നടൻ ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ്. ട്രോൾ വീഡിയോകളും മറ്റുമൊക്കെ ഇറക്കി ശ്രദ്ധേയയായ എലിസബത്താണ് ബാലയുടെ വധു.
ഇക്കഴിഞ്ഞ അഞ്ചിന് നടന്ന വിവാഹ റിസപ്ഷൻറെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽമീഡിയ ലോകം ഏറ്റെടുത്തിരുന്നു. താരങ്ങളും ആരാധകരുമൊക്കെ ഇരുവർക്കും ആശംസകളുമായി എത്തുകയുമുണ്ടായി. ഇപ്പോഴിതാ അതിന് ശേഷമുണ്ടായ ചില സംഭവ വികാസങ്ങൾ ഏറെ ചർച്ചയാവുകയാണ്.
ALSO READ
കഴിഞ്ഞ ദിവസമാണ് അമൃതയുടെ മുൻ ഭർത്താവും നടനുമായ ബാലയും എലിസബത്തുമായുള്ള വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം അമൃതയുടെ ചിത്രങ്ങൾ താഴെ നെഗറ്റീവ് കമൻറുകളുമായി ചിലരെത്തിയിരുന്നു. അതുപോലെ തന്നെ ബാലയുടെ വിവാഹ ചിത്രങ്ങൾക്ക് താഴെയും ചിലർ അമൃതയ്‌ക്കെതിരെ കമൻറുകളിട്ടിരുന്നു.
അത്തരം കമന്റുകൾക്കെതിരെയാണ് ഇപ്പോൾ അമൃതയുടെ ഫാൻസ് രംഗത്തെത്തിയിരിക്കുന്നത്. അച്ചാരം പറ്റി ബാലയുടെ മൂട് താങ്ങികൾ ഇവിടെ പൊങ്കാല കമന്റ് ഇടുന്നത് കുറേ ദിവസങ്ങൾ കൊണ്ട് കാണുന്നുണ്ട്, ഇന്ദ്രന്റെ മോൻ ആണെന്ന് പറഞ്ഞാലും പണി വാങ്ങും, അവസാന വാർണിങ്. വീണ്ടും പറയുന്നു, ഇത് അമൃതയോട് ഉള്ള അമിത മമത ഒന്നും അല്ല, അമൃതയെയും അഭിരാമിയെയും ഈ നിലയിൽ എത്തിച്ച ഒരു അച്ഛൻ ഉണ്ട്. അദ്ദേഹത്തോട് ഉള്ള ആദരവ് കൊണ്ട് തന്നെ എന്നാണ് ശ്രീജിത്ത് സഹദേവൻ കമൻറ് ചെയ്തിരിക്കുന്നത്. ഈ കമൻറിന് താഴെ കൂപ്പുകൈകളുമായി അമൃത എത്തിയിട്ടുമുണ്ട്.
സൗന്ദര്യം എന്ന വാക്കിന്റെ പര്യായമാണോ അമൃത എന്നാണ് മറ്റൊരു ആരാധകൻ കമൻറിട്ടിരിക്കുന്നത്. എന്റമ്മോ ഇച്ചിരി കൂടിപ്പോയിട്ടോ, എന്നാലും എനിക്കിഷ്ടായി എന്നാണ് ഇതിന് അമൃതയുടെ റിപ്ലേ. 14 വർഷം മുന്നേ ഐഡിയ സ്റ്റാർ സിംഗറിൽ കണ്ട നിഷ്‌കളങ്ക മുഖവുമായി വന്ന അന്നത്തെ പെൺകുട്ടിക്ക് ഇന്നും വലിയ മാറ്റം ഒന്നുമില്ല എന്ന മറ്റൊരാളുടെ കമന്റിന് അമൃത ലവ് റിയാക്ഷനുമായെത്തിയിട്ടുമുണ്ട്.
ALSO READ
അതേസമയംബാലയും നെഗറ്റീവ് കമൻറുകൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എല്ലാവർക്കും കുടുംബമുണ്ട്, എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ, എന്നാൽ എലിസബത്തിനെ പറയരുത്, നിരവധി പേർ ആശംസകൾ നേർന്നു, എങ്കിലും ചിലർ നെഗറ്റീവ് കമൻറുകൾ ഇടുന്നതായി കണ്ടു, ആദ്യം നേരിൽ വരൂ എന്നാണ് ബാല സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിൽ പറയുന്നത്.