അത് വാർത്തയാവുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല, പ്രത്യേക ഉദ്ദേശങ്ങളോട് കൂടി ചെയ്തതല്ല, അങ്ങനെ സംഭവിച്ചതാണ് ഒന്നും പ്രീപ്ലാൻഡായിരുന്നില്ല

81

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ ആണ് ഇപ്പോൾ മഞ്ജു വാര്യർ. താരത്തിനോട്പ്രത്യേകമായൊരു ഇഷ്ടമുണ്ട് മലയാളികൾക്ക്. നാഗർകോവിൽ ജനിച്ച് കണ്ണൂരിലും തൃശ്ശൂരിലുമായാണ് താരം വളർന്നത്. കുട്ടിക്കാലം മുതലേ നൃത്തം പഠിച്ചിരുന്നു.

സിനിമയിലെത്തിയപ്പോഴും നൃത്തത്തെ താരം കൂടെക്കൂട്ടിയിരുന്നു. വർഷങ്ങൾ നീണ്ട ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്താൻ കാരണമായതും നൃത്തമായിരുന്നു. തിരിച്ചുവരവിന് ശേഷം മഞ്ജു ആദ്യമായി നൽകിയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

Advertisements

ALSO READ

എന്റെ സുനിക്ക് പിറന്നാൾ ആശംസകൾ ; ഷാജുവിന്റേയും ചാന്ദ്‌നിയുടേയും ചിത്രം ഏറ്റെടുത്ത് ആരാധകർ


14 വർഷത്തിന് ശേഷമുള്ള ആദ്യത്തെ ടെലിവിഷൻ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. മഞ്ജുവിന്റെ തിരിച്ചുവരവ് എല്ലാവരും ആഘോഷിച്ച് വരികയാണ്. തിരിച്ചുവരവിൽ ഞാനും സന്തോഷത്തിലാണ്. സ്വപ്നതുല്യമായ തിരിച്ചുവരവാണ്. അറിയുന്നവരും അറിയാത്തവരുമൊക്കെയായി ഒരുപാട് പേർ വിളിച്ചു. എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നതെന്നായിരുന്നു മഞ്ജു പറഞ്ഞത്.

മഞ്ജുവിന് വേണ്ടിയല്ല സിനിമ ഒരുക്കിയത്. ഞങ്ങളൊരു കഥയൊരുക്കി അതിലേക്ക് മഞ്ജു എത്തിയതോടെ മറ്റാരേയും ആലോചിച്ചില്ലെന്നായിരുന്നു റോഷൻ ആൻഡ്രൂസ് പറഞ്ഞത്. മഞ്ജു തിരിച്ചുവരാനൊരുങ്ങുന്നുവെന്ന് അറിഞ്ഞാണ് സമീപിച്ചത്. സിനിമയ്ക്കും കഥയ്ക്കുമാണ് പ്രാധാന്യം നൽകാറുള്ളത്. താരങ്ങളെ മനസ്സിൽക്കണ്ട് സിനിമയൊരുക്കുന്ന പതിവില്ലെന്നുമായിരുന്നു സംവിധായകൻ റോഷൻ ആൻഡ്രൂസ് വ്യക്തമാക്കിയിരുന്നു.

സിനിമ വളരെ പ്രോംപറ്റായൊന്നും ഫോളോ ചെയ്യുന്നുണ്ടായിരുന്നില്ല. ടെക്നിക്കൽ സൈഡിൽ ഒരുപാട് മാറ്റം എനിക്ക് ഫീൽ ചെയ്തു. ഗുരുവായൂരിൽ അരങ്ങേറ്റം ചെയ്യുമ്പോൾ അത് വാർത്തയാവുമെന്ന് പോലും പ്രതീക്ഷിച്ചിരുന്നില്ല. അതിനൊരുപാട് പ്രാധാന്യം കിട്ടി. പ്രത്യേക ഉദ്ദേശങ്ങളോട് കൂടി ചെയ്തതല്ല. എന്തൊക്കെയോ നിമിത്തങ്ങളൊക്കെയുണ്ടായി, ഒന്ന് കഴിഞ്ഞ് അടുത്ത സംഭവം. അങ്ങനെ സംഭവിച്ചതാണ് ഒന്നും പ്രീപ്ലാൻഡായിരുന്നില്ല.

