മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മണിക്കുട്ടനും അനൂപ് കൃഷ്ണനും. 15 വർഷമായി സിനിമയിൽ നിന്നും കിട്ടാത്തത്ര സ്നേഹവും പിന്തുണയുമാണ് ബിഗ് ബോസിൽ മത്സരിച്ചപ്പോൾ ലഭിച്ചതെന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞത്.
ബിഗ് ബോസ് സീസൺ 3ലെ വിജയിയായ താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർ ആഘോഷമാക്കി മാറ്റാറുണ്ട്. അനൂപുമായി അടുത്ത സൗഹൃദമുണ്ട് മണിക്കുട്ടന്. അനൂപിന്റെ സഹോദരിയുടെ ഹൽദി ചടങ്ങിൽ മണിക്കുട്ടൻ പങ്കെടുത്തിരുന്നു. മണിക്കുട്ടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സഹോദരിയുടെ വിവാഹം തന്റെ വലിയ സ്വപ്നങ്ങളിലൊന്നാണെന്ന് അനൂപ് കൃഷ്ണൻ പറഞ്ഞിരുന്നു. അഖിലയെന്നാണ് പേരെങ്കിലും കുഞ്ഞിയെന്നാണ് എല്ലാവരും വിളിക്കുന്നത്. സെപ്റ്റംബർ 12നാണ് സഹോദരിയുടെ വിവാഹമെന്ന് അനൂപ് നേരത്തെ പറഞ്ഞിരുന്നു. അഖിലയുടെയും ഹരിയുടേയും സേവ് ദ ഡേറ്റ് വീഡിയോയും താരം പങ്കിട്ടിരുന്നു. വിവാഹത്തിന് മുന്നോടിയായി നടത്തിയ ഹൽദിയിലെ വിശേഷങ്ങൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
ബിഗ് ബോസ് ഫിനാലെയിൽ മോഹൻലാലിനൊപ്പം താനുണ്ടാവുമ്പോൾ മറ്റേ സൈഡിൽ മണിയും ഉണ്ടാവുമെന്നായിരുന്നു അനൂപ് പറഞ്ഞത്. ഷോയിലെ സൗഹൃദം ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് ഇരുവരും. മണിക്കുട്ടന്റെ വീട്ടിലേക്കെത്തിയ അനൂപിന്റെ ചിത്രങ്ങളായിരുന്നു നേരത്തെ വൈറലായി മാറിയത്. അനൂപിന്റെ കുഞ്ഞിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി മണിക്കുട്ടൻ എത്തിയിരുന്നു.
ഹൽദിയിൽ മാത്രമല്ല വിവാഹത്തിലും മണിക്കുട്ടൻ പങ്കെടുത്തിരുന്നു. അതീവ സന്തോഷത്തോടെയായിരുന്നു മണിക്കുട്ടനെ ചടങ്ങുകളിലേക്ക് അനൂപും കുടുംബവും സ്വാഗതം ചെയ്തത്. മഞ്ഞ നിറത്തിലുള്ള ഷർട്ടായിരുന്നു മണിക്കുട്ടനും അണിഞ്ഞത്. സഹോദരിയോടും മാതാപിതാക്കളോടുമെല്ലാം സംസാരിക്കുന്ന മണിക്കുട്ടന്റെ വീഡിയോ അനൂപും പങ്കുവെച്ചിരുന്നു. മണിക്കുട്ടനും അനൂപും കുടുംബാംഗങ്ങളും ചേർന്നായിരുന്നു കുഞ്ഞിയെ വിവാഹ വേദിയിലേക്ക് ആനയിച്ചത്.
അനൂപിന്റെ ഭാവിവധുവായ ഇഷയെന്ന ഐശ്വര്യയും ചടങ്ങിനെല്ലാം മുൻപന്തിയിലുണ്ടായിരുന്നു. ബിഗ് ബോസിൽ വെച്ചായിരുന്നു അനൂപ് തന്റെ പ്രണയം പരസ്യമാക്കിയത്. മാട്രിമോണി ടാസ്‌ക്കിൽ നിന്നും മാറി നിന്നതിന് ശേഷമുള്ള തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പിറന്നാൾ ദിനത്തിൽ അനൂപിന് ആശംസ അറിയിച്ചും ഇഷ എത്തിയിരുന്നു. ആരാണ് ഇഷയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ഷോയിൽ നിന്നും പുറത്തെത്തിയതിന് ശേഷമായാണ് അനൂപിന്റേയും ഇഷയുടേയും വിവാഹനിശ്ചയം നടത്തിയത്. ഭാവി നാത്തൂന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഇഷയും എത്തിയിരുന്നു.
അനൂപിന്റെ സഹോദരിയുടെ വിവാഹത്തിനെത്തിയ മണിക്കുട്ടന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇവരുടെ സുഹൃത്തായ ഗോവിന്ദ് പത്മസൂര്യയും വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു മണിക്കുട്ടന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയത്.
ചിത്രങ്ങൾക്ക് കടപ്പാട്: മണിക്കുട്ടൻ ആർമി ഫേസ്ബുക്ക് ഗ്രൂപ്പ്