മഞ്ജു വാര്യരുടേയും സൗബിൻ ഷാഹിറിന്റേയും തമ്മിൽ തല്ലിൽ കക്ഷി ചേരാനുണ്ടോ? വെള്ളരിക്കാപട്ടണത്തിലേയ്ക്ക് കാസ്റ്റിങ് കോൾ

48

മഞ്ജു വാര്യരും സൗബിൻ ഷാഹിറും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന വെള്ളരിക്കാപട്ടണത്തിന്റെ കാസ്റ്റിങ് കോൾ പുറത്തിറക്കി. തമ്മിൽ തല്ലിൽ കക്ഷി ചേരാനുണ്ടോ എന്ന ചോദ്യവുമായാണ് ചിത്രത്തിന്റെ കാസ്റ്റിങ് കോൾ പങ്കു വച്ചിരിയ്ക്കുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നാല് വിഭാഗങ്ങളിലാണ് അഭിനേതാക്കളെ തേടുന്നത്.

ഒന്നാം കക്ഷി (സ്ത്രീ) -പ്രായം 18 നും 26 നും മധ്യേ, രണ്ടാം കക്ഷി (പുരുഷൻ) – പ്രായം 22 നും 26 നും മധ്യേ, മൂന്നാം കക്ഷി (സ്ത്രീ) – പ്രായം 28 നും 35 നും മധ്യേ, മറ്റ് കക്ഷികൾ (സ്ത്രീയും പുരുഷനും) -പ്രായം 30 നും 50 നും മധ്യേ എന്നിങ്ങനെയാണ് കാസ്റ്റിങ് കോളിലെ വിവരങ്ങൾ.

Advertisements

ALSO READ

കഥ ആവശ്യപ്പെട്ടാൽ ഗ്ലാമറായി അഭിനയിക്കുന്നതിനോടും ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിനോടും എതിർപ്പില്ല! എന്നാൽ കുത്തിക്കയറ്റുന്ന രംഗങ്ങളോട് താത്പര്യമില്ല : പ്രിയങ്ക നായർ

താത്പര്യമുള്ളവർ സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയും ഫോട്ടോയും ബയോഡാറ്റയും [email protected] എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കണം. ടിക് ടോക് വീഡിയോകൾ സ്വീകരിക്കില്ല എന്ന് പ്രത്യേകം കാസറ്റിങ് കോളിൽ പറയുന്നുണ്ട്.

ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിയ്ക്കുന്നതാണ്. മാധ്യമപ്രവർത്തകനായ ശരത് കൃഷ്ണയും സംവിധായകൻ മഹേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവ്വഹിയ്ക്കുന്ന ചിത്രത്തിന് വേണ്ടി അപ്പു ഭട്ടതിരിയും അർജുൻ ബെന്നും ചേർന്നാണ് ചിത്ര സംയോജനം നിർവ്വഹിയ്ക്കുന്നത്.

ALSO READ

‘ആരെങ്കിലും നിങ്ങളെ വിധിയ്ക്കുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്‌നമാണ്’; വിവാദങ്ങൾക്കിടെ അമ്മയുടെ കവിളിൽ കടിച്ച് ഷംന കാസിം

മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. എ ആർ റഹ്മാനോടൊപ്പം പ്രവർത്തിക്കുന്ന സച്ചിൻ ശങ്കർ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷൻ ഡിസൈനർ. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന.

 

Advertisement