ഡേറ്റിങ്ങിന് വേണ്ടി ഒരു പാർട്ണറെ കണ്ടെത്താനോ, അതിലേക്കിറങ്ങാനോ താൽപര്യം ഇല്ല: തുറന്നു പറഞ്ഞ് പ്രയാഗ മാർട്ടിൻ

243

ഒരു പിടി മികച്ച ചിത്രങ്ങളിലൂടെ വളരെ വേഗം മലയാളികളുടെ പ്രിങ്കരിയായി മാറിയ താരമാണ് പ്രയാഗ മാർട്ടിൽ തമിഴിലെ പിസ്സാസ് എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തിൽ സജീവമാവുകയായിരുന്നു.

2009ൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കിയിലൂടെയാണ് നടി പ്രയാഗാ മാർട്ടിൻ മലയാളത്തിലേക്ക് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷനിലെ ആൻ മരിയ എന്ന കഥാപാത്രം പ്രയാഗയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ നടി മലയാളികളുടെ പ്രിയങ്കരിയായി മാറിയിരുന്നു.

Advertisements

മണിരത്നം നിർമിച്ച ആന്തോളജി സീരീസായ നവരസയിൽ സൂര്യയുടെ നായികയായി എത്താനും പ്രയാഗയ്ക്ക് സാധിച്ചു. സൂര്യയുടെ നായികയായി അഭിനയിക്കുന്നത് തന്നെ സംബന്ധിച്ച് ആദ്യ സിനിമയിൽ അഭിനയിക്കുന്നത് പോലെയായിരുന്നെന്നും താരം പറഞ്ഞിരുന്നു.

Also Read
സ്ത്രീകളുടെ സ്തനവും തുടയുമൊക്കെ കാണുന്നത് എന്തോ പാപമാണെന്ന് കരുതുന്നവരാണ് കൂടുതലും; തുറന്നടിച്ച് സയനോര

ഇപ്പോഴിതാ, തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രയാഗ മാർട്ടിൻ. ഒരു റിലേഷൻഷിപ്പിനെ കുറിച്ചോ പാർട്ണറെ കുറിച്ചോ ഒന്നും താൻ ഇപ്പോൾ ചിന്തിക്കുന്നില്ലെന്നാണ് പ്രയാഗ പറയുന്നത്. നിലവിൽ കരിയറിൽ മാത്രമാണ് ഫോക്കസ് ചെയ്യുന്നതെന്നുംഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രയാഗ പറയുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

പ്രണയം സിനിമയോടാണ് ഡേറ്റിങ് എന്ന ആശയത്തോടേ തനിക്ക് താത്പര്യമില്ല . സ്വാഭാവികമായി അത് നടക്കുകയാണെങ്കിൽ നടന്നോട്ടെ. നാച്ചുറൽ ബോണ്ടിങ് കെമിസ്ട്രിയാണ് എനിക്കിഷ്ടം. ഡേറ്റിങ്ങിന് വേണ്ടി ഒരു പാർട്ണറെ കണ്ടെത്തുന്നതിനോടോ, എന്തുകൊണ്ട് ഡേറ്റിങ് ആയിക്കൂടാ എന്ന് ചോദിച്ച് അതിലേക്ക് ഇറങ്ങുന്നതിനോടോ എനിക്ക് യോജിപ്പില്ല.

എനിക്ക് അതിൽ താത്പര്യമില്ലെന്ന് മാത്രമേയുള്ളൂ. അതിനോട് യോജിക്കുന്ന ഒരുപാട് പേരുണ്ടാകും. ഞാൻ പറയുന്നത് മാത്രമാണ് ശരിയെന്ന് പറയില്ല. എന്റെ ശരി മറ്റുള്ളവർക്ക് തെറ്റായിരിക്കും. ഒരു നടിയെന്ന നിലയിൽ സ്‌ക്രീനിൽ ആ റൊമാന്റിക് വൈബ് കൊണ്ടുവരാൻ എനിക്ക് സാധിക്കും. റിയൽ ലൈഫിൽ റൊമാൻസ് കാണിക്കുന്ന കാര്യത്തിൽ ഞാൻ ഷൈയാണ് എന്നും പ്രയാഗ പറയുന്നു.

Also Read
അന്ന് മഞ്ജു വാര്യർ ലോഹിതദാസിനോട് കള്ളം പറഞ്ഞെന്ന് സത്യൻ അന്തിക്കാട്, അതിനൊരു മാറ്റവും ഇല്ലെന്ന് കമൽ, ക്ഷമ ചോദിച്ച് നടി

Advertisement