അങ്ങിനെ അല്ലിയുടെ ഫോട്ടോയ്ക്ക് പിന്നാലെ ശബ്ദവും പുറത്ത് വിട്ട് പൃഥ്വിരാജ് ; പിറന്നാൾ ആശംസകൾക്ക് എല്ലാവർക്കും നന്ദിപറഞ്ഞ് താരപുത്രി

105

മലയാളികൾ പ്രിയങ്കരനായ നടനും സംവിധായകനുമാണ് ഇപ്പോൾ പൃഥ്വിരാജ്. താരത്തിന്റെ മകൾ അലംകൃത എന്ന് വിളിക്കുന്ന അല്ലിക്കും ആരാധകർ ഏറെയാണ്. അല്ലിയുടെ ഏഴാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. തന്റെ പിറന്നാളിന് ആശംസകൾ നേർന്നവർക്ക് നന്ദി പറഞ്ഞിരിക്കുകയാണ് അല്ലി. പൃഥിരാജ് പങ്കുവച്ച പിറന്നാളാഘോഷത്തിന്റെ ചിത്രത്തോടൊപ്പമാണ് അല്ലി എല്ലാവർക്കും നന്ദി പറയുന്ന ശബ്ദസന്ദേശവും പങ്കുവച്ചിട്ടുള്ളത്.

ALSO READ

Advertisements

സ്വവർഗാനുരാഗി ആണോ എന്ന് സംശയിച്ചു, കുഞ്ഞ് വേണമെങ്കിൽ ഇങ്ങനെ ചെയ്യണമെന്ന് ഡിമാൻഡും വെച്ചു; ഭാര്യ ട്വിങ്കിൾ ഖന്ന തന്നോട് ചെയതതിനെ കുറിച്ച് അക്ഷയ് കുമാർ

പിറന്നാളുകളിൽ മാത്രം മകളുടെ മുഖം കാണാവുന്ന പോസ്റ്റിടുന്ന പൃഥ്വിരാജ്, അല്ലിയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ജന്മദിനാശംസകൾ നേർന്നത്. ഒപ്പം പുസ്തകങ്ങളുടെ കൂട്ടുകാരിയായ അലംകൃത മേനോൻ പൃഥ്വിരാജ് എന്ന അല്ലിക്കു അച്ഛന്റെ വക ഒരു പിറന്നാൾ ആശംസാ കുറിപ്പുമുണ്ടായിരുന്നു.

സന്തോഷകരമായ ജന്മദിനം. മമ്മയും ഡാഡയും നിന്നെ ഓർത്ത് വളരെ അഭിമാനിക്കുന്നു . പുസ്തകങ്ങളോടുള്ള നിന്റെ സ്‌നേഹവും ലോകത്തോടുള്ള അനുകമ്പയും വിശാലമാകട്ടെ. എല്ലായ്‌പ്പോഴും വളരെ ജിജ്ഞാസയുള്ള വ്യക്തിയായി തുടരട്ടെ, നീ എല്ലായ്പ്പഴും വലിയ സ്വപ്‌നം കാണട്ടെ. ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ്. ഞങ്ങൾ നിന്നെ സ്‌നേഹിക്കുന്നു.’ – പൃഥ്വിരാജ് കുറിച്ചു.

അല്ലിയുടെ പുസ്തകം വായനയും ചെറിയ കുറിപ്പുകളുമൊക്കെ പൃഥ്വിരാജും സുപ്രിയയും ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട് .

അല്ലി എഴുതിയ ഒരു കിടിലൻ സ്‌ക്രിപ്റ്റും ഇരുവരും പങ്കുവച്ചിരുന്നു. ഞങ്ങളുടെ ഇൻഹൗസ് കഥയെഴുത്തുകാരി എന്നാണ് സ്‌ക്രിപ്റ്റ് പങ്കുവച്ച് സുപ്രിയ കുറിച്ചത്. എന്നാൽ ഈ ലോക്ക്ഡൗൺ കാലത്ത് ഞാൻ കേട്ട ഏറ്റവും മികച്ച സ്റ്റോറി ലൈൻ ഇതാണ് എന്നായിരുന്നു പൃഥ്വി പറഞ്ഞത്.

അലംകൃതയുടെ റഫ് നോട്ട് നോക്കിയപ്പോൾ താൻ അതിൽ കണ്ട പാട്ടിന്റെ വരികൾ ‘ഒറിജിനൽ സോങ്‌സ്’ എന്ന കുറിപ്പോടെ പൃഥ്വിയും സുപ്രിയയും നേരത്തെയും പങ്കുവച്ചിട്ടുണ്ട്.

മുൻപ് മകൾ വായിച്ചുകൊണ്ടിരിക്കുന്നത് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് എഴുതിയ പുസ്തകമാണെന്ന് അറിയിച്ചുകൊണ്ട്, പുസ്തകത്തിന്റെ പുറംചട്ടയുടെ ചിത്രം സുപ്രിയ പങ്കുവച്ചിരുന്നു.

ALSO READ

മുൻപ് സുപ്രിയ പങ്കുവച്ച ഒരു പോസ്റ്റിൽ അല്ലിക്ക് സിറിയയിൽ പോകണമെന്ന ആഗ്രഹത്തെപ്പറ്റി പറഞ്ഞിരുന്നു. മകളോട് അടുത്ത യാത്ര എങ്ങോട്ട് പോകണമെന്ന് ചോദിച്ചപ്പോൾ സിറിയ എന്നും റിബെൽ ഗേൾസ് എന്ന പുസ്തകത്തിലൂടെ വായിച്ചറിഞ്ഞ യൂസ്‌റ മർദീനിയെയും സിറിയയിൽ പോയി കാണണമെന്നും അല്ലി പറഞ്ഞതായി സുപ്രിയ ഇൻസ്റ്റഗ്രാമിൽ പറഞ്ഞിരുന്നു.

ഒരു ദിവസം തിരക്കുകൾ ഒഴിഞ്ഞ് അച്ഛൻ പൃഥ്വിരാജ് വീട്ടിൽ വന്ന ദിവസം ഭക്ഷണം കഴിക്കുന്നതിനിടെ അല്ലി പറഞ്ഞ വിശേഷങ്ങളിലൊന്നായിരുന്നു അത്. കാരണം, എന്തെന്ന് ചോദിച്ച അച്ഛനമ്മമാരോട് മകൾ പറഞ്ഞത് യൂസ്‌റ മർദീനിയെ കുറിച്ചാണ്. പൃഥ്വിയും സുപ്രിയയും അതാരെന്ന് അറിയാത്ത അമ്പരപ്പിൽ. പിന്നെ ആറുവയസ്സുകാരി അവളുടെ അച്ഛനും അമ്മയ്ക്കും യൂസ്‌റ മർദീനി ആരെന്ന് പരിചയപ്പെടുത്തി. തുടർന്ന് സുപ്രിയ യൂസ്‌റ മർദീനിക്ക് തന്റെ മകൾ കാണാനാഗ്രഹം പ്രകടിപ്പിച്ചുവെന്ന സന്ദേശം അയച്ചിരുന്നു.

 

 

Advertisement