ഒരു വടക്കാൻ വീരഗാഥയ്ക്കാണ് മമ്മൂട്ടി 1 ലക്ഷ രൂപ തികച്ച് പ്രതിഫലം വാങ്ങിന്നത്, അതിന് മുൻപ് കുറെ കാലം അമ്പതിനായിരം ആയിരുന്നു: വെളിപ്പെടുത്തലുമായി മഹേഷ്

1499

ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന താരമായിരുന്നു നടനും സംവിധായകനുമായ മഹോഷ്. ഇപ്പോൾ മിനിസ്‌ക്രീൻ ബിഗ് സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരംകൂടിയാണ് മഹേഷ്. മലയാളത്തിലൂടെ ആണ് അഭിനയ ജീവിതം തുടങ്ങുന്നതെങ്കിലും തമിഴ് സിനിമയിലൂടെ ആടിരുന്നു മഹേഷ് സംവിധായക നാവുന്നത്.

സീരിയലിലൂടെ കരിയർ ആരംഭിച്ച താരം പിന്നീട് സിനിമയിൽ സജീവമാവുകയായിരുന്നു. പിന്നീട് 2007 ൽ വീണ്ടും മിനിസ്‌ക്രീനിൽ എത്തുകയായിരുന്നു. സംവിധായകനും അഭിനേതാവും മാത്രമല്ല സിനിമ രചനയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

Advertisements

രണ്ടായിരത്തിന്റെ തുടക്ക കാലത്ത് മലയാളത്തിൽ സജീവമായി നിന്നിരുന്ന നടനായിരുന്നു മഹേഷ്. അന്നിറങ്ങിയിരുന്ന ഒട്ടു മിക്ക ക്യാംപസ് ചിത്രങ്ങളിലും ഒഴിച്ച് കൂടാൻ കഴിയാത്ത ഒരു സാന്നിധ്യമായിരുന്നു അദ്ദേഹം. എന്നാൽ പിന്നീട് ചിത്രങ്ങൾ കുറഞ്ഞു വന്നു. വൈകാതെ തന്നെ അദ്ദേഹം സംവിധാന രംഗത്തേക്ക് ചുവടു മാറുകയും ചെയ്തു.

Also Read
ശീലാബതി ചെയ്യും മുൻപ് അങ്ങനെയൊരു നിർബന്ധം ശരത് സാറിന് ഉണ്ടായിരുന്നു: വെളിപ്പെടുത്തലുമായി കാവ്യാ മാധവൻ

തമിഴിൽ മൂന്ന് സിനിമകളാണ് നടൻ സംവിധാനം ചെയ്തത്. 2007 ൽ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രമായ അശ്വാരൂഢന്റെ കഥയും തിരക്കഥയും ഒരുക്കിയത് മഹേഷ് ആയിരുന്നു. 2016 ൽ ആയിരുന്നു അവസാനം സിനിമ സംവിധാനം ചെയ്തത്. ഇപ്പോഴിതാ മലയാളത്തിൽ സിനിമ സംവിധാനം ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം.

മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചും മഹേഷ് പറയുന്നുണ്ട്. യുവ താരങ്ങളുടേയും മെഗാസ്റ്റാർ മമ്മൂട്ടിയുടെ പ്രതിഫലത്തിന്റെ വ്യത്യാസത്തെ കുറിച്ചും മഹേഷ് പറയുന്നു.

നായകന്റെ പിന്നാലെ നടക്കാൻ വയ്യാത്തത് കൊണ്ടാണ് സിനിമ സംവിധാനം ചെയ്യാത്തത് എന്നാണ മഹേഷ് പറയുന്നത്. എന്നാൽ മലയാളത്തിലെ സ്ഥിതി അല്ല തമിഴിലെന്നും അദ്ദേഹം പറയുന്നുണ്ട്. തമിഴിൽ താരങ്ങൾ നമ്മൾ പറയുന്നത് കേൾക്കാൻ തയ്യാറാണെന്നും എല്ലാവരും ഒരു ബഹുമാനം നൽകുമെന്നും മഹേഷ് പറയുന്നു. മഹേഷിന്റ വാക്കുകൾ ഇങ്ങനെ:

ഒരു സിനിമ ചെയ്യണമെങ്കിൽ അതിന് ഒരു നായകൻ വേണം. നായകൻ വേണമെന്നുണ്ടെങ്കിൽ കഥയുമായി അദ്ദേഹത്തിന്റ പുറകെ നടക്കണം. ഒരു വർഷം കൊണ്ടാകും നമ്മൾ ഒരു കഥ ഉണ്ടാക്കി എടുക്കുക. അത് അര മണിക്കൂറ് കൊണ്ട് കേട്ടിട്ട് കുറെ തിരുത്തലും ഉപദേശവുമെക്കെ ഇങ്ങോട്ട് തരും.

