ഓരോ സെക്കൻഡും എൻജോയ് ചെയ്യും, വളരെ അത്ഭുതകരമായ മനുഷ്യൻ: മോഹൻലാലിനെ കുറിച്ച് ലിയോണ ലിഷോയിയും ശാന്തി പ്രിയയും

501

പകരം വെക്കാനില്ലാത്ത മലയാളത്തിൻരെ നടന വിസ്മയം ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. 40ൽ അധികം വർഷങ്ങളായി സിനിമാ രംഗത്ത് മുടിചൂടാ മന്നനായി നിൽക്കുന്ന മോഹൻലാൽ മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. സഹപ്രവർത്തകരോടും ആരാധകരോടുമെല്ലാം വളരെ അടുത്ത ബന്ധമാണ് നടൻ കാത്തു സൂക്ഷിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ താരരാജാവ് തന്റെ ആരാധകർക്കായി ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ പോലും പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലം വൈറൽ ആകാറുമുണ്ട്. നടന്റെ വിശേഷങ്ങൾ പങ്ക വെയ്ക്കുന്നതിനോടൊപ്പം തന്നെ തന്റെ ആരാധകരുടെ വിശേഷങ്ങളും മോഹൻലാൽ ചോദിച്ച് അറിയാറുണ്ട്.

Advertisements

ലോക്ക് ഡൗൺ കാലത്ത് എല്ലാം തന്റെ സഹപ്രവർത്തകരുടെ ക്ഷേമം അന്വേഷിച്ച് താരം രംഗത്ത് എത്തിയിരുന്നു. വീഡിയോ കോളിലൂടേയു ഫോണിലൂടേയുമാണ് താരം തന്റെ സഹപ്രവർത്തകരെ ബന്ധപ്പെട്ടത്. കൂടാതെ കേരളത്തിലെ ജനങ്ങൾക്ക് ഒരു കൈ സഹായവുമായി എത്തുകയും ചെയ്തിരുന്നു. മോഹൻ ലാലിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

Also Read
അടുത്ത ജന്മത്തിൽ എങ്കിലും എനിക്ക് ആ സൂപ്പർതാരത്തിന്റെ ഭാര്യ ആകണം; മനസ്സിലെ ഇഷ്ടം തുറന്നു പറഞ്ഞ് അനുശ്രീ

സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കൻ താരം നേരം കണ്ടെത്താറുണ്ട്. ഭാര്യ സുചിത്ര യ്‌ക്കൊപ്പമുള്ള യാത്ര ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. നടൻ തന്നെയാണ് ഈ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത്. കൂടാതെ പാചക വീഡിയോയുമായും ഇടയ്ക്ക് മോഹൻലാൽ എത്താറുണ്ട്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുന്ന വ്യക്തിയാണ് മോഹൻലാൽ.

ഇത് സഹപ്രവർത്തകർ തന്നെ പല അവസരത്തിലും പറഞ്ഞിട്ടുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മോഹൻലാലിനെ കുറിച്ച് യുവതാരങ്ങളായ ലിയോണ ലിഷോയിയുടേയും ശാന്തി പ്രിയയുടേയും വാക്കുകളാണ്. ലാലേട്ടൻ ജീവിതം ആഘോഷിക്കുന്ന പോലെ വേറെ ആരും ഇല്ല എന്നാണ് ഇവർ പറയുന്നത്. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അവതാരകൻ മോഹൻലാലിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. മോഹൻലാലിനെ കുറിച്ച് ഒറ്റ വാക്കിൽ എന്ത് പറയും എന്നായിരുന്നു അവതാരകന്റെ ചോദ്യം. നടൻ വളരെ അത്ഭുതകരമായ മനുഷ്യനാണെന്നാണ് ശാന്തി പ്രിയ പറഞ്ഞത്. ജീവിതത്തിലെ ഒരോ നിമിഷവും ആഘോഷിക്കുന്ന ആളാണ് മോഹൻലാൽ എന്നാണ് ലിയോണ പറയുന്നത്. ജീവിതത്തില ഓരോ നിമിഷവും അദ്ദേഹം ആഘോഷിക്കുകയാണ്. കൂടെയുള്ളവരോടും അദ്ദേഹം പറയാറുണ്ടെന്നും ശാന്തി പ്രിയ പറയുന്നു.

ഓരോ സെക്കൻഡും താരം എൻജോയ് ചെയ്യുകയാണെന്നും നടി കൂട്ടിച്ചർത്തു. ഇരുവരും മോഹൻലാൽ ചിത്രത്തിന്റെ ഭാഗാമയിട്ടുള്ളവരാണ്. നാടിമാരുടെ വാക്ക് ആരാധകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. വളരെ കൂളായിട്ടുള്ള വ്യക്തിയാണ് മോഹൻലാൽ. മോഹൻലാലിന്റെ ദൃശ്യം 2 എന്ന ചിത്രത്തിലൂടെയാണ് ശാന്തി പ്രിയ ബിഗ് സ്‌ക്രീനിലെത്തിയത്. റിയൽ ലൈഫിൽ വക്കീലായ താരം സിനിമയിലും അഡ്വക്കേറ്റ് കഥാപാത്രത്തെ തന്നെയായിരുന്നു അവതരിപ്പിച്ചത്.

Also Read
ഒന്നൊന്നര ബിക്കിനി ചിത്രവുമായി അമലാ പോൾ, കണ്ണുതള്ളി ആരാധകർ, ഹോട്ട് അല്ല അതുക്കും മേലെ എന്ന് സോഷ്യൽ മീഡിയ

ദൃശ്യം 2 ൽ ജോർജ്ജ്കുട്ടിയെ കേസിൽ നിന്ന് രക്ഷപ്പെടുന്ന വാക്കിലായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ താരത്തിന് കഴിഞ്ഞിരുന്നു. നടൻ ലിഷോയിയുടെ മകളാണ് ലിയോണ. കളിക്കളം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ക്യാരക്ടർ റോളിലാണ് നടി അധികവും പ്രത്യക്ഷപ്പെടുന്നത്. ലിയോണയുടെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ഇഷ്‌കിലെ കഥാപാത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. മോഹൻലാൽ ചിത്രമായ റാമിൽ ഒരു പ്രധാനകഥാപാത്രത്തെ നടി അവതരിപ്പിക്കുന്നുണ്ട് അശ്വതി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴായിരുന്നു കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. ലിയോണ അഭിനയിച്ച നിരവധി ചിത്രങ്ങൾ റിലീസിനായി ഒരുങ്ങുന്നുണ്ട്.

Advertisement