കാശ് കൂടുമ്പോൾ ഡ്രസിന്റെ നീളം കുറയുമെന്ന് കൽമുട്ട് കാണിച്ച ചിത്രത്തിന് കമന്റ്, ഇടിവെട്ട് മറുപടിയുമായി അമൃതാ നായർ

214

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ്. ഇതിനോടകം തന്നെ റേറ്റിങ്ങിലും മുന്നിലുള്ള ഈ പരമ്പരയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രമുഖ സിനിമാ താരം മീരാ വാസുദേവാണ്.

സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥപറയുന്ന പരമ്പരയിലെ മറ്റുതാരങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. അത്തരത്തിൽ ആരാധകർക്ക് പ്രിയപ്പെട്ട ഒരാളാണ് ശീതൾ എന്ന കഥാപാത്രം. ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അമൃത നായർ എന്ന നടിയേയും ആരാധകർക്ക് ഏറെ ഇഷ്ടമായിരുന്നു.

Advertisements

ഇപ്പോൾ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇടയിൽ വലിയ ആരാധകരുള്ള നടിയാണ് അമൃത നായർ. അടുത്തിടെ ആയിരുന്നു താൻ കുടുംബ വിളക്കിൽ നിന്നും താരം പിന്മാറുകയാണെന്ന വിവരം അമൃതഅറിയിച്ചത്. വ്യക്തിപരമായ കാരണം കൊണ്ട് പിന്മാറുന്നു എന്നായിരുന്നു അമൃത നായർ അറിയിച്ചത്.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം കൂടിയാണ് അമൃതാ നായർ. ഇതിലൂടെ പുതിയ ഫോട്ടോഷൂട്ടുകൾ താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരം ഇപ്പോൾ പങ്കു വെച്ചിരിക്കുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്.

തന്റെ കാൽമുട്ട് കാണുന്ന വിധത്തിലുള്ള ചുമന്ന ഡ്രസ് ഇട്ട ചിത്രമായിരുന്നു അമൃത പങ്കുവച്ചത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ താരത്തിനെ പ്രശംസിച്ച് എത്തിയത്. എന്നാൽ ചിലർ താരത്തിനെ വിമർശിച്ചും രംഗത്ത് എത്തുകയായിരുന്നു. കാശ് കൂടുമ്പോൾ ഡ്രസിന്റെ നീളം കുറയും എന്നാണ് ഒരാൾ കമന്റിട്ടത്.

ഇതിന് വായടപ്പിക്കുന്ന മറുപടിയും ഉടൻ തന്നെ അമൃതാ നായർ നൽകി. ഞാൻ എങ്ങനെ ഡ്രസ് ധരിക്കണം എന്നുള്ളത് എന്റെ തീരുമാനമാണ്. മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് താരം മറുപടി നൽകിയത്. എന്റെ സ്വാതന്ത്ര്യം ആണ് എങ്ങനെ വസ്ത്രം ധരിക്കണം എന്ന് പറഞ്ഞു കൊറേ അലവലാതികൾ ഇറങ്ങിക്കോളും എന്നാണ് മറ്റൊരാൾ കുറിച്ചത്.

ഇതിനും താരം ചുട്ടമറുപടി നൽകി. തന്നെ പോലെയുള്ള അലവലാതികൾ ഇങ്ങനെ ചിന്തിക്കുന്നതാണ് പ്രശ്നമെന്നാണ് താരം മറുപടി നൽകിയിരിക്കുന്നത്. ഇതിനോടകം തന്നെ അമൃതാ നായരുടെ മറുപടിയും ആരാധകർ ഏറ്റെടു്തതിരിക്കുകയാണ്.

Advertisement