പിന്നീട് ഇദ്ദേഹം പോകുന്ന ഇടത്ത് കാരവാനിൽ നിന്നുള്ള വിള കാത്തിരിക്കാനുള്ള ആയുസ് തനിക്കില്ല. അങ്ങനെ കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മലയാളത്തിൽ സിനിമ ചെയ്യാനുള്ള ചാൻസ് കുറവാണ്.
മലയാളത്തെ പോലെ അല്ല തമിഴ് സിനിമ. അവിടെ ഇത് പോലെ ഒരു പ്രശ്‌നവുമില്ല. നല്ല ബഹുമാനമാണ് ലഭിക്കുന്നത്. സംസാരിക്കാൻ നിൽക്കുന്ന നമ്മളെ കേൾക്കാൻ അവർ തയ്യാറാണ്.

കൂടാതെ ഒരു സ്‌പെയിസ് തരും എന്നാൽ ഇവിടെ അങ്ങനെ അല്ല. തന്റെ ഒരു കഥ ഇവിടത്തെ ഒരു പ്രമുഖ നടൻ കേട്ടിരുന്നു. ആദ്യം ഓക്കെ പറഞ്ഞിരുന്നു. എന്നൽ അദ്ദേഹത്തിന്റെ ഒരു കോമഡി ചിത്രം ഹിറ്റ് ആയതോടെ മറ്റൊരു കോമഡി കഥയുമായി വരാൻ തന്നോട് പറഞ്ഞു അന്ന് നിർത്തി.

താരമൂല്യമുള്ള നടന്മാർക്ക് മാത്രമേ നിർമ്മാതാവിനെ ലഭിക്കുകയുള്ളു. ഫഹദ്, ആസിഫ് അലി, നിവിൻ പോളി എന്നിങ്ങനെയുള്ള യുവതാരങ്ങളുടെ ഡേറ്റാണ് നിർമ്മാതാക്കൾ ചോദിക്കുന്നത്. അവർക്ക് ഡേറ്റുണ്ടോ എന്നാണ് നിർമ്മാതാക്കൾ ചോദിക്കുന്നത്. നിർമ്മാതാവ് ഇല്ലാതെ സിനിമ ചെയ്യാൻ പറ്റില്ല.. താൻ സിനിമയിൽ വരുന്ന കാലത്ത് 25, 30 ലക്ഷം രൂപയ്ക്ക് ഫസ്റ്റ് കോപ്പി ഇറങ്ങുമായിരുന്നു. ഇന്ന് നാല് ദിവസം കൊണ്ട് ആ രൂപ തീർന്ന് കിട്ടും.

Also Read
ഷോക്കായി പോയി, വളരെ നല്ലൊരു മനുഷ്യനായിരുന്നു, ഓർക്കാൻ നല്ല അനുഭവങ്ങൾ മാത്രമേയുള്ളൂ, റിസബാവയെ കുറിച്ച് പാർവ്വതി ജയറാം

ഇന്നത്ത കാലത്ത് ഒരു ആർട്ടിസ്റ്റ് ലക്ഷങ്ങളാണ് പ്രതിഫലം വാങ്ങുന്നത്. ഒരു വടക്കാൻവീരഗാഥ ചെയ്യുന്ന സമയത്താണ് മമ്മൂട്ടി തികച്ച് 1 ലക്ഷ രൂപ പ്രതിഫലം വാങ്ങിന്നത്. അതിന് മുൻപ് കുറെ കാലം അമ്പതിനായിരം രൂപയായിരുന്നു പ്രതിഫലം. അവരൊക്കെ സിനിമ നിലനിൽക്കണമെങ്കിൽ നിർമ്മാതാവ് നിലനിൽക്കണമെന്നാണ് ചിന്തിച്ചിരുന്ന ആളുകളാണ്.

എന്നാൽ ഇന്നത്തെ തലമുറ അങ്ങനെ ചിന്തിക്കണമെന്നില്ല. കാരണം അവർ വഴിയാണ് ഈ നിർമ്മാതാവിന് മാർക്കറ്റിൽ പൈസ കിട്ടുന്നത് . ഇന്ന് ഒരു അറിയപ്പെടുന്ന താരത്തിന്റെ ഡേറ്റുണ്ടെങ്കിൽ നിർമ്മാതാവിനെ കിട്ടാൻ വളര എളുപ്പമാണെന്നും മഹേഷ് പറയുന്നു.

(വീഡിയോ കടപ്പാട് മാസ്റ്റർ ബിൻ യുട്യൂബ് ചാനൽ)

Advertisement