സ്ത്രീയായിട്ട് ജനിച്ചിട്ടുണ്ടെങ്കിൽ ഈ സിനിമയുടെ ഏതെങ്കിലും ഭാഗം അറിയാതെയെങ്കിലും എഫക്റ്റ് ചെയ്തിരിക്കുമെന്ന് സിനിമയുടെ റിലീസിന് മുൻപേ ഞാൻ പറഞ്ഞിരുന്നു. നമ്മുടെ സമൂഹത്തിൽ ഈയൊരു അവസ്ഥ അനുഭവിക്കുന്ന സ്ത്രീകൾക്ക് പ്രചോദനമാണ് ഇതെന്നായിരുന്നു സാറ ടീച്ചർ പറഞ്ഞത്. ഇതൊരു വ്യക്തിയുടെ മാത്രം കാര്യമല്ല. അറിഞ്ഞോ അറിയാതെയോ ജീവിതത്തിൽ സംഭവിക്കുന്ന കാര്യം നാച്ചുറലായി സിനിമയിലും കാണിക്കുകയായിരുന്നു.

ALSO READ

സാമന്ത നാഗചൈതന്യ വിഷയത്തിൽ ഒരു ‘ട്വിസ്റ്റ്’ ; അമ്മായിയച്ഛനെ സ്‌നേഹത്തോടെ ‘മാമ’ എന്ന് വിളിച്ച് സാമന്ത

മഞ്ജു ഈ സിനിമയെ സമീപിച്ചത് തികച്ചും പോസിറ്റീവായാണ്. മെന്റലി നല്ല സ്ട്രോംഗാണെന്നായിരുന്നു റോഷൻ ആൻഡ്രൂസ് പറഞ്ഞത്. ഇതായിരുന്നില്ല ആദ്യം സ്വീകരിക്കേണ്ടിയിരുന്ന സിനിമ. ഇതാണ് മഞ്ജു തിരിച്ചുവരേണ്ടിയിരുന്ന ചിത്രം. ഇതിലും നല്ലത് നമുക്ക് ചിന്തിക്കാൻ പോലുമാവില്ലെന്നായിരുന്നു എല്ലാവരും എന്നോട് പറഞ്ഞത്. ഇതൊരു നിയോഗം പോലെ വന്ന് ചേർന്നതാണെന്നായിരുന്നു മഞ്ജു വാര്യരുടെ മറുപടി.

തിരിച്ചു വരവിന് ശേഷം മഞ്ജു വാര്യർ ആദ്യ ആയി നൽകിയ ടെലിവിഷൻ അഭിമുഖം. അവിടെ നിന്നായിരുന്നു മഞ്ജുവിന്റെ തുടക്കം . പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആ മുഖത്ത് നോക്കിയാൽ അറിയാം അവർ ആ സമയത്ത് അനുഭവിച്ചിരുന്ന മാനസിക സംഘർഷങ്ങൾ. വാക്കുകളിൽ കോൺഫിഡൻസ് ഇല്ല, അവിടെ ഇവിടെ വാക്കുകൾ മുറിഞ്ഞു പോകുന്നു.

എന്നാൽ അവിടെ നിന്നും തുടങ്ങി ഇപ്പോൾ എത്തി നിൽക്കുന്നത് തുറന്ന് ചിരിച്ച് ഫുൾ കോൺഫിഡൻസായി തുറന്നു സംസാരിക്കുന്നു. വിജയങ്ങൾ വാരിക്കൂട്ടുന്നു. ഇതിനെ ആണ് ജീവിത വിജയം എന്ന് അക്ഷരതെറ്റാതെ വിളിക്കാൻ പറ്റുന്നതെന്നായിരുന്നു ആരാധകർ എല്ലാം അഭിപ്രായപ്പെടുന്നത്.

Advertisement