രാമായണത്തെ ആധാരമാക്കി വരാനിരിക്കുന്ന ബോളിവുഡ് ചിത്രത്തിൽ കങ്കണ റണൗത്ത് ഇതിഹാസ കഥാപാത്രമായ ‘സീതാദേവി’യുടെ വേഷം അവതരിപ്പിക്കും.
കെവി വിജയേന്ദ്ര പ്രസാദ് രചിച്ച് അലൗക്കിക് ദേശായി സംവിധാനം ചെയ്യുന്ന പീരിയഡ് ഡ്രാമയിൽ സീതയായി ആദ്യം നിശ്ചയിച്ചിരുന്നത് കരീന കപൂറിനെയായിരുന്നു. എന്നാൽ കരീന അമിത പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്ന് താരത്തെ മാറ്റിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ALSO READ
കിടിലൻ ലുക്ക്! ഫ്‌ളയിങ് ഡ്രെസ്സിൽ സ്‌റ്റൈലിഷ് ലുക്കിൽ പാറിപറന്ന് മീര നന്ദൻ
View this post on Instagram
ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കങ്കണയാണെന്ന് നിർമ്മാതാവ് സലോണി ശർമ്മയും സ്ഥിരീകരിച്ചിരുന്നു. ”ഞങ്ങളുടെ അതുല്യമായ വിഎഫ്എക്സ് സൃഷ്ടിയായ ‘ദി ഇൻകാർനേഷൻ സീത’യിൽ ഒരു സ്ത്രീ എന്ന നിലയിൽ കങ്കണ റണൗത്തിനെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് സന്തോഷിക്കാതിരിക്കാൻ കഴിയില്ല. കങ്കണ, നിർഭയരും ധൈര്യവതികളുമായ ഇന്ത്യൻ സ്ത്രീകളുടെ ആത്മാവിനെയും സത്തയെയും പ്രതീകപ്പെടുത്തുന്നു. എല്ലാ അർത്ഥത്തിലും തുല്യത ആഘോഷിക്കാൻ ഞങ്ങൾ മുന്നിട്ടിറങ്ങേണ്ട സമയമാണിത്,”സലോണി ശർമ്മ പറഞ്ഞു.
ചിത്രത്തെക്കുറിച്ച് കങ്കണയും പ്രതികരിച്ചിട്ടുണ്ട്. ”ഈ കഴിവുള്ള കലാകാരന്മാരുടെ ടീമിനൊപ്പം ടൈറ്റിൽ റോളിൽ അഭിനയിക്കുന്നതിൽ സന്തോഷമുണ്ട്. സീതാ രാമന്റെ അനുഗ്രഹം. ജയ് സിയാറാം (sic),’ ഈ ചിത്രത്തിന്റെ ടീസർ പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച് കങ്കണ എഴുതി. ഹിന്ദി ഉൾപ്പടെ രാജ്യത്തെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. എ ഹ്യൂമൻ ബീയിംഗ് സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
കൂടാതെ തമിഴ്നാട് മുൻമുഖ്യമന്ത്രിയും നടിയുമായ ജയലളിതയെ അസ്പദമാക്കിയുള്ള കങ്കണയുടെ ‘തലൈവി’ സെപ്റ്റംബർ 10 ന് റിലീസ് ചെയ്തു. എ.എൽ വിജയ് സംവിധാനം ചെയ്ത്, അരവിന്ദ സ്വാമിയും പ്രധാന വേഷത്തിലെത്തിയ ‘തലൈവി’ മികച്ച അഭിപ്രായമാണ് നേടിയിരിക്കുന്നത്. ശർവേഷ് മെവരയുടെ സംവിധാനത്തിൽ എയർഫോഴ്സ് പൈലറ്റ് ആയെത്തുന്ന ‘തേജസ്’, റസ്നീഷ് റാസിയുടെ ‘ധക്കഡ്’ എന്നിവയാണ് കങ്കണയുടെ റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. കൂടാതെ അയോധ്യ വിധിയെക്കുറിച്ചുള്ള ‘അപരാജിത അയോധ്യ’ എന്ന സിനിമയും താരം സംവിധാനം ചെയ്യുന്നുണ്ട്.
‘ദി ഇൻകാർനേഷൻ സീത’യിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർമ്മാതാക്കളും കരീന കപൂറുമായുള്ള പ്രതിഫലം തർക്കം ബി-ടൗണിൽ വൻചർച്ചയായിരുന്നു. ഈ വിഷയത്തോടെ താരം നേരിട്ട് പ്രതികരിച്ചിട്ടില്ലെങ്കിലും നടന്മാർക്ക് തുല്യമായ വേതനത്തിന് നടിമാർ ശബ്ദിക്കുന്നത് സാധാരണമായി കാണണമെന്നും തന്റെ മൂല്യം തനിക്ക് അറിയാമെന്നും അത് വ്യക്തമാക്കാൻ യാതൊരു മടിയുമില്ലെന്നും കരീന ഗാർഡിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ALSO READ
”എനിക്ക് എന്താണ് വേണ്ടതെന്നാണ് ഞാൻ പറയുന്നത്, അതിന് ബഹുമാനം ലഭിക്കണമെന്നും ഞാൻ കരുതുന്നു. ഇത് ആവശ്യപ്പെട്ടു എന്നതിലല്ല കാര്യം, സ്ത്രീകളെ ബഹുമാനിക്കുക എന്നതാണ് കാര്യം. എല്ലാം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ കരുതുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, ഒരു സിനിമയിൽ ഒരു പുരുഷനും സ്ത്രീക്കും തുല്യ വേതനം ലഭിക്കുന്നതിനെക്കുറിച്ച് ആരും സംസാരിക്കില്ലായിരുന്നു. ഇപ്പോൾ പലരും അതിനെക്കുറിച്ച് ഒരുപാട് സംസാരിക്കുന്നുണ്ട്,” എന്നുമാണ് അഭിമുഖത്തിൽ കരീന അഭിപ്രായപ്പെട്ടത്.