വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താര സുന്ദരിയാണ് നടി ശോഭന. മലയാളികളുടെയും പ്രിയപ്പെട്ട നടിയായ ശോഭന മികച്ച ഒരു നർത്തകി കൂടിയാണ്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാം അഭിനയിക്കുകയും നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുള്ള അതുല്യ പ്രതിഭകൂടിയാണ് ശോഭന.
ഇടക്കാലത്ത് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് നൃത്തത്തിൽ ശ്രദ്ധിക്കുകയായിരുന്നു ശോഭന. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വീണ്ടും സിനമയിലേക്ക് തിരികെ വന്നിരിക്കുകയാണ് . നൃത്തം തന്റെ ജീവശ്വാസമാക്കി മാറ്റിയ തന്റെ അഭിനയ മികവിന് തെല്ലും കോട്ടം തട്ടിയിട്ടില്ലെന്ന് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരം വീണ്ടും തെളിയിച്ചിരുന്നു.
ചിത്രത്തിലെ പ്രകടനത്തിന് ശോഭനയെ തേടി മികച്ച നടിക്കുള്ള സൈമ പുരസ്‌കാരവും എത്തിയിരുന്നു. അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ സുരേഷ് ഗോപിയായിരുന്നു നായകൻ. ദുൽഖർ സൽമാനും കല്യാണി പ്രിയദർശനുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ദുൽഖർ സൽമാൻ ആയിരുന്നു ഈ ചിത്രം നിർമ്മിച്ചത്
അതേ സമയം അവിവാഹിതയായ ശോഭന ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് വളർത്തുകയാണ് ഇപ്പോൾ. അനന്ത നാരായണി എന്നാണ് ശോഭനയുടെ ദത്തുപുത്രയുടെ പേര്. കുഞ്ഞിനൊപ്പമുള്ള സുന്ദരമായ നിമിഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
2010 ലായിരുന്നു ശോഭന പെൺകുഞ്ഞിനെ ദത്തെടുത്തത്. അടുത്തിടെയും കുഞ്ഞിനൊപ്പമുള്ള വീഡിയോ താരം പങ്കുവച്ചിരുന്നു. പരീക്ഷയ്ക്ക് പഠിക്കുന്ന മകളുടെ വീഡിയോയാണ് താരം പങ്കുവച്ചത്. മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു ശോഭന വീഡിയോയിലൂടെ സംസാരിച്ചത്. ഇപ്പോഴിതാ മകളെക്കുറിച്ചുള്ള ശോഭനയുടെ വാക്കുകൾ വീണ്ടും ചർച്ചയാവുകയാണ്.
ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മകളെക്കുറിച്ച് മനസ് തുറന്നത്. മകളാണ് തന്റെ ലോകം എന്നാണ് ശോഭന പറയുന്നത്. അവൾ നീളം വെക്കുന്നുണ്ടോ എന്ന് താൻ നോക്കിയിരിക്കുമെന്നും ശോഭന പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്. പെൺകുട്ടിയേയും ആൺകുട്ടിയേയും നമ്മൾ ഒരുപോലെ തന്നെ വളർതണ്ടേ, ആൺകുട്ടിയെ അങ്ങനെ വിടാൻ പറ്റുമോ? ആൺകുട്ടികളാണെങ്കിൽ അവരൊരു പ്രായത്തിൽ മരത്തിൽ കയറിയാൽ വീഴുമോയെന്ന ആശങ്ക.
ബൈക്ക് വാങ്ങിച്ച് കൊടുത്താൽ അതോടിക്കുന്നതിന്റെ പേടി. പിന്നെ അവരെപ്പോഴാണ് വീട്ടിലേക്ക് വരികയെന്ന ടെൻഷൻ. അതുപോലെ തന്നെയാണ് പെൺകുട്ടികളും. മോളുടെ വസ്ത്രത്തിന്റെ കാര്യത്തിൽ ഞാൻ നന്നായി ശ്രദ്ധിക്കാറുണ്ട്. അവളും ഒരു മോഡേൺ സ്‌കൂളിലാണ് പോവുന്നത്. പെൺകുട്ടികളാണെങ്കിൽ പെട്ടെന്ന് വളരുമല്ലോ എന്നും ശോഭന പറയുന്നു.
അതുകൊണ്ട് ഞെനെപ്പോഴും അവൾ നീളം വെക്കുന്നുണ്ടോയെന്ന് നോക്കി കൊണ്ടിരിക്കും. അപ്പോൾ അവൾ ചോദിക്കും വാട്്സ് ദ ഡീൽ അമ്മാ, കടെ പഠിക്കുന്ന ആൺകുട്ടികളെയൊക്കെ കിൻഡർ ഗാർട്ടൻ മുതൽ കാണുന്നതല്ലേ. ഹൂ കെയർസ്. നോ ബഡി കെയർസ് എന്ന്. ശരിയാണ്, കൂടെ പഠിക്കുന്ന കുട്ടികൾക്ക് ഒന്നും തോന്നില്ല.
പക്ഷെ ബാക്കിയെല്ലാവരും അങ്ങനെയാവണമെന്നില്ലല്ലോ. ചെറിയ പ്രായത്തിൽ കുട്ടികളെ ഇങ്ങനെയെല്ലാം നോക്കണം. കുറച്ചുകൂടി പ്രായമാകുമ്പോൾ അവൾ സ്വയം തീരുമാനിക്കട്ടെ. എന്നും ശോഭന വ്യക്തമാക്കുന്നു. അതേസമയം അടുത്തിടെ ഒരു അവാർഡ് ചടങ്ങിൽ ശോഭന എത്തിയത് പട്ടുസാരിയും റബ്ബർ ചെരുപ്പും ധരിച്ചായിരുന്നു. അതേക്കുറിച്ചും അഭിമുഖത്തിൽ താരം സംസാരിക്കുന്നുണ്ട്.
അതിലെന്താണ് കുഴപ്പം? എനിക്ക് കംഫർട്ടബിളായിട്ടുള്ളത് ധരിച്ചാൽ സ്റ്റേജിൽ പോയി വീഴില്ല. നടക്കുമ്പോൾ സാരിയിൽ ഉടക്കില്ല. ഒരു ടെൻഷനുമില്ല. കോൺഫിഡൻസാണ് ശരിക്കും എന്റെ ഫാഷൻ. കംഫർട്ടബിൾ ആയിട്ടുള്ളത് ധരിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. നമ്മുടെ സ്വഭാവം, മനസ്, ആത്മവിശ്വാസം ഇതൊക്കെയാണ് നമ്മളെ അട്രാക്ടീവാക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട് എന്നായിരുന്നു ശോഭനയുടെ മറുപടി.