നാടൻ വേഷം ആയാലും വെസ്റ്റേൺ വേഷം ആയാലും അമല പോളിന് നന്നായി ചേരും. വസ്ത്രധാരണത്തിന്റെ പേരിൽ എന്നും വാർത്തകളിൽ നിറഞ്ഞിട്ടുള്ള അമല പോൾ ഏറ്റവും ഒടുവിൽ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോ കണ്ട് ആരും എന്തായാലും കുറ്റം പറയില്ല ഇത്തവണ.
പട്ട് പാവാടയും കുപ്പായവും ഉടുത്തുള്ള അതി മനോഹരമായ ചിത്രങ്ങളാണ് അമല പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്. മലയാളിത്തം തുളുമ്പുന്ന, ശാലീന സൗന്ദര്യം എന്ന് മാത്രമേ ഫോട്ടോയിൽ അമലയെ വർണിക്കാൻ കഴിയൂ.
ALSO READ
View this post on Instagram
നീലത്താമര എന്ന മലയാള സിനിമയിലൂടെയാണ് അമല പോളിന്റെ സിനിമാ ജീവിതം ആരംഭിയ്ക്കുന്നത്. മലയാളത്തിൽ കുഞ്ഞു കുഞ്ഞു വേഷങ്ങൾ ചെയ്ത നടി തമിഴിൽ എത്തിയപ്പോഴേക്കും മിന്നി കയറുകയായിരുന്നു. മൈനയാണ് അമലയ്ക്ക് കരിയർ ബ്രേക്ക് നൽകിയ ചിത്രം.
ALSO READ
കരിയറിൽ ഒരു ബ്രേക്ക് ലഭിച്ച ശേഷം അമല പോൾ പതിയെ സെലക്ടീവായി. അതുകൊണ്ട് തന്നെ തിരിഞ്ഞു നോക്കുമ്പോൾ നല്ല കുറേ സിനിമകൾ മാത്രമേ അമലയുടെ കരിയറിൽ കാണൂ. മോഹൻലാലിനൊപ്പം അഭിനയിച്ച റൺ ബേബി റൺ എന്ന ചിത്രമെല്ലാം ജനറേഷൻ ഗ്യാപ്പ് ഇല്ലാതെ വിജയിച്ച സിനിമകളാണ്.
View this post on Instagram
മലയാളത്തിലും തമിഴിലും മാത്രമല്ല, തെലുങ്കിലും കന്നടയിലും മികച്ച സിനിമകളുടെ ഭാഗമാവാൻ അമല പോളിന് സാധിച്ചു. സ്ത്രീ കേന്ദ്രീകൃത കഥകളും സിനിമകളുമാണ് ഇപ്പോൾ അമല പോൾ കൂടുതലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്.