മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായിരുന്നു ശബരിനാഥ്. ഒരുപിടി സീരിയലുകളിലൂടെ ആരാധകരുടെ ഇഷ്ടം നേടിയെടുത്ത ശബരി എല്ലാവരേയും ഞെട്ടിച്ച് കൊണ്ടാ ഈ ലോകത്ത് നിന്നും വിടപറഞ്ഞത്.
ഇപ്പോഴിതാ ശബരിനാഥിന്റെ വേർപാടിന് ഒരു വയസ് ആയിരിക്കുകയാണ്. 2020 സെപ്റ്റംബർ 17 ന് ആയിരുന്നു അപ്രതീക്ഷിതമായിട്ടുള്ള ശബരിയുടെ വിയോഗം. ആരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധാലുവായ ശബരി കളിക്കുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാൻ സാധിക്കാതെ പോയി.
ശബരിയുടെ ഓർമ്മ ദിനത്തിൽ താരത്തെ കുറിച്ചുള്ള ഓർമ്മകളുമായി പ്രിയപ്പെട്ടവരെല്ലാം എത്തുകയാണ്.
ശബരിയുടെ ഏറ്റവും അടുത്ത സുഹൃത്തും സീരിയൽ നടനുമായ സാജൻ സൂര്യയ്ക്ക് ഇനിയും ആ വാർത്ത ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. ശബരിയുടെ കുടുംബവുമായി ഏറെ അടുപ്പമുള്ള സാജൻ മുൻപ് പല തവണ കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ വീണ്ടും വനിത ഓൺലൈന് നൽകിയ പ്രതികരണത്തിലൂടെ ശബരിനാഥിനെ കുറിച്ചും കോളേജിൽ ഒരുമിച്ച് പഠിച്ച കാലം മുതലിങ്ങോട്ട് ആദ്യമായി ഒരുമിച്ച് അഭിനയിച്ചത് മുതലുള്ള കാര്യങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ്.
ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബമായിരുന്നു ശബരിയുടേത്. അവിനിപ്പോഴും പോയെന്ന് ഉറപ്പിക്കാൻ തനിക്ക് ആയിട്ടില്ലെന്നാണ് സാജൻ പറയുന്നത്. കോളേജിൽ പഠിക്കുമ്പോൾ തന്നെ പരസ്പരം അറിയാവുന്ന സുഹൃത്തായിരുന്നു. ഒരുമിച്ചൊരു ബസിലുള്ള യാത്രയിലൂടെയാണ് സൗഹൃദം തുടങ്ങുന്നത്.
അവിടുന്ന് തുടങ്ങിയ സൗഹൃദ ബന്ധം നീണ്ട പതിനെട്ട് വർഷത്തോളവും കടന്ന് പോയി. അവനെങ്ങും പോയിട്ടില്ലെന്നും ആ ശബ്ദം ഇപ്പോഴും തന്റെ കാതുകളിൽ കേൾക്കാമെന്നും സാജൻ പറയുന്നു. നിർമാല്യം എന്ന സീരിയലിലൂടെയാണ് ആദ്യമായി സാജനും ശബരിയും ഒരുമിച്ച് അഭിനയിക്കുന്നത്. പിന്നീട് ഇന്നലെ, എന്നതിലും ഒരുമിച്ചു.
രണ്ടാളും ഒരുമിച്ച് അഭിനയിച്ച സീരിയലുകൾ കുറവാണെങ്കിലും കുടുംബങ്ങൾ തമ്മിലുള്ള അടുപ്പമാണ് ഞങ്ങളെ കൂടുതൽ ചേർത്ത് നിർത്തിയതെന്ന് സാജൻ പറയുന്നു. അവന്റെ വീടിന്റെ പാലു കാച്ചലിന് ഞങ്ങൾ കുടുംബസമേതം പോയി. അങ്ങനെയാണ് ആ സൗഹൃദത്തിന്റെ ആരംഭം. അതിന് ശേഷം കുടുംബം തമ്മിൽ ഒരുമിച്ചുള്ള ഒത്തിരി യാത്രകൾ നടത്തി.
അങ്ങനെ കൂടുതൽ കൂടുതൽ അടുപ്പത്തിലായി. ഏറ്റവും അവസാനം റഷ്യയിലേക്കാണ് ഞാനും അവനും ഒരുമിച്ച് പോയത്. ഇനി അങ്ങനെ ഒന്നില്ലെന്ന് ഓർക്കുമ്പോൾ തന്റെ ചങ്ക് നീറുകയാണെന്നും സാജൻ പറയുന്നു. ശബരിയുടെ കുടുംബം സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. മൂത്ത മോൾക്ക് കാര്യങ്ങൾ മനസിലാകുന്ന പ്രായം ആയതിനാൽ അവൾ അച്ഛന്റെ വിയോഗത്തെ ഉൾകൊണ്ട് കഴിഞ്ഞു.
എന്നാൽ ഇളയമോൾ ഇപ്പോഴും ഇടയ്ക്കിടെ അച്ഛനെ തിരക്കും. കുഞ്ഞല്ലേ, അവൾക്ക് ഇതൊന്നും അറിയില്ലല്ലോ എന്നും സാജൻ സൂചിപ്പിക്കുന്നു. ശബരിയുടെ പെട്ടെന്നുള്ള വിയോഗ വാർത്ത താൻ കേട്ട നിമിഷത്തെ കുറിച്ച് കൂടി സാജൻ അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. ശബരിയുടെ ചേച്ചിയുടെ മകനാണ് എന്നെ വിളിച്ച് കാര്യം പറഞ്ഞത്. സാജൻ ചേട്ടാ ശബരി ചേട്ടൻ കുഴ്ഞ്ഞ് വീണു. പോയി എന്നാണ് അവൻ പറഞ്ഞത്.
ആ പോയി എന്ന് പറഞ്ഞത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഏത് ആശുപത്രിയിലാണെന്ന് ചോദിച്ച് ഇപ്പോൾ വരാമെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു. അതിന് ശേഷമാണ് പോയി എന്ന് അവൻ പറഞ്ഞതിനെ കുറിച്ച് ഞാൻ ആലോചിച്ചത്. ഞാൻ വൈഫിനോട് പറഞ്ഞപ്പോൾ അവളാണ് ഒന്നൂടി വിളിച്ച് ചോദിക്കാൻ പറഞ്ഞത്.
ഞാൻ അങ്ങോട്ട് വിളിച്ച് എന്താ പറഞ്ഞതെന്ന് വീണ്ടും ചോദിച്ചു. അപ്പോഴാണ് അവൻ കരഞ്ഞ് കൊണ്ട് ചേട്ടാ ശബരിച്ചേട്ടൻ മ രി ച്ചു എന്നാണ് പറഞ്ഞതെന്ന് സാജൻ ഓർമ്മിക്കുന്നു. ഷോക്ക് ആയി നിന്ന നിമിഷമായിരുന്നു അതെന്നും സാജൻ പറയുന്നു.