെ ഒരു മലയാളം സിനിമയിൽ അഭിനയിക്കണം; മലയാളത്തിൽ രജനീകാന്ത്, വീഡിയോ വൈറൽ

അതേ സമയം കഴിഞ്ഞ ദിവസം സൂര്യയുടെ പിറന്നാൾ ആയിരുന്നു. വൃദ്ധ സദനത്തിലായിരുന്നു സൂര്യ തന്റെ പിറന്നാൾ ആഘോഷിച്ചത്. അടുത്തിടെ വിവാഹത്തെക്കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു. വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും താൻ എന്ത് സ്വപ്നം കണ്ടാലും അതിൽ നിന്നും വേദന മാത്രമേ ലഭിച്ചിട്ടുള്ളു.

അതുകൊണ്ട് ഇപ്പോൾ ഞാൻ കല്യാണ സ്വപ്നങ്ങളൊക്കെ തൽകാലം മാറ്റി വെച്ചിരിക്കുകയാണ്. സ്ത്രീധനം കൂടുതൽ ചോദിച്ചതോടെ വേണ്ടെന്ന് വെച്ചു. എനിക്ക് ഇഷ്ടപ്പെട്ട ഒരു വ്യക്തി തന്നെയായിരുന്നു എന്റെ അടുത്ത് അത്രയും സ്ത്രീധനം ചോദിച്ചത്. അയാളിൽ നിന്നും അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

സാമ്പത്തികമായി വളരെ ഉയർന്ന നിലയിലായിരുന്നു അദ്ദേഹം. ആൾക്ക് സ്വന്തമായി വരുമാനമോ ജോലിയോ ഒന്നുമുണ്ടായിരുന്നില്ല. വീട്ടുകാർ നല്ല സ്വർണമൊക്കെ ചോദിക്കുന്നുണ്ട്. എനിക്ക് ഇഷ്ടമായത് കൊണ്ട് ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ എങ്ങനെ എങ്കിലും നടത്താം എന്ന് പറഞ്ഞു.

Also Read
ഫഹദ് ഫാസിലിന് ഒപ്പം ഒരു ലിഫ്റ്റിൽ കുടുങ്ങി പോയാൽ എന്ത് ചെയ്യും: രശ്മിക മന്ദാന പറഞ്ഞ മറുപടി കേട്ടോ

പക്ഷേ ഇത്രയും സ്വർണം ചോദിക്കുന്ന ആളിന് അതിനുള്ള യോഗ്യത ഉണ്ടോന്ന് കൂടി അമ്മ ചോദിച്ചു. ആ ചോദ്യം മനസിൽ ഒരു എക്കോപോലെ മുഴങ്ങി കൊണ്ടിരുന്നു. അമ്മ ചോദിച്ചത് എന്റെ മനസിനെ സ്പർശിച്ചു. ഇതേ കുറിച്ച് അവരുടെ അടുത്ത് പറഞ്ഞ് വിടുകയായിരുന്നു എന്നും സൂര്യ ജെ മേനോൻ വ്യക്തമാക്കുന്നു.

Advertisement