മത്സരാര്‍ത്ഥികളുടെ കവിളില്‍ ഉമ്മയും പിന്നെ കടിയും; ഷംന കാസിമിനെതിരെ വിമര്‍ശനവുമായി ഒരു കൂട്ടര്‍

132

തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത നടി ഷംന കാസിമിനെതിരെ വിമര്‍ശനം.

ഇടിവി തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്പ്യന്‍സ്’ ഷോയിലെ വിധികര്‍ത്താവാണ് ഷംന. ഈ റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മത്സരാര്‍ത്ഥികളെ വിധികര്‍ത്താവായ ഷംന കവിളില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്തു.

Advertisements

ALSO READ

മലയാളത്തിന്റെ പ്രിയതാരം ഉണ്ണിമുകുന്ദന് ഇന്ന് പിറന്നാൾ , ആശംസയുമായി താരങ്ങളും ആരാധകരും

ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഒട്ടേറെ പേര്‍ വിമര്‍ശനവുമായി എത്തിയത്.

ഒരു റിയാലിറ്റി ഷോ വേദിയില്‍ വിധികര്‍ത്താവ് ഇങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നുവെന്നാണ് വിമര്‍ശിച്ചുകൊണ്ട് ആളുകള്‍ പറയുന്നത്. ഷംനയുടെ പ്രകടനം കടന്നുപോയെന്നും കവിളില്‍ കടിക്കുന്നത് മര്യാദയല്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.

എന്നാല്‍ സന്തോഷകരമായ സ്നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കടപസദാചാരമാണെന്നാണ് ഷംനയെ അനുകൂലിക്കുന്നവരുടെ അഭിപ്രായം.

ഉഭയസമ്മതപ്രകാരം സ്നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് ഷംനയെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഷോയുടെ റേറ്റിങ് കൂട്ടാന്‍ വേണ്ടി ചാനല്‍ കൊണ്ടുവന്ന കച്ചവട തന്ത്രമാണെന്ന് ഇതെന്ന് അഭിപ്രായപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്.

ALSO READ

ഇന്നത്തെ ദിവസം ഏറ്റവും കൂടുതൽ ദു:ഖിക്കുന്ന ദിവസവും, സന്തോഷിക്കുന്ന ദിവസവുമാണ് ; ശരണ്യ മരിച്ചിട്ട് 41 ദിവസം തികയുന്ന ദിവസം മദർ തെരേസ പുരസ്‌കാരം ഏറ്റുവാങ്ങി സീമ ജി നായർ

ഇതാദ്യമായല്ല ഷംന കാസിം ഇങ്ങനൊരു സ്‌നേഹപ്രകടനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ റിയാലിറ്റി ഷോയ്ക്കിടെ നടി സമാനമായ രീതിയില്‍ മത്സരാര്‍ത്ഥികളോട് സ്‌നേഹം പ്രകടിപ്പിച്ചിരുന്നു.

Advertisement