2009 ൽ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽജോസ് ഒരുക്കിയ നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് അർച്ചന കവി. നീലത്താമരയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ താരം അഭിനയിച്ചു. വ്യത്യസ്ത വേഷങ്ങളിലൂടെ ഏറെ ആരാധകരേയും താരം നേടിയെടുത്തു.
അതേ സമയം അബീഷ് മാത്യുവിനെ വിവാഹം ചെയ്തതിന് ശേഷം അർച്ചന അഭിനയത്തിൽ സജീവമായിരുന്നില്ല. വിവാഹ ശേഷം ഏറെ നാളുകളായി സിനിമാരംഗത്ത് നിന്നു വിട്ട് നിൽക്കുകയായിരുന്നു അർച്ചന കവി. ന്നൊൽ താരം അടുത്തിടെ ഒരു കിടിലൻ വെബ് സീരീസുമായി തിരിച്ചെത്തിയിരുന്നു. ഒരു ബ്ലോഗറും വ്ളോഗറും കൂടിയായ താരം നാലു വർഷം മുൻപ് 2016 ജനുവരിയിൽ ആണ് അർച്ചനയും അബീഷും വിവാഹിതർ ആകുന്നത്.
പ്രമുഖ കൊമേഡിയൻ കൂടിയാണ് അബീഷ് മാത്യു. ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. അടുത്തിടെയാണ് ഇരുവരും വിവാഹബന്ധം വേർെടുത്തിയെന്ന വാർത്തകൾ പുറത്തു വന്നത്.
നീലത്താമരയ്ക്ക് ശേഷം ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ, മമ്മി മി, ബെസ്റ്റ് ഓഫ് ലക്ക്, സാൾട്ട് ആൻഡ് പെപ്പർ,സ്പാനിഷ് മസാല, അഭിയും ഞാനും, പട്ടം പോലെ, റ്റു നൂറാ വിത്ത് ലവ്വ് തുടങ്ങിയ സിനിമകളിലും അർച്ചന കവി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. ഏറെ നാളുകളായി ചലച്ചിത്ര ലോകത്ത് നിന്ന് വിട്ട് നിൽക്കുകയായിരുന്ന അർച്ചന കവി ഒരു കിടിലൻ വെബ് സീരീസുമായി തിരിച്ചെത്തിയിരുന്നു.
സോഷ്യൽ മീഡിയയിൽ ഏറ സജീവമായ അർച്ചന കവു തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. അതേ സമയം ഒരു ഞരമ്പരോഗി തനിക്ക് അയച്ച മെസ്സേജിന്റെ സ്‌ക്രീൻ ഷോട്ടാണ് അർച്ചന കവി ഇപ്പോൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
ഇയാളുടെ അക്കൗണ്ട് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാനും താരം ആരാധകരോട് ആവശ്യപ്പെടുന്നുണ്ട്. സജിത് കുമാർ എന്ന വ്യക്തി ആണ് അർച്ചനക്ക് മെസ്സേജയച്ചത്. വസ്ത്രം മാറ്റി ശരീരം കാണിക്കാനാണ് അർച്ചനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അർച്ചനയുടെ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
ഫേമസ് ആകുവാൻ വേണ്ടിയാണ് നടിമാർ ഇത്തരത്തിലുള്ള സ്‌ക്രീൻഷോട്ടുകൾ പങ്കുവയ്ക്കുന്നത് എന്നാണ് ഒരുകൂട്ടർ പറയുന്നത്. നടിമാർ ഗ്ലാമർ വേഷങ്ങൾ ധരിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള മെസ്സേജുകൾ വർദ്ധിക്കുന്നതെന്നാണ് ചിലരുടെ കമന്റുകൾ.