അടുത്ത ജന്മത്തിൽ എങ്കിലും എനിക്ക് ആ സൂപ്പർതാരത്തിന്റെ ഭാര്യ ആകണം; മനസ്സിലെ ഇഷ്ടം തുറന്നു പറഞ്ഞ് അനുശ്രീ

8133

മലയാളത്തിന്റെ യുവ സൂപ്പർതാരം ഫഹദ് ഫാസിലിനെ നായകനാക്കി ലാൽജോസ് സംവിധാനം ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അനുശ്രീ. ഒരു റിയാലിറ്റി ഷോയിലൂടെ പരിചയത്തിലായ അനുശ്രീയെ ലാൽ ജോസ് സിനിമയിൽ എത്തിക്കുക ആയിരുന്നു.

ഡയമണ്ട് നെക്ലേസിന് പിന്നാലെ കൈ നിറയെ അവസരങ്ങളായിരുന്നു താരത്തിന് കിട്ടിയത്. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചട്ടുള്ള താരത്തിന് ആരാധകരും ഏറെയാണ്. വേഷത്തിന്റെ വലിപ്പ ചെറുപ്പം നോക്കാതെ നായികയന്നൊ സഹനടിയെന്നോ വ്യത്യാസമില്ലാതെ ഏറ്റെടുക്കുന്ന എല്ലാ വേഷങ്ങളും ഭംഗിയാക്കുക എന്നതാണ് അനുശ്രീയുടെ പ്രത്യേകത.

Advertisements

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അനുശ്രീ. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം നടി ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയോടുള്ള തന്റെ ആരാധന വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അനുശ്രീ.

Also Read
പണത്തിനോടുള്ള ആർത്തിയല്ല, നിസ്സഹായവസ്ഥയാണ് പറഞ്ഞത്; എന്റെ കൂടെ സിനിമയിലെത്തിയ പുരുഷ താരങ്ങൾക്ക് കൂടുതൽ പ്രതിഫലമുണ്ട്; അത് ശരിയല്ലെന്ന് അപർണ ബാലമുരളി

അടുത്തിടെ ഒരു അഭിമുഖത്തിൽ ആയിരുന്നു അനുശ്രീയുടെ തുറന്നു പറച്ചിൽ. തനിക്ക് അടുത്ത ജന്മം ജ്യോതിക ആകണം എന്നാണ് അനുശ്രി പറയുന്നത്. താൻ ജ്യോതിക ആയതിനു ശേഷം സൂര്യ വേറെ പോയി വിവാഹം കഴിച്ചത് കൊണ്ട് കാര്യം ഇല്ലന്നും അനുശ്രീ പറയുന്നു.

അതുകൊണ്ട് അടുത്ത ജന്മത്തിലും സൂര്യ ജ്യോതികയെ തന്നെ വിവാഹം കഴിക്കണം. അതേ സമയം താൻ ഫ്രീ ആണെങ്കിൽ സമ്മതിക്കുന്ന രണ്ടു കാര്യങ്ങളാണ് അമ്പലത്തിൽ പൊങ്കാല ഇടുന്നതും സൂര്യ വരുന്ന പ്രോഗ്രാമിന് പങ്കെടുക്കുന്നതും. സൂര്യയെ തനിക്ക് അത്രക്ക് ഇഷ്ടമാണെന്നും അനുശ്രീ പറയുന്നു.

നേരിൽ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഒരുമിച്ചുള്ള ചിത്രം എടുക്കാൻ കഴിഞ്ഞിരുന്നില്ല. കേരളത്തിലെ സൂര്യയുടെ ഫാൻസ് അസ്സോസിയേഷൻ സൂര്യയുമായി ബന്ധപ്പെട്ട ഏത് ആഘോഷം വന്നാലും തന്നെ വിളിക്കാറുണ്ട്. സൂര്യയുടെ വലിയ ആരാധിക എന്ന നിലയിൽ തന്നെ വലിയ കാര്യമാണവർക്ക്. സൂര്യ അഭിനയിച്ച ഏതു ചിത്രം കണ്ടാലും അതിലെ നായിക താനാണെന് സങ്കൽപ്പിക്കുമെന്നും അനുശ്രീ പറയുന്നു.

Also Read
‘ആ ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നു’; സുബി സുരേഷ് വിവാഹിതയാകുന്നു; വരനൊപ്പമുള്ള ചിത്രം പങ്കുവെച്ചു താരം; ഉടായിപ്പ് ആണോ എന്ന് ആരാധകർ

Advertisement