രഞ്ജിത്ത് ശങ്കർ – ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘സണ്ണി’ എന്ന ചിത്രം ആമസോൺ പ്രൈമിലൂടെ സെപ്റ്റംബർ 23 ന് റിലീസിനെത്തുന്നു. ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്തും ജയസൂര്യയും നിർമിക്കുന്ന ‘സണ്ണി’ ജയസൂര്യയുടെ കരിയറിലെ നൂറാമത്തെ സിനിമയാണ്. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി.
ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ, ജയസൂര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മധു നീലകണ്ഠൻ ഛായാഗ്രഹണം. എഡിറ്റർ-സമീർ മുഹമ്മദ്. സാന്ദ്ര മാധവിന്റെ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു.
ALSO READ
ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ജയസൂര്യ ട്രെയ്ലർ പങ്കുവച്ചിരിക്കുന്നത്. ‘സിനിമയിൽ 20 വർഷം…അഭിമാനത്തോടെ എന്റേത് എന്ന് വിളിക്കുന്ന ഒരു വ്യവസായത്തിൽ 20 വർഷം. മികച്ച സംവിധായകർ, നിർമ്മാതാക്കൾ, അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരോടൊപ്പം 20 വർഷത്തെ ജോലി, 20 വർഷത്തെ വളർച്ച, നിങ്ങളുടെ സ്‌നേഹവും പിന്തുണയും കൊണ്ട് ധന്യമായ 20 വർഷം.
നന്ദി. ഈ 20 വർഷങ്ങളിൽ ഞാൻ അനുഗ്രഹീതനായിരുന്നു. 100 സിനിമകൾ കൊണ്ട് അനുഗ്രഹിക്കപ്പെട്ടു, എനിക്ക് ഏറെ പ്രിയപ്പെട്ട 100 കഥാപാത്രങ്ങൾ, 100 കഥകൾ, എണ്ണിയാലൊടുങ്ങാത്ത സ്റ്റാർട്ട് ക്യാമറ ആക്ഷനും കട്ടും… കൂടാതെ മനോഹരമായ എല്ലാ കാര്യങ്ങളുടെയും സമൃദ്ധി. ഈ മനോഹരമായ യാത്രയുടെ തുടക്കത്തിൽ, എന്റെ നൂറാമത്തെ സിനിമയായ സണ്ണി ഇവിടെ പ്രഖ്യാപിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.
View this post on Instagram
ALSO READ
സണ്ണി, എന്റെ മറ്റേതൊരു കഥാപാത്രത്തെയും പോലെ പ്രത്യേകതയുള്ളതാണെങ്കിലും സമാനകളില്ലാത്ത ആശയമായതിനാൽ ഇതിന് എന്റെ ഹൃദയത്തിൽ കുറച്ചുകൂടി പ്രത്യേക സ്ഥാനമുണ്ടെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.
240 രാജ്യങ്ങളിൽ ആമസോൺ പ്രൈമിലൂടെ സണ്ണി സെപ്തംബർ 23ന് നിങ്ങളിലേക്കെത്തുമെന്ന് ഏറെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു” എന്ന് ജയസൂര്യ കുറിച്ചു.