വിളിച്ചു വരുത്തി സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചു: ലക്ഷ്മി നക്ഷത്രയും നവ്യാ നായരും നിത്യാ ദാസും ഉൾപ്പടെയുള്ള വർക്ക് എതിരെ സോഷ്യൽ മീഡിയ

867

മലയാളം മിനിസ്‌ക്രീൻ പരിപാടികളിൽ ആരാധകർ ഏറെയുള്ള ജനപ്രിയ ഷോയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്. സീരിയിൽ താരങ്ങളും മിമിക്രി കലാകാരന്മാരും പങ്കെടുക്കുന്ന പരിപാടിയ്ക്ക് നേരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഒരു വിഭാഗം ആരാധകർ.

നടനും സംവിധായകനും ഒക്കെയായ സന്തോഷ് പണ്ഡിറ്റിനെ ഷോയിൽ വിളിച്ചുവരുത്തി അപമാനിച്ചതായാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണം. കഴിഞ്ഞ ദിവസം ഷോയിലെ അതിഥികളായി സിനിമാ മുൻകാല നായികാ നടിമാരായ നവ്യാ നയാരും നിത്യ ദാസും എത്തിയിരുന്നു. ഈ സമയത്ത് സന്തോഷ് പണ്ഡിറ്റും പരിപാടിയിൽ പങ്കെടുത്തിരുന്നു.

Advertisements

എന്നാൽ താരത്തെ അവതാരക ലക്ഷ്മി നക്ഷത്രയും നവ്യാ നയാരും നിത്യ ദാസും ഉൾപ്പടെയുള്ളവർ അ പമാ നിക്കുക ആയിരുന്നു എന്ന വിമർശനമാണ് ഇപ്പോൾ സജീവമാകുന്നത്. ഈ വിഷയത്തിൽ സിനിഫൈൽ ഗ്രൂപ്പിൽ മനിഷ് മണിക്കുട്ടൻ എന്ന വ്യക്തി പങ്കുവച്ചൊരു കുറിപ്പാണ് ഉപ്പോൾ വൈറലാവുന്നത്. ആ കുറിപ്പ് ഇങ്ങനെ:

Also Read
അതോർത്ത് ചില ദിവസങ്ങളിൽ എനിക്ക് ഉറങ്ങാൻ പറ്റിയില്ല: സ്വന്തം സുജാതയിലെ വില്ലത്തി ‘റൂബി’ അനു നായർ യഥാർഥ ജീവിതത്തിൽ ഇങ്ങനെ

മുൻപും പല രീതിയിൽ ഉള്ള വിമർശങ്ങൾ ഏറ്റു വാങ്ങിയ പ്രോഗ്രാം ആണ് സ്റ്റാർ മാജിക്. അതിൽ ഏറ്റവും കൂടുതൽ കേട്ടത് ബോ ഡി ഷെ മി ങ്ങ് കൂടുതൽ ആണ് എന്നുള്ളതാരുന്നു. സാബു മോൻ ഗസ്റ്റ് ആയി വന്നപ്പോൾ അത് ആ ഷോയിൽ തന്നെ പറയുകയും ചെയ്തു. എങ്കിൽ പോലും ഇതിലെ പല സ്‌കിറ്റുകളും നമ്മളെ ചിരിപ്പിച്ചിട്ടുണ്ട്.

തങ്കച്ചൻ എന്ന കലാകാരന്റെ കഴിവ് ഒരു പക്ഷെ പ്രേക്ഷകർ കണ്ടത് ഈ ഷോയിലൂടെ ആണ്. വിമർശങ്ങൾ വന്നപ്പോളും പലരും പറഞ്ഞ ന്യായം അവർ കൂട്ടുകാർ തമ്മിൽ കളിയാക്കുന്നത് ആണ്, അല്ലെങ്കിൽ പാവം കലാലരന്മാർ ആണ് എന്നുള്ളതാണ്.

അത് അങ്ങനെ കണ്ടാൽ തന്നെ കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചത് പരിധി വിട്ടു പോയി. ഒരു കലാകാരനെ വിളിച്ചു വരുത്തി അ പമാ നി ക്കുക ആണ് എല്ലാവരും കൂടി ചേർന്ന് ചെയ്തത്. അതിനു മുന്നിൽ നിന്നത് ലക്ഷ്മി നക്ഷത്ര നവ്യ നായർ നിത്യ ദാസ് എന്നിവർ ആയിരുന്നു.

ഒരു അർത്ഥത്തിൽ ഇവരുടെ യഥാർത്ഥ സ്വഭാവം പുറത്ത് വന്നു എന്ന് തന്നെ പറയാം. ഒരു കലാകാരൻ അയാളുടെ കഴിവിന് അനുസരിച്ചു ചെയ്യുന്നതിനെ അംഗീകരിക്കണം എന്ന് ആരും പറയുന്നില്ല, പക്ഷെ ഇപ്രകാരം അപമാനിക്കാൻ പാടുള്ളതല്ല. ഏറ്റവും സന്തോഷം തോന്നിയ കാര്യം കണ്ട ഭൂരിഭാഗം ആളുകൾക്കും ഇതേ അഭിപ്രായം ആണെന്നുള്ളതെന്നും ഇയാൾ കുറിക്കുന്നു.

എന്നാൽ ചിലർ പരിപാടിയെ പിന്തുണച്ചു കൊണ്ടും സന്തോഷ് പണ്ഡിറ്റിനെ ഉപദേശിച്ചും രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരം നായികമാർ വരുന്ന പരിപാടിയിൽ സന്തോഷ് പണ്ഡിറ്റ് പങ്കെടുക്കരുതെന്നു ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ ചിലർ കാശിനു വേണ്ടി സന്തോഷ് പണ്ഡിറ്റ് എന്തും ചെയ്യുമെന്ന വിമർശനവും ഉയർത്തുന്നുണ്ട്.

Also Read
പ്രതിശ്രുത വരൻ വിഗ്‌നേഷിനൊപ്പം തിരുപ്പതി സന്ദർശിച്ച് നയൻതാര ; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ

ഇതെന്തോന്ന് സന്തോഷിനെ പരിപാടിയിൽ വിളിച്ച കൊണ്ട് അവൻ വന്നു അവർ ആദ്യമേ ഇങ്ങനെ ആണ് അവിടുത്തെ പരിപാടി എന്ന് അറിയാലോ സന്തോഷിന് അതിൽ എന്തേലും കുഴപ്പം ഉണ്ടേൽ ആൾക്ക് പങ്കെടുക്കേണ്ട ആവശ്യം ഇല്ലല്ലോ. ഇനി പരിപാടി തുടങ്ങിയിട്ടാണ് അറിയുന്നേ എങ്കിലും എനിക്ക് ഇത് പറ്റില്ല എന്ന് പറഞ്ഞു പോവാലേ.

അപ്പോ അയാൾക്ക് ഒരു കുഴപ്പവുമില്ല കോമാളി ആവുന്നതിൽ പിന്നെ നമുക്ക് എന്ത്, ക്യാഷിന് വേണ്ടി എന്തും അവൻ ചെയ്യും എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും രണ്ട് കൂട്ടരും അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണെന്നും ചിലർ പറയുന്നു.

Advertisement