കുഞ്ഞു വാവയുടെ നൂലുകെട്ട് വിശേഷവുമായി അശ്വതി ശ്രീകാന്ത്, വാവ ഇനി കമല ശ്രീകാന്ത് എന്ന് അറിയപ്പെടും

355

ടെലിവിഷൻ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു പരിപാടിയുടെ അവതാരകയായി എത്തിതാരം പിന്നീട് മലയാളികൾക്ക് സുപരിചിതയായി മാറുകയായിരുന്നു. നിരവധി പരിപാടികളുടെ അവതാരകയായി തിളങ്ങി നിൽക്കുമ്പോൾ തന്നെ താരം അഭിനയത്തിലേക്കും കടക്കുക ആയിരുന്നു.

ഫിളവേഴ്‌സ് ചാനലിലെ തന്നെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെയാണ് താരം രണ്ടാമതും അമ്മയായത്.

Advertisements

Also Read
അങ്ങനെയൊരു വിചിത്ര സ്വഭാവം കരീനയ്ക്ക് ഉണ്ട്, കിടപ്പുമുറിയിലെ ആ രഹസ്യം പരസ്യമാക്കി സെയ്ഫ് അലിഖാൻ

ഇപ്പോഴിതാ തന്റെ രണ്ടാമത്തെ കുഞ്ഞു വാവയുടെ നൂലുകെട്ട് ചടങ്ങുകളുടെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. അശ്വതിയും ഭർത്താവു ശ്രീകാന്തും കുടുംബത്തിലെ മുതിർന്നവരും ചേർന്നുള്ള ലളിതമായ ചടങ്ങിലായിരുന്നു നൂലുകെട്ട്. കമല ശ്രീകാന്ത് എന്നാണ് കുഞ്ഞിന് നൽകിയ പേര്.

നൂലുകെട്ട് ചടങ്ങിന്റെ ഏതാനും ചിത്രങ്ങൾ അശ്വതി ആരാധകരുമായി പങ്കിട്ടു. അതേ സമയം കഴിഞ്ഞ ദിവസം കുഞ്ഞിനെക്കുറിച്ചും പ്രസവത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു, ഗർഭകാലത്ത് താൻ വളരെ സന്തോഷവതിയായി ഇരുന്നതിനാൽ തന്നെ കുഞ്ഞ് ഹാപ്പി ബേബി ആണെന്നും കുഞ്ഞിന്റെ പേര് ഇരുപത്തിയെട്ട് കെട്ട് ചടങ്ങ് കഴിഞ്ഞ ശേഷം അവളോട് ആദ്യം പറഞ്ഞിട്ട് നിങ്ങളെ അറിയിക്കാമെന്നും അത് താമസിക്കില്ലെന്നും അശ്വതി പറഞ്ഞിരുന്നു.

Also Read
തന്റെ ഭർത്താവുമായി വീണ്ടും അടുക്കാൻ ശ്രമിച്ച മുൻ ഭാര്യയെ കായികമായി കൈകാര്യം ചെയ്ത് രവീണ ടണ്ടൻ, സംഭവം ഇങ്ങനെ

പ്രസവ സമയത്ത് കൂടെ ഉണ്ടാകാനായത് വലിയ ആശ്വാസമാണ് എന്നും പൊക്കിൾ കൊടിയിൽ നമ്മുടെ ജീവനെ കാണാനാകുന്നത് വല്ലാത്ത ഫീലാണ്. കുഞ്ഞ് പുറത്തെത്തിയിട്ടും പെൺകുഞ്ഞാണെന്ന് ഡോക്ടർ പറഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിച്ചില്ല. കുഞ്ഞിന്റെ ജെൻഡർ ഏതാണെന്ന് പോലും ഞങ്ങൾ അപ്പോൾ നോക്കിയില്ലായിരുന്നു കുറച്ച് കഴിഞ്ഞാണ് അതെ കുറിച്ചു പോലും ചിന്തിച്ചത് വല്ലാത്തൊരു ഫീലിലായിരുന്നു ഞങ്ങൾ.

തലനിറയെ മുടിയുള്ള ബേബിയാണ്, തനിക്ക് കാണാനാകുന്നുണ്ട്, ബേബിയെ പെട്ടെന്ന് കാണണമെങ്കിൽ ആക്ടീവായി പുഷ് ചെയ്‌തോളൂ എന്ന് തന്നോട് പറഞ്ഞതായി ഓർക്കുന്നുണ്ട്. ഇനിയുള്ള വിശേഷങ്ങളും പിന്നാലെ പറയാം മൂത്ത മകളുടെ പേരിനോട് സാമ്യമുള്ള പേരാണ് കുഞ്ഞിനായി തെരഞ്ഞെടുത്തത്. വേദനയില്ലാതെ പ്രസവിക്കുന്ന എപ്പിഡ്യൂറൽ തെറപ്പിയെ കുറിച്ചുള്ള വിശദമായ വിവരണവും അതിന്റെ ഗുണഗണങ്ങളെ പറ്റിയും അശ്വതി വീഡിയോയിലൂടെ പറഞ്ഞിരുന്നു.

Advertisement