വിസ്മയയുടെ സഹോദരൻ വിജിത്തിനെ വധിക്കുമെന്ന് ഭീഷണിക്കത്ത്! കേസിൽനിന്ന് പിന്മാറിയില്ലെങ്കിൽ സഹോദരനും വിസ്മയയുടെ വിധി ; അന്വേഷണം തുടങ്ങി

77

സ്ത്രീധന പീഡനത്തിന് ഇരയായി ആ, ത്മ, ഹത്യ ചെയ്ത കൊല്ലം ചടയമംഗലം നിലമേൽ കൈതോട് സ്വദേശി വിസ്മയ വി. നായരുടെ സഹോദരന്റെ വീട്ടിലേക്ക് ഭീഷണിക്കത്ത്. കേസിൽനിന്ന് പിന്മാറിയില്ലെങ്കിൽ സഹോദരൻ വിജിത്തിനെ വധിക്കുമെന്നാണ് കത്തിലുള്ള ഭീഷണി.

ALSO READ

Advertisements

പല ദിവസങ്ങളിലും റഹ്മാന് ജോലിയില്ല, സജിതയുടെ കാൽമുട്ടിന് ശസ്ത്രക്രിയ : മുന്നോട്ടുള്ള ജീവിതത്തിൽ പ്രതിസന്ധികൾ ഓരോന്നായി തീർക്കാനുള്ള നെട്ടോട്ടത്തിൽ റഹ്മാൻ

പത്തനംതിട്ടയിൽ നിന്നയച്ച കത്ത് കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ വീട്ടിൽ ലഭിച്ചത്. കേസിൽനിന്ന് പിന്മാറിയാൽ ആവശ്യപ്പെടുന്ന പണം നൽകാമെന്നും കത്തിൽ പറയുന്നുണ്ട്. അല്ലെങ്കിൽ വിസ്മയയുടെ വിധി തന്നെ സഹോദരനുമുണ്ടാകുമെന്നാണ് കത്തിലെ ഭീഷണി.

വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ കത്ത് ചടയമംഗലം പൊലീസിന് കൈമാറി. വിവരങ്ങൾ ശേഖരിച്ച പോലീസ് തുടർനടപടികൾക്കായി കത്ത് കോടതിയിൽ സമർപ്പിച്ചു. കേസിന്റെ ശ്രദ്ധ തിരിച്ചുവിടാൻ ആരെങ്കിലും ചെയ്തതാകാനാണ് സാധ്യതയെങ്കിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ALSO READ

അർധരാത്രിയിലെ ആ വീഡിയോ കണ്ട് എല്ലാവരും ആവശ്യപ്പെട്ട കാര്യം ഞാൻ ചെയ്തു! അന്ന് ഒരു നൂലിടയിലാണ് ഞാൻ രക്ഷപ്പെട്ടത് ; വീഡിയോ പങ്ക് വച്ച് പേളി മാണി

പൂജപ്പുര ജയിലിൽ കഴിയുന്ന പ്രതി കിരൺകുമാർ കത്തെഴുതി അയക്കാൻ സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസമാണ് കിരൺ കുമാറിനെതിരെ ശാസ്താംകോട്ട കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

Advertisement