മഴവിൽ മനോരമ ചാനലിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് സിരിയലിലെ അനുമോൾ ആയി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന കൊച്ചു മിടുക്കി ആണ് വൃദ്ധി വിശാൽ.
ഒരൊറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയയിലും താരമായി വൃദ്ധി കുട്ടി. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ‘കട്ടബൊമ്മ’ ഡാൻസിന് ചുവടുവെച്ച വൃദ്ധിയുടെ വീഡിയോ തരംഗമായിരുന്നു.
ALSO READ
മോഹൻലാലിനെ നേരിൽ കാണണമെന്ന് പറഞ്ഞ് കരഞ്ഞ രുക്മിണി അമ്മയെ തേടി സൂപ്പർസ്റ്റാറിന്റെ വീഡിയോ കോൾ
പിന്നാലെ ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘സാറാസ്’ സിനിമയിലൂടെ ‘തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു’ പാട്ടുപാടി വൃദ്ധി മലയാളികളുടെ പ്രിയങ്കരിയായി.
ഇപ്പോഴിതാ വ്യത്യസ്തമായൊരു റീൽസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് കുഞ്ഞുതാരം. ‘ഡിജെ പിക്കാച്ചൂ’ എന്നൊരു ഡിജെ ആയിട്ടാണ് വൃദ്ധി പുതിയ വീഡിയോയിൽ എത്തിയിരിക്കുന്നത്.
View this post on Instagram
തലയിൽ വിഗും മീശയും കൂളിങ് ഗ്ലാസും വെച്ചു കൊണ്ടുള്ള ലുക്കിലാണ് വൃദ്ധി വീഡിയോയിൽ. സാരിയുടുത്തുള്ള മറ്റൊരു വേഷത്തിലും വൃദ്ധി വീഡിയോയിൽ ഉണ്ട്.
ALSO READ
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യിൽ പൃഥ്വിയുടെ മകളായി അഭിനയിക്കാനൊരുങ്ങുകയാണ് വൃദ്ധി.
കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. വൃദ്ധിയുടെ ചിത്രങ്ങളും റീൽസും സോഷ്യൽമീഡിയയിൽ വൈറലാണ്. നേരത്തെ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ഒരു കിടിലൻ ഡാൻസ് വീഡിയോ പങ്കുവച്ചത് വൈറലായിരുന്നു.
വൃദ്ധിയുടെ അച്ഛനും അമ്മയും കൊറിയോ ഗ്രാഫേഴ്‌സ് ആണ്. അവർ കുടുംബത്തോടെ ഫ്‌ളവേഴ്‌സിലെ സ്റ്റാർ മാജിക്കിൽ വന്നതും സോഷ്യമീഡിയ ഏറ്റെടുത്തിരുന്നു.