വളരെ കുറച്ച് സിനിമകളായാലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ അഭിനേത്രിയാണ് മീര നന്ദൻ. അഭിനയത്തിന് പുറമെ പാട്ടും ഡാൻസും അവതരണവുമൊക്കെ തനിക്ക് വഴങ്ങുമെന്നും മീര തെളിയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ മീര ഇപ്പോൾ ദുബായിയിൽ റേഡിയോ ജോക്കിയായി ജോലി നോക്കിവരികയാണ്. നടിയുടെ ഏറ്റവും പുത്തൻ സ്‌റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്.
ALSO READ
റെഡ് ഫ്‌ളയിങ് ഡ്രസ്സിൽ ആണ് മീര ഫോട്ടോഷൂട്ടിനായി എത്തിയിരിക്കുന്നത്. ബെൻസ് കാർ പശ്ചാത്തലമാക്കിയുള്ള വീഡിയോ കഴിഞ്ഞദിവസം വൈറലായിരുന്നു. പുത്തൻ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. രസകരമായ കമൻറുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.
View this post on Instagram
ദുബായിയിൽ ആർജെയായ മീര ഇടയ്ക്കിടയ്ക്ക് ദുബായിയിൽ നിന്നുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. സിനിമയിൽ ഇപ്പോൾ സജീവമല്ല മീര. മീരയുടെ സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പകർത്തിയത് ബിനുവും ഷിനിഹാസും ആണ്.
ദുബായിയിൽ മരുഭൂമിയിൽ നിന്നുള്ള മീരയുടെ പുത്തൻ ചിത്രങ്ങൾക്ക് നിറഞ്ഞ സ്വീകരണം ആണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇതുവരെ കാണാത്ത ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ചിത്രങ്ങളാണ് മീര പങ്കുവെച്ചിരിക്കുന്നത്.
ALSO READ
സിനിമകളിൽ മിക്കതും തനി നാടൻ വേഷങ്ങളിലാണ് മീര എത്തിയിട്ടുള്ളത്. പിന്നീട് താരം വ്യത്യസ്ത മേക്കോവറുകൾ പരീക്ഷിച്ച് തുടങ്ങുകയായിരുന്നു. ഇൻസ്റ്റയിൽ നിരവധി ഫോളോവേഴ്‌സാണ് താരത്തിനുള്ളത്.