ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും സാമന്തയ്ക്ക് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. ഇതിനു കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് സിനിമകളിൽ സാമന്ത ആയിരുന്നു നായിക എന്നതുകൊണ്ടാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി സാമന്ത ആണ് കേരള മാധ്യമങ്ങളിലടക്കം പ്രധാന ചർച്ചാവിഷയം. ഇതിനു കാരണം ഭർത്താവ് നാഗചൈതന്യയും ആയി ഉള്ള വിവാഹമോചന വാർത്തകളാണ്.
ALSO READ
മമ്മൂട്ടിയെ തൊടാൻ ശ്രമിച്ചും മമ്മൂക്ക എന്ന് വിളിച്ച് ഉമ്മ വച്ചും ഒരു കുഞ്ഞ് ആരാധിക ; വീഡിയോ വൈറൽ
കുറച്ചു വർഷങ്ങൾക്കു മുമ്പായിരുന്നു ഇരുവരും വിവാഹം ചെയ്യുന്നത്. സാമന്തയുടെ ആദ്യ തെലുങ്ക് ചിത്രത്തിലെ നായകൻ ആയിരുന്നു നാഗചൈതന്യ. വിണ്ണൈ താണ്ടി വരുവായ എന്ന സിനിമയുടെ തെലുങ്ക് പതിപ്പ് ആയിരുന്നു ഇത്. അന്നുമുതൽ ഇരുവരും സൗഹൃദത്തിലായിരുന്നു. പിന്നീട് ആ സൗഹൃദം പ്രണയത്തിൽ എത്തുകയും വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു. പിന്നീട് തെലുങ്ക് സിനിമയിലെ സൂപ്പർ ദമ്പതിമാർ ആയി മാറി ഇരുവരും. അതുകൊണ്ടുതന്നെ ഇരുവരുടെയും വിവാഹമോചനം പ്രേക്ഷകർക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല.
വിവാഹമോചന വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ പലതരത്തിലുള്ള കഥകളാണ് ആളുകൾ പറഞ്ഞു ഉണ്ടാക്കിയത്. ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് താരം. കഴിഞ്ഞദിവസം താരം ഇൻസ്റ്റഗ്രാമിൽ ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ നടത്തിയിരുന്നു. ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരത്തോട് അവർ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ആയിരുന്നു അത്. പ്രതീക്ഷിച്ചത് പോലെ തന്നെ മിക്കവരും വിവാഹമോചന വിഷയത്തെക്കുറിച്ച് ആയിരുന്നു ചോദിച്ചത്. ഇതിൽ ഒരു ചോദ്യത്തിന് മാത്രം സാമന്ത ഉത്തരം നൽകി. ഇൻഡയറക്ട് ആയിട്ടുള്ള ഉത്തരമാണ് സാമന്ത നൽകിയത് എങ്കിലും പ്രേക്ഷകർക്ക് അറിയേണ്ട കാര്യങ്ങൾ എല്ലാം തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട്.
ALSO READ
‘നിങ്ങൾ മുംബൈയിലേക്ക് മാറി താമസിക്കുവാൻ പോവുകയാണോ?” എന്നായിരുന്നു ഒരു വ്യക്തി ചോദിച്ചത്. ഇതിന് സാമന്ത നൽകിയ മറുപടി ഇങ്ങനെയാണ്. ”എവിടെ നിന്നുമാണ് ഈ ഗ്രൂപ്പ് തുടങ്ങിയത് എന്ന് എനിക്കറിയില്ല. പക്ഷേ മറ്റ് നൂറുകണക്കിന് അഭ്യൂഹങ്ങൾ പോലെ തന്നെ, ഇതും സത്യമല്ല.
ഹൈദരാബാദ് ആണ് എൻറെ വീട്. ഹൈദരാബാദ് തന്നെ ആയിരിക്കും എന്നും എൻറെ വീട്. എനിക്ക് വേണ്ടതെല്ലാം ഹൈദരാബാദ് നൽകുന്നുണ്ട്. ഞാൻ ഇവിടെ തന്നെ താമസിക്കുന്നത് തുടരും” ഇതായിരുന്നു സാമന്ത നൽകിയ മറുപടി. ഇതിൽ സാമന്ത ഉപയോഗിച്ച് ഒരു പ്രയോഗം ഏറെ ശ്രദ്ധിക്കപ്പെടുന്നു. ”മറ്റു നൂറുകണക്കിന് അഭ്യൂഹങ്ങൾ” എന്ന പ്രയോഗമാണ് അത്. വിവാഹമോചന അഭ്യൂഹങ്ങളെ കുറിച്ച് ആയിരിക്കണം താരം ഉദ്ദേശിച്ചത്. അങ്ങനെയാണെങ്കിൽ വിവാഹമോചന അഭ്യൂഹങ്ങൾ സത്യമല്ല എന്ന് സാമന്ത പറഞ്ഞിരിക്കുന്നത് ആയിട്ടാണ് ആരാധകർ കണക്കാക്കുന്നത